ചുമട്ടു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ചുമട്ടു തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണു മരിച്ചു. പാലക്കാട് കരിമ്പ പടിഞ്ഞാക്കര സ്വദേശി ചന്ദ്രനാണ് മരിച്ചത്. പള്ളിപ്പടിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. റബ്ബ൪ നഴ്സറിയിൽ നിന്നും റബ്ബ൪ കയറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കരിമ്പ പളളിപ്പടിയിലെ സിഐടിയു യൂണിറ്റിലെ തൊഴിലാളിയാണ് മരിച്ച ചന്ദ്രൻ.

Read More

ട്രെയിനില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം, അടിപിടി; യുപിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

വാരണസി: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ചു. മന്‍ദരികന്‍ സ്വദേശി തൗഹിദ്(24) ആണ് മരിച്ചത്. ആക്രമണത്തില്‍ തൗഹിദിന്റെ സഹോദരങ്ങളായ താലിബ്(20),തൗസിഫ്(27) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജമ്മുവില്‍ നിന്ന് വാരാണസിയിലേക്ക് പുറപ്പെട്ട ബെഗംപുര എക്‌സ്പ്രസിലാണ് സംഭവം. സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ഗൗതംപൂര്‍ സ്വദേശികളായ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മദേരികനില്‍ താമസിക്കുന്ന 24 കാരനായ തൗഹിദ് അംബാലയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ഗൗതംപൂര്‍ ഗ്രാമത്തിലെ യുവാക്കളുമായി സീറ്റിനെ…

Read More

റാസൽഖൈമയിൽ മലയാളി യുവാവ് മലമുകളിൽ നിന്നും വീണു മരിച്ച നിലയിൽ

റാസൽഖൈമ: അവധിയാഘോഷിക്കാനായി റാസൽഖൈമ ജെബൽ ജെയ്സ് മലയിലെത്തിയ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തോട്ടട വട്ടക്കുളം മൈഥിലി സദനത്തിൽ രമേശൻ–സത്യ ദമ്പതികളുടെ മകൻ സായന്ത് മധുമ്മലിനെയാണ് മലമുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 32വയസായിരുന്നു. ദുബായിലെ ഓട്ടോ വർക് ഷോപ്പിലാണ് സായന്ത് ജോലി ചെയ്യുന്നത്. സായന്തും കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളും യുഎഇയുടെ 53–ാം ദേശീയദിന(ഈദുൽ ഇത്തിഹാദ്)ത്തോടനുബന്ധിച്ച് അവധി ദിവസമായതിനാൽ ഞായറാഴ്ച വൈകിട്ടോടെയാണ് വിനോദ സഞ്ചാര കേന്ദ്രമായ ജെബൽ ജെയ്സിലെത്തിയത്. തിങ്കളാഴ്ച പുലർച്ചെ…

Read More

നാലു മാസത്തിനിടെ BSNL ലേക്ക് ചേക്കേറിയത് 55 ലക്ഷം ആളുകൾ സ്വകാര്യ കമ്പനികൾക്ക് തിരിച്ചടി

ന്യൂഡൽഹി: 2024 ജൂലൈ മുതൽ ഒക്ടോബർ വരെ മറ്റു മൊബൈൽ നെറ്റുവർക്കുകൾ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് ചേക്കേറിയത് 55 ലക്ഷം ആളുകൾ. 2024 ജൂലൈ മുതൽ ഒക്ടോബർ മാസം വരെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ രാജ്യത്തെ പൊതുമേഖലാ മൊബൈൽ സേവന ദാതാക്കൾ വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചതോടെയാണ് സ്വകാര്യ കമ്പനികളെ ഒഴിവാക്കി ജനങ്ങൾ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് ചേക്കേറിയത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നീ നെറ്റ്‌വർക്കുകളിൽ നിന്ന്…

Read More

ഉൾവനത്തിലെ കുപ്പമലയിൽ യുവതി കാൽവഴുതി പാറകുഴിയിലേക്ക് വീണു മരിച്ചു

മലപ്പുറം: നെടുങ്കയം ഉൾവനത്തിലെ കുപ്പമലയിൽ ചോലനായ്ക്ക യുവതി കാൽവഴുതി പാറക്കുഴിയിലേക്ക് വീണ് മരിച്ചു. കുപ്പ മലയിലെ ഷിബുവിന്റെ ഭാര്യ 27കാരിയായ മാതിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവം പുറംലോകമറിയുന്നത് തിങ്കളാഴ്ചയാണ്. രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ കാൽവഴുതി താഴ്ചയുള്ള പാറക്കുഴിയിലേക്ക് വീണതായാണ് പൊലീസുകാരോടും വനപാലകരോടും മാതിയുടെ ഭർത്താവും സഹോദരൻ വിജയനുമടക്കമുള്ളവർ മൊഴി നൽകിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥ സംഘം കുപ്പമലയിലെത്തിയത്. രണ്ടു മണിക്കൂറോളം കുത്തനെയുള്ള മല കയറിയാൽ മാത്രമേ ഇവിടെയെത്താൻ സാധിക്കുകയുള്ളൂ. സംഭവം നടന്ന സ്ഥലത്ത് മാതിയുടെ…

Read More

അസമില്‍ ബീഫ് നിരോധനം; ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പാൻ പാടില്ല

ദിസ്പൂര്‍: സമ്പൂര്‍ണ ബീഫ് നിരോധനവുമായി അസം സര്‍ക്കാര്‍. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ബുധനാഴ്ച അറിയിച്ചു. മാട്ടിറച്ചി ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ക്ഷേത്രങ്ങള്‍ക്ക് സമീപം അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ബീഫ് കഴിക്കുന്നത് നിര്‍ത്താനായിരുന്നു നേരത്തെ തീരുമാനമെന്നും എന്നാല്‍ ഇപ്പോള്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ഭാര്യയോട് അപമര്യാദയായി പെരുമാറിയ ബന്ധുവിനെ ഭർത്താവ് വെട്ടിപരിക്കേല്പിച്ചു

ഇടുക്കി: ഭാര്യയോട് അപമര്യാദയായി പെരുമാറിയ ബന്ധുവിനെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ മുണ്ടക്കയം സ്വദേശികളായ ദമ്പതികളെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഭര്‍ത്താവാണ് ബന്ധുവായ ആലക്കോട് സ്വദേശിയെ വെട്ടിയത്. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആലക്കോട് സ്വദേശിയായ അമ്പതുകാരനെതിയും കഠിന ദേഹോപദ്രവത്തിന് ദമ്പതികള്‍ക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്. മുണ്ടക്കയം സ്വദേശികളായ യുവദമ്പതിമാര്‍ ആലക്കോട് ചവര്‍ണ ഭാഗത്ത് താമസിക്കുന്ന ഇവരുടെ ബന്ധുവിന്റെ വീട്ടില്‍ ഡിസംബര്‍ ഒന്നിന് രാവിലെ വിരുന്നിന് പോയിരുന്നതായി പോലിസ് പറയുന്നു. വിരുന്ന് കഴിഞ്ഞ് ദമ്പതികള്‍…

Read More

പുഷ്പ 2പ്രീമിയർഷോ കാണാനെത്തിയ യുവതി തിക്കിലുംതിരക്കിലും പെട്ടു മരിച്ചു

ഹൈദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തി മരിച്ച യുവതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി 39 കാരിയായ രേവതി യാണ് മരിച്ചത്. ഭർത്താവിനും മക്കൾക്കുമൊപ്പം എത്തിയ യുവതി തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചത്. ഭർത്താവ് ഭാസ്കറും 9ഉം 7ഉം വയസുള്ള മക്കൾ തേജും സാൻവിയും ആശുപത്രിയിൽ ചികിത്സയിലാണ്. തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. രേവതിയുടെ ഒപ്പം…

Read More

എറണാകുളത്ത് റോഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു

കൊച്ചി: എറണാകുളം പട്ടിമറ്റം മംഗലത്ത് റോഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. മംഗലത്ത് നട റോഡിൽ മില്ലുംപടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിനാണ് തീപിടിച്ചത്. വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്.നിർത്തിയിട്ട ബുള്ളറ്റിന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണച്ചു. തീ പിടിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല

Read More

ശബരിമലയിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക്; ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവർത്തിക്കരുതെന്ന് ഹൈക്കോടതി

ശബരിമലയിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തി ഹൈക്കോടതി. ശബരിമല, പമ്പ ,സന്നിധാനം എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദേശം. ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.ഡോളി സമരത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡോളി ചാർജ് സംബന്ധിച്ച് നേരത്തെ തന്നെ കോടതി ഉത്തരവുണ്ടെന്ന് ദേവസ്വം ബഞ്ച് പറഞ്ഞു. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സീസൺ തുടങ്ങുന്നതിനു മുമ്പ് ദേവസ്വം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial