അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട് വിദ്യാർത്ഥി മരിച്ചു. പത്തനംതിട്ട കോന്നി ഐരവൺ കൊടിഞ്ഞുമൂല കടവിലാണ് അപകടം ഉണ്ടായത്. കലഞ്ഞൂർ സ്വദേശി വിനായക് ആണ് മരിച്ചത്. 15 വയസായിരുന്നു. അവധി ദിനത്തിൽ ബന്ധു വീട്ടിലെത്തിയ വിനായക് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.

Read More

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം; സ്പോട്ട് ബുക്കിങ് ആധികാരിക രേഖയല്ലെന്ന് തിരുവിതാംകൂർ ദേവസ്വം

ശബരിമല ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിഎസ് പ്രശാന്ത്. 90 ശതമാനം പ്രവര്‍ത്തനങ്ങളും തടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ ക്യൂ എന്നത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സദുദ്ദേശ്യത്തോടെ എടുത്ത തീരുമാനമാണ്. മാലയിട്ട് വ്രതം പിടിച്ച് ഭഗവാനെ കാണാനെത്തുന്ന ആര്‍ക്കും ദര്‍ശനം ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല, ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടക്കും.വെര്‍ച്വല്‍ ക്യൂ തയ്യാറാക്കാനുണ്ടായ സാഹചര്യവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ എത്തുന്ന ഭക്തരുടെ ആധികാരിക രേഖയാണ് വെര്‍ച്വല്‍ ക്യൂ. സ്‌പോട്ട്…

Read More

തേവര- കുണ്ടന്നൂര്‍ പാലം ഒരുമാസം അടച്ചിടും

കൊച്ചി: തേവര- കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും അടക്കും. ഒരു മാസത്തേക്കാണ് അടച്ചിടുന്നത്. ഈ മാസം 15 മുതല്‍ അടുത്തമാസം 15 വരെയാണ് പാലം അടച്ചിടുക. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തും.പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലം അറ്റകുറ്റപ്പണികള്‍ക്കായി നേരത്തേയും അടച്ചിരുന്നു. ജൂലൈയിലായിരുന്നു പാലം അടച്ചത്. രണ്ട് ദിവസത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പാലം പിന്നീട് തുറന്നുകൊടുക്കുകയായിരുന്നു.തുടര്‍ന്ന് പാലം ഉള്‍പ്പെടുന്ന റോഡിലെ ടാര്‍ മുഴുവന്‍ പൊളിച്ച് നവീകരിക്കാനായി സെപ്റ്റംബറിലും അടച്ചു. ഇതിന് പിന്നാലെ…

Read More

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു നല്‍കാത്തതില്‍ മനംനൊന്ത് ഫെയ്‌സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് സ്‌റ്റേഷനിലെ എസ്‌ഐ പി അനൂപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എസ്‌ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നടപടി. പിടിച്ചെടുത്ത ഓട്ടോ എസ്‌ഐ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കര്‍ണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി…

Read More

ആറ്റിങ്ങൽ കരവാരത്ത് റംബൂട്ടന്റെ കുരു തൊണ്ടയിൽ കുടുങ്ങി 6 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ആറ്റിങ്ങൽ: കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആറ് മാസം പ്രായമുള്ള ആദവാണ് മരണപ്പെട്ടത്.ഇന്നലെ വൈകിട്ട് 6 മണിയോടെ വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നും കൂടെ ഉണ്ടായിരുന്ന വല്യച്ഛന്റെ കുട്ടികൾ റംബൂട്ടൻ എടുത്തു തൊലികളഞ്ഞ ശേഷം കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുകയായിരുന്നു.ഉടൻതന്നെ കുട്ടി അത് വിഴുങ്ങി. ഈ സമയം അമ്മ അടുക്കളയിൽ ആയിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി കുട്ടി വെപ്രാളം കാണിക്കുന്നതാണ് കണ്ടത്….

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്; പരാതി അറിയിക്കാൻ ഫോൺ നമ്പറും മെയിൽ ഐഡിയും നൽകി കേരള പൊലീസ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരാതികൾ അറിയിക്കാൻ പ്രത്യേക ഫോൺ നമ്പറും മെയിൽ ഐഡിയും നൽകി കേരള പൊലീസ്. പ്രത്യേക അന്വേഷണ സംഘമാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്റെ മെയിൽ ഐഡിയാണ് നൽകിയത്. സിനിമാ മേഖലയിൽ നിന്നുള്ള സ്ത്രീകൾക്ക് പരാതികൾ അറിയിക്കാൻ മുൻപ് ഇതേ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ‘ബഹുമാനപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് താഴെ പറയുന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെട്ട് പരാതികൾ ബോധിപ്പിക്കാവുന്നതും ഇതോടൊപ്പമുള്ള ഇ-മെയിലിൽ പരാതികൾ…

Read More

പാലക്കാട്  കിണറ്റിൽ വീണ അഞ്ച് കാട്ടുപന്നികളെ വെടിവച്ചു കൊന്നു

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ വീട്ടിലെ കിണറ്റില്‍ വീണ കാട്ടു പന്നികളെ വെടിവെച്ചു കൊന്നു. കാക്കത്തോട് സ്വദേശി ബാബുവിന്റെ വീട്ടിലെ കിണറ്റിലാണ് അഞ്ചു കാട്ടുപന്നികള്‍ വീണത്. പന്നികളെ വടമിട്ടു കുരുക്കിയ ശേഷമാണ് വെടിവെച്ചു കൊന്നത്. ഇന്നലെ രാത്രിയാണ് പന്നികള്‍ കിണറ്റില്‍ വീണത്.ശബ്ദം കേട്ടാണ് നാട്ടുകാര്‍ നോക്കിയപ്പോഴാണ് കാട്ടു പന്നികള്‍ കിണറ്റില്‍ വീണതായി കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. പന്നികളെ ജീവനോടെ പുറത്തെത്തിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജീവനോടെ പുറത്തെടുത്ത് പുറത്തു വിടാനുള്ള നീക്കത്തെ നാട്ടുകാര്‍…

Read More

ഈശ്വർ മാൽപെയുടെ വീട് നിർമ്മിക്കാനുള്ള സഹായം നൽകുമെന്ന് മനാഫ് ; കുട്ടികളുടെ ചികിത്സാ ചെലവും ഏറ്റെടുക്കും

കോഴിക്കോട്: പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ വീട് നിർമ്മിക്കാനുള്ള സഹായം നൽകുമെന്ന് മനാഫ്. അസുഖ ബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഏറ്റെടുക്കുമെന്നും മനാഫ് പറഞ്ഞു. മണിപ്പാൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്നുണ്ട്. മനാഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാവും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. നമ്മൾ കൂട്ടിപിടിക്കേണ്ട അത്ഭുത വ്യക്തിയാണ് ഈശ്വർ മാൽപെയെന്ന് മനാഫ് പറഞ്ഞു. ‘എല്ലാവരും ചേർന്ന് മക്കളുടെ ചികിത്സ എത്രയും പെട്ടന്ന് ഏറ്റെടുത്ത് നടത്തും. മനാഫ് ചാരിറ്റബൾ എന്ന പേരിൽ…

Read More

ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ലെബനനില്‍ 22 പേര്‍ കൊല്ലപ്പെട്ടു; ഗാസയില്‍ 28 മരണം

ബെയ്‌റൂട്ട്: ലെബനനിലും ഗാസയിലും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. സെന്‍ട്രല്‍ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. റാസ് അല്‍-നബാ, ബുര്‍ജ് അബി ഹൈദര്‍ എന്നീ രണ്ട് സമീപ പ്രദേശങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് നിലകളുള്ള ഒരു കെട്ടിടം തകര്‍ന്നു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യം ആവർത്തിച്ച് വെടിയുതിർക്കുകയും രണ്ടു സമാധാന സേനാംഗങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തതായി യൂണിഫിൽ അറിയിച്ചു….

Read More

മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലിയെന്ന പരാതിയിൽ പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ.

മട്ടാഞ്ചേരി: മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലിയെന്ന പരാതിയിൽ പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ. മട്ടാഞ്ചേരി ആനവാതിൽ സ്വദേശി സീതാലക്ഷ്മി (35) യാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് മട്ടാഞ്ചേരി പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ചോദ്യത്തിന് ഉത്തരം നൽകാത്തതിൽ പ്രകോപിതയായ അധ്യാപിക കുട്ടിയെ ചുരൽ കൊണ്ട് പുറത്തടിക്കുകയായിരുന്നു എന്നാണ് പരാതി. മട്ടാഞ്ചേരി പാലസ് റോഡിലെ പ്ലേ സ്‌കൂളിലാണ് അധ്യാപിക ചൂരൽ ഉപയോഗിച്ച് കുട്ടിയെ തല്ലിയത്. ബുധനാഴ്ചയാണ് സംഭവം. ചൂരൽ കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ പുറത്ത് പാടുകൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial