നേരിട്ട് വാങ്ങില്ല, ഡ്രൈവറുടെ ജി-പേ അക്കൗണ്ടിൽ മാസം 1 ലക്ഷം വരെ എത്തും; നെയ്യാറ്റിൻകര ആർ.ടി ഓഫിസിൽ ക്രമക്കേട്
തിരുവനന്തപുരം: നെയ്യാറ്റിൻകര സബ് ആർ.ടി. ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതടക്കം പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി ഓഫിസിൽ യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിലൂടെ വൻ തുക കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ല സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലുള്ള വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. ജോയിന്റ് ആർ.ടി. ഓഫീസിലും പരിസരത്തിലും വിജിലൻസ് നടത്തിയ…

