പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രത; ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷ
പമ്പ : ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷയേർപ്പെടുത്തി പൊലീസ്. ഡിസംബർ 6 മുൻനിർത്തിയാണ് സുരക്ഷാക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബൈനോക്കുലർ മോണിറ്ററിങ്ങിനു പുറമേ 17 അംഗ കമാൻഡോ ടീമിന്റെ നിയന്ത്രണത്തിൽ ആകും സന്നിധാനവും പരിസരവും. സോപാനത്ത് കൂടുതൽ പോലീസ് സേനാംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചു. പൊലീസുകാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ 900 പോലീസുകാരാണ് ഡ്യൂട്ടിയിൽ ഉള്ളത് . പമ്പ മുതൽ സന്നിധാനം വരെ വിവിധ സ്ഥലങ്ങളിലായി ബോംബ് സ്ക്വാഡിന്റെയും ഫയർഫോഴ്സിന്റെയും…

