ബലം പ്രയോഗിച്ചു യുവാക്കൾ 12 കാരനെ ദ്രാവകം മണപ്പിച്ചു വിദ്യാർത്ഥി അവശനിലയിൽ
ആലപ്പുഴ: ബലം പ്രയോഗിച്ച് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം മണപ്പിച്ചതിനെത്തുടർന്ന് ആറാം ക്ലാസ് വിദ്യാർത്ഥി അവശനിലയിൽ. ഒരു കൂട്ടം യുവാക്കളാണ് 12 കാരനായ മുഹമ്മദ് മിസ്ബിനെ ദ്രാവകം മണപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.45 നായിരുന്നു സംഭവം. ആലപ്പുഴ സ്റ്റേഡിയം വാർഡിൽ സുൽഫിക്കറിന്റെ മകനാണ് മുഹമ്മദ് മിസ്ബിൻ. ദ്രാവകം മണത്ത് അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തെ പറ്റി കുട്ടിയുടെ പിതാവും പൊലീസും പറയുന്നത് ഇങ്ങനെ, ബീച്ചിനടുത്തുള്ള കളിസ്ഥലത്തുനിന്ന് ഫുട്ബോൾ കളി കഴിഞ്ഞ് ആറു കൂട്ടുകാർക്കൊപ്പം സൈക്കിളിൽ വീട്ടിലേക്കു…

