എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെ

ചെന്നൈ: എഐഎഡിഎംകെ എൻഡിഎ സഖ്യം ഉപേക്ഷിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് തീരുമാനം. എൻഡിഎ സഖ്യം വിടാനുള്ള പ്രമേയം യോഗം അംഗീകരിച്ചു. ജയലളിതയേയും അണ്ണാദുരൈയേയും ബിജെപി അപമാനിച്ചു എന്ന് എഐഎഡിഎംകെ ആരോപിച്ചു.ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരുവർഷമായി തങ്ങളുടെ മുൻ നേതാക്കളെയും ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയേയും അധിക്ഷേപിക്കുകയാണെന്ന് പ്രമേയത്തിൽ പറയുന്നു.ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും എഐഎഡിഎംകെയും തമ്മിൽ പോര് രൂക്ഷമായിരുന്നു. ഇതിന് പിന്നാലെ,…

Read More

മുഖ്യമന്ത്രി നേതൃത്വം നൽകുന്ന മേഖലാ യോഗങ്ങൾ നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥ ചർച്ചയുടെ മേഖലാ യോഗങ്ങൾ നാളെ മുതൽ ആരംഭിക്കും. നാളെ തിരുവനന്തപുരത്താണ് ആദ്യ യോഗം. രാവിലെ ചീഫ് സെക്രട്ടറിയും വകുപ്പ് മേധാവിമാരും ജില്ലാ കളക്ടർമാരുടെയും യോഗം. ഉച്ചക്കു ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. വ്യാഴാഴ്ച തൃശൂർ മേഖല യോഗം ചേരും. മൂന്നിന് എറണാകുളവും അഞ്ചിന് കോഴിക്കോടും മേഖല യോഗങ്ങൾ ചേരും. 9.30 മുതൽ 1.30 വരെ പ്രധാന പദ്ധതികളുടെ അവലോകനമായിരിക്കും. 3.30 മുതൽ…

Read More

മാധ്യമങ്ങൾ ഭാവന സൃഷ്‌ടിയിൽ കഥകൾ മെനയുന്നു: സിപിഐ എം

തൃശൂർ :സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം സംബന്ധിച്ചു ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണ് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ്. ‘ഒറ്റുകാരാകരുതെന്ന് സംസ്ഥാന സെക്രട്ടറി ജില്ലാ നേതാക്കളെ താക്കീത് ചെയ്‌തു’ എന്ന് പല മാധ്യമങ്ങളിലും വാർത്തയായി വന്നിരിക്കുന്നു. ഇത് കഥകൾ മെനയുന്നവരുടെ ഭാവനസൃഷ്‌ടി മാത്രമാണ്. സെക്രട്ടേറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യുകയോ നേതാക്കൾ പറയുകയോ ചെയ്യാത്ത കാര്യങ്ങൾ വാർത്തയായി വരുന്നത് സത്യാനന്തര കാലത്തെ മാധ്യമ…

Read More

വീട്ടില്‍ എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷും; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

എറണാകുളം :ആലുവയില്‍ ചാരായവും വാഷും പിടികൂടിയ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. സിവില്‍ പൊലീസ് ഓഫീസര്‍ ജോയ് ആന്റണിയെ സസ്പന്‍ഡ് ചെയ്തു. എറണാകുളം റൂറൽ എസ്.പി വിവേക് കുമാറാണ് സസ്പെൻഡ് ചെയ്തത്. എക്സൈസിന്റെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷുമാണ് കഴിഞ്ഞ ദിവസം ഇയാളുടെ വീടിന്റെ ഷെഡില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. ജോയ് ആന്റണിയുടെ വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ നിന്നാണ് ഇവ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസുകാരന്‍ ഒളിവില്‍ പോയിരുന്നു. ഒളിവില്‍ പോയ ഇയാളെ…

Read More

ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്കു ജാമ്യം

കൊച്ചി: പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഷായത്തിൽ കീടനാശിനി കലർത്തി കൊലപാതകം നടത്തിയെന്ന കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. മറ്റു പ്രതികളായ അമ്മയ്ക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയ നെയ്യാറ്റിൻകര കോടതിയുടെ ഉത്തരവു ചോദ്യം ചെയ്താണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചത്.കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പ്രണയബന്ധത്തിൽ നിന്നും ഒഴിവാകാൻ ഗ്രീഷ്മ കഷായത്തിൽ കളനാശിനി ചേർത്ത് നൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്….

Read More

കരിപ്പൂരിൽ വൻ സ്വർണ വേട്ട; അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. പരിശോധനയിൽ അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. 5 പേർ കസ്റ്റംസിന്റെ കസ്റ്റഡിയിലായി. 3 കോടിയോളം വില വരുന്ന സ്വർണമാണ് പിടിച്ചത്. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികൾ ആയ സമീർ, അബ്ദുൽ സക്കീർ എന്നിവർ പിടിയിലായി. മറ്റൊരു പ്രതി ആയ ലിഗേഷിനെ സിഐഎസ്എഫ് കസ്റ്റംസിനെ ഏൽപ്പിച്ചിരുന്നു.

Read More

പാളയത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു.

തിരുവനന്തപുരം: പാളയത്ത് നിർത്തിയിട്ടിരുന്ന കാർ മറ്റൊരു കാറിന്റെ പിന്നിലിടിച്ച് ഒരാൾ മരിച്ചു. മലയിൻകീഴ് ഗസ്റ്റ് ഹൗസ് റോഡിൽ ആർ.എസ്.ഭവനിൽ രാമചന്ദ്രന്റെയും ശോഭനകുമാരിയുടെയും മകൻ രജീഷ് മോൻ (32) ആണ് മരിച്ചത്.സാഫല്യം കോംപ്ലക്സിന് എതിർവശത്തുള്ള അരുണ ഹോട്ടലിന് മുന്നിൽ പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. രജീഷ് സുഹൃത്ത് അനീഷി (46) നൊപ്പം കാറിനുള്ളിലായിരുന്നു. മറ്റൊരു സുഹൃത്ത് അഭിലാഷ് കാറിനു പുറത്ത് നിൽക്കുകയായിരുന്നു.സംഭവസ്ഥലത്തുണ്ടായിരുന്ന പാളയം സ്വദേശിനി അമേയ പ്രസാദിനും (32) പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ…

Read More

ചങ്ങനാശ്ശേരിയിൽ കൊലപാതക ശ്രമം പ്രതി പിടിയിൽ

ചങ്ങനാശ്ശേരി: നഗരമധ്യത്തിൽ പട്ടാപ്പകൽ കൊലപാതക ശ്രമം നടത്തിയ പ്രതി പൊലീസ് പിടിയിൽ. മാടപ്പള്ളി മുണ്ടുകുഴി ഭാഗത്ത് പുതുപ്പറമ്പിൽ സന്തോഷ് കുമാറിനെയാണ് (പി ണ്ടി സന്തോഷ്- 48) ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 11ഓടെയാണ് കേസിനാസ്പദമായ സംഭവം.ചങ്ങനാശ്ശേരി ബിവറേജ് ഷോപ്പിൽനിന്ന് മദ്യം വാങ്ങാൻ എത്തിയ കുറിച്ചി നീലംപേരൂർ, കൊമ്പറച്ചിറ വീട്ടിൽ പ്രസാദിനെയാണ് (52) ബിവറേജിനു സമീപത്തുവെച്ച് പ്രതി കൈയിൽ കരുതിയ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പടുത്താൻ ശ്രമിച്ചത്. സന്തോഷ് ബിവറേജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി ഉയർന്ന…

Read More

ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം വടക്ക് ദേവസ്വം തയ്യിൽ പ്രസന്നന്റെ ഭാര്യ മഹിളാമണി (55) ആണ് മരിച്ചത്. വീടിനു പുറത്താണ് മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചുവരികയാണ്.

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ കണ്ടൻചിറ സനലാണ് പന്തളം പൊലീസിന്റെവലയിലായത്. രണ്ടു വർഷമായി വിവിധസ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടി മൊഴി നൽകി. പൊലീസ് പിന്തുടരുന്നത് അറിഞ്ഞ് ഉൾവനത്തിൽ ഒളിവിൽ പോയ സനലിനെ അതിസാഹസികമായാണ് കീഴടക്കിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടു വർഷം മുൻപാണ് ഫേസ്ബുക്കിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സനൽ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി പറയുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial