കടുപ്പിച്ച് കോടതി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

    സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് ഹൈക്കോടതി പൂര്‍ണമായും പരിശോധിച്ചു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ലഹരിയുപയോഗവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഗൗരവത്തോടെ കാണുന്നുവെന്നാണ് ഉത്തരവിലൂടെ മനസിലാകുന്നത്. കേസെടുക്കാവുന്ന കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും വ്യക്തമായിഎന്നാണ് കോടതി പറയുന്നത്. നിയമം അനുശാസിക്കുന്ന തരത്തിലുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘത്തിന് മുന്നോട്ടുപോകാം എന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ലൈംഗികാതിക്രമ പരാതികളില്‍ മാത്രമാണ് ഇക്കാലമത്രയും അന്വേഷണം…

Read More

പാറശാലയിൽ വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി വിളവെടുത്ത് ഉണക്കി കച്ചവടം നടത്തി വന്ന ആളെ പിടികൂടി

തിരുവനന്തപുരം: പാറശാലയിൽ കഞ്ചാവ് ചെടി നട്ടുവളർത്തി വിളവെടുത്ത് ഉണക്കി കച്ചവടം നടത്തി വന്ന ആളെ പിടികൂടി എക്‌സൈസ്. പാറശ്ശാല സ്വദേശിയായ ശങ്കർ (54) ആണ് വീട്ടുപറമ്പിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികളുമായി പിടിയിലായത്. മൂന്ന് മീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും ഈ ചെടികളിൽ നിന്ന് വെട്ടി ഉണക്കിയെടുത്ത 150 ഗ്രാം കഞ്ചാവുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. അമരവിള എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ വി എൻ മഹേഷിന്‍റെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്‍റ് എക്സൈസ്…

Read More

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം;സിപിഐ അനുകൂല ജീവനക്കാരുടെ സംഘടന ജോയിൻ്റ് കൗൺസിൽ പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമ‍ർശനം ഉയർത്തി ജീവനക്കാരോട് പണിമുടക്കിന് സജ്ജരാകാൻ സിപിഐ അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിൻ്റ് കൗൺസിൽ സംഘടനാ നേതൃത്വം ആഹ്വാനം ചെയ്തു. ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നു, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന വാക്ക് പാലിച്ചില്ല, ജീവനക്കാരിൽ നിന്നും പെൻഷൻ വിഹിതം പിടിക്കുന്നത് അടിയന്തരമായി നിർത്തലാക്കണം തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് പണിമുടക്ക്.

Read More

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്നു പേർക്ക്; രാഷ്ട്രങ്ങൾ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠത്തിനാണ് പുരസ്കാരം

സ്റ്റോക്ക്ഹോം: ഡാരൺ അസെമോഗ്ലു, സൈമൺ ജോൺസൺ, ജെയിംസ് എ. റോബിൻസൺ എന്നിവർക്ക് 2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം. രാഷ്ട്രങ്ങൾ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേൽ അംഗീകാരം ലഭിച്ചത്. ആൽഫ്രഡ് നൊബേലിൻ്റെ സ്മരണയ്ക്കായി ബാങ്ക് ഓഫ് സ്വീഡൻ സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാനം എന്നാണ് ഈ അവാർഡ് ഔദ്യോഗികമായി അറിയപ്പെടുന്നത്. ചില രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച വേഗത്തിലും, മറ്റ് ചില രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച സാവധാനമാകുന്നതിന്‍റെയും അടിസ്ഥാന കാരണങ്ങൾ തേടിയുള്ള പഠനമാണ് മൂവരും നടത്തിയത്. രാഷ്ട്രങ്ങൾ…

Read More

ബസും ബൈക്കും കൂട്ടിയിച്ച് പോളി ടെക്നിക് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലിൽ ബസും ബൈക്കും കൂട്ടിയിച്ച് മേൽമുറി മഅ്ദിൻ പോളി ടെക്നിക് വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രികനായ പറമ്പിൽപീടിക സ്വദേശി വരിച്ചാലിൽ വീട്ടിൽ സി.മുഹമ്മദ് ഹാഷിർ( 19 )ആണ് മരിച്ചത്. രാവിലെ മറ്റൊരു വിദ്യാർത്ഥിക്കെപ്പം കോളേജിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹാഷിറിനെ രക്ഷിക്കാനായില്ല.

Read More

അമിത മൊബൈൽഫോൺ ഉപയോഗം;അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് മനംനൊന്ത 15 വയസുകാരി ജീവനൊടുക്കി

മുംബൈ: അമിത മൊബൈൽഫോൺ ഉപയോഗത്തിന്റെ പേരിൽ അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് മനംനൊന്ത 15 വയസുകാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.മൊബൈല്‍ ഫോണില്‍ ഒരുപാട് സമയം ചെലവഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിക്കുന്നത്. അംബര്‍നാഥ് സ്വദേശിയായ പെണ്‍കുട്ടി സെപ്തംബര്‍ 26നാണ് എലി വിഷം കഴിച്ചത്. ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് മുംബൈയിലേയ്ക്ക് മാറ്റുകയായിരുന്നു.പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Read More

ഗോവയിൽ ഇനി ഡീസല്‍ ബസുകളില്ല; ട്രാൻസ്പോർട്ട് ബസുകളെല്ലാം ഇലക്ട്രികിലേക്ക്

ഗോവ : ഡീസൽ ബസുകൾ ഒഴിവാക്കി ​​ഗോവ. ട്രാൻസ്പോർട്ട് ബസുകളെല്ലാം ഇലക്ട്രികിലേക്ക് മാറ്റിയാണ് പുതിയ ചുവടുവെപ്പ്. കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു പ്രഖ്യാപനം. കോര്‍പ്പറേഷന്‍ ലാഭത്തിലാക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം നടപ്പാക്കാനുമാണ് സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ അവതരിപ്പിക്കാന്‍ നിക്ഷേപം നടത്താനുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അലുംനിയുടെ നിർദേശത്തിന് ​ഗോവൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാ​ഗമായി 700 കോടി രൂപ നിക്ഷേപിക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി…

Read More

തയ്‌വാനിലേക്ക് എംഡിഎംഎ അയച്ചെന്ന് പറഞ്ഞു, വെർച്വ‌ൽ അറസ്റ്റിലാക്കി;നടി മാലാ പാർവതിക്കു നേരെ തട്ടിപ്പുശ്രമം

      കൊച്ചി : നടി മാലാ പാർവതിയിൽനിന്ന് പണം തട്ടാൻ ശ്രമം. കുറിയർ തടഞ്ഞു വച്ചെന്നു പറഞ്ഞാണ് സൈബർ തട്ടിപ്പിന് ശ്രമം നടത്തിയത്. ഒരു മണിക്കൂറോളം മാലാ പാർവതിയെ വെർച്വൽ അറസ്റ്റിലാക്കി. വ്യാജ ഐഡി കാർഡ് അടക്കം നൽകി മുംബൈ പൊലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തയ്‌വാനിലേക്ക് ലഹരിമരുന്നടക്കം അയച്ചെന്ന് പറഞ്ഞാണ് വെർച്വൽ അറസ്റ്റിലാക്കി ചോദ്യം ചെയ്തതെന്നും പണം തട്ടുന്നതിന് മുൻപു തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞെന്നും മാലാ പാർവതി പറഞ്ഞു. മധുരയിൽ ഷൂട്ടിങ് സമയത്ത് ഒരു…

Read More

ചിതറയിൽ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ; നിലമേൽ സ്വദേശിയാണ് കൊല്ലപ്പെട്ടത്

ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിനിലമേൽ വളയിടം സ്വദേശി ഇർഷാദ് 28ആണ് മരിച്ചത്.രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്.ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ വീട്ടിലാണ് സംഭവംസഹദിനെ പോലീസ് കസ്റ്റഡിയിലെടുത്തുഇവർ സുഹൃത്തുകളാണ്.സംഭവം കണ്ട പ്രതിയുടെ പിതാവ് ആബുലൻസ് വിളിക്കുകയും അമാനി ഫസ്സിൽ ആബുലൻസ്സുമായി എത്തുമ്പോഴാണ് ഇർഷാദ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ കാണുന്നത്. തുടർന്ന് ഉടൻ ചിതറ പോലീസിനെ അറിയിക്കുകയായിരുന്നുസഹദിന്റെ വീടിന്റെ സ്റ്റെയർകെയ്സിന് സമീപമാണ് സംഭവംഈ വീട്ടിൽ പ്രതിയുടെ അച്ഛൻ അബ്ദുൽ സലാം മകൾ രണ്ട്…

Read More

തൃശ്ശൂരിൽ യുകെജി വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂരമർദ്ദനം

തൃശ്ശൂർ: തൃശ്ശൂരിൽ യുകെജി വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി തല്ലി. കുരിയച്ചിറ സെയ്ന്റ്ജോസഫ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിലെ അധ്യാപിക തൃശ്ശൂർ തിരൂർ സ്വദേശിനി സെലിനെതിരെയാണ് കുട്ടിയുടെ രക്ഷകർത്താക്കൾ പരാതി നൽകിയത്. സെലിനെതിരെ നെടുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക്‌ പകർത്താതെ കളിച്ചിരുന്നു എന്നാരോപിച്ചായിരുന്നു അധ്യാപിക ചുരൽ ഉപയോഗിച്ച് കുഞ്ഞിനെ ക്രൂരമായി തല്ലിയത്. ഇവരെ അറസ്റ്റുചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഒളിവിലാണെന്നും പോലീസ് പറഞ്ഞു. അതേസമയം അധ്യാപികയെ ജോലിയിൽനിന്ന്‌ സസ്പെൻഡ് ചെയ്തതായി കുരിയച്ചിറ സെയ്ൻ്റ് ജോസഫ്സ് മോഡൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial