11 വർഷത്തെ കാത്തിരിപ്പു വിഫലം , ആഗ്രഹം നിറവേറ്റാൻ ആകാതെ യുവാവ് മരണത്തിനു കീഴടങ്ങി
റിയാദ്: 11 വർഷമായി നാട്ടിൽ പോകാനാകാതെ നിയമക്കുരുക്കുകളിൽ പെട്ടുപോയ യുവാവ് ഒടുവിൽ ചേതനയറ്റ ശരീരവുമായി പ്രീയപ്പെട്ടവർക്കരികിലെത്തി. പഞ്ചാബ് സ്വദേശി 37കാരനായ മുഖ്താറാണ് കുടുംബത്തെ കാണാന്‍ കൊതിയുണ്ടായിട്ടും നിസ്സഹായനായി 11 വർഷങ്ങൾ തള്ളി നീക്കിയത്. കോടതിയുള്‍പ്പെടെ വിവിധ വകുപ്പുകളിലും ജോലി ചെയ്ത കമ്പനിയിലും കേസുകള്‍ ഒന്നിന് മീതെ ഒന്നായി നിന്നിരുന്നതിനാലാണ് നാട്ടിലേക്കുള്ള പോക്ക് ഒരു സ്വപ്നം മാത്രമായി മാറിയത്. മുഖ്താറിെൻറ മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിനെ ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇന്ത്യന്‍…

