രജനികാന്ത് ആശുപത്രിയിൽ

ചെന്നൈ: സൂപ്പർതാരം രജനീകാന്ത് ആശുപത്രിയിൽ. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 73–കാരനായ രജനീകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ന് താരത്തെ മെഡിക്കൽ ചെക്കപ്പിന് വിധേയമാക്കുമെന്നും റിപ്പോർട്ടുണ്ട്. അതിനിടെ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ഷൂട്ടിങ്ങിനായുള്ള യാത്രയ്ക്കിടെയാണ് താരത്തിന് വയറുവേദനയുണ്ടാകുന്നത്. തുടർന്ന് കൂടുതൽ പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സൂപ്പർതാരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വാർത്തകൾ…

Read More

ആലപ്പുഴയിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: കരുമാടിയിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞു ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. തകഴി മംഗലത്തു വീട്ടിൽ പരേതനായ പ്രഭാകരകുറുപ്പിന്റെ മകൻ ബിനു (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെ തിരുവല്ല – അമ്പലപ്പുഴ റോഡിൽ കരുമാടി കളത്തിൽ പാലത്തിന് കിഴക്കു ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. അമ്പലപ്പുഴ പടിഞ്ഞാറെ നട ഓട്ടോസ്റ്റാന്റിൽ ഓടുന്ന ബിനു കരുമാടിയിലെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. റോഡിനു സമീപത്തെ പോസ്റ്റിൽ തട്ടാതിരിക്കാൻ ഓട്ടോ തിരിച്ചപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡിൽ…

Read More

ബാലസംഘം വെള്ളല്ലൂർ മേഖലാ സമ്മേളനം നടന്നു.

ആറ്റിങ്ങൽ:ബാലസംഘം വെള്ളല്ലൂർ മേഖലസമ്മേളനം നടന്നു.  കവിയും നാടക ഗാനരചയിതാവുമായ  രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. വെള്ളല്ലൂർ ആൽത്തറ സാംസ്ക്കാരിക കേന്ദ്രം ഹാളിൽ നടന ചടങ്ങിൽ മേഖല പ്രസിഡന്റ് കൃഷ്ണ അധ്യക്ഷയായി. സി.പി.ഐ (എം) ലോക്കൽ കമ്മറ്റി സെക്രട്ടറി എസ്.കെ.സുനി സ്വാഗതവും, വൈഷ്ണവി റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല കോഡിനേറ്റർ,  മോഹനചന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു .

Read More

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. വൈകുന്നേരം ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു

Read More

സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: മൈനാഗപ്പള്ളിയിൽ തിരുവോണ ദിനത്തിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിഭാഗം ജില്ലാ സെഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. മൈനാഗപ്പള്ളി ആനൂര്‍കാവില്‍ വച്ചാണ് ശ്രീക്കുട്ടിയും സുഹൃത്തും സഞ്ചരിച്ച കാർ കയറിയിറങ്ങി കുഞ്ഞുമോള്‍ മരിച്ചത്. പ്രേരണാ കുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരുന്നത്. കരുനാഗപ്പള്ളി സ്വദേശി അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്ന ശ്രീക്കുട്ടിയും സഞ്ചരിച്ച കാര്‍ കുഞ്ഞുമോളും…

Read More

കണ്ടക്ടർ ടോയ്‍ലറ്റിൽ പോയി വന്നപ്പോൾ ടിക്കറ്റ് മെഷീൻ കാണാതായി, കണ്ടെത്തിയത് 22കാരന്‍റെ മുറിയിലെ അലമാരയിൽ നിന്ന്

     സുല്‍ത്താന്‍ബത്തേരി : കെഎസ്ആർടിസി ബസില്‍ ടിക്കറ്റ് കൊടുക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് മെഷീന്‍ മോഷ്ടിച്ചയാൾ അറസ്റ്റിൽ. വയനാട്ടിലെ പച്ചാടി കിടങ്ങനാട് സ്വദേശി ബിജു (22) ആണ് അറസ്റ്റിലായത്. സെപ്തംബർ 25ന് വൈകിട്ടോടെയാണ് ബത്തേരി പഴയ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരുന്ന, ബത്തേരി – പാട്ടവയല്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് ബിജു ഇ-മെഷീന്‍ മോഷ്ടിച്ചത്. കണ്ടക്ടര്‍ സീറ്റിന്റെ മുകളിലെ റാക്ക് ബോക്സില്‍ മെഷീന്‍ വെച്ച ശേഷം ടോയ്‌ലറ്റില്‍ പോയപ്പോഴായിരുന്നു മോഷണം. പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ബിജുവിനെ…

Read More

സിദ്ധിഖിന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: നടിയുടെ പീഡന പരാതിയിൽ നടൻ സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് ആണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ആണ് താരം സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കും. പരാതിക്കാരിയുടെ മൊഴിയല്ലാതെ തെളിവില്ല. പരാതി സിനിമയിലെ ചേരിപ്പോരിന്റെ ഭാഗമാണെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ലൈംഗികപീഡനപരാതിയിൽ തന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക്‌ പൂർണമായും തെറ്റുപറ്റിയെന്നാണ് ബെഞ്ചിനുമുൻപാകെ സിദ്ദിഖ്…

Read More

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിച്ചു നീക്കും; തിരക്കിട്ട നീക്കങ്ങളുമായി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

മലപ്പുറം: നിലമ്പൂർ എം എൽ എ പി വി അൻവറിൻ്റെ കക്കാടംപൊയിലിലെ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ നടപടികൾ അതിവേഗത്തിൽ. എട്ടുമാസത്തിന് ശേഷമാണ് കൂടരഞ്ഞി പഞ്ചായത്ത് തടയണകൾ പൊളിച്ചു നീക്കാൻ നടപടി തുടങ്ങിയത്. അൻവർ സി.പി.എമ്മുമായി യുദ്ധപ്രഖ്യാപനം നടത്തിയശേഷമാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്. പൊളിച്ചുനീക്കാൻ റീ ടെൻഡർ ക്ഷണിക്കാൻ സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതിയോഗം തീരുമാനിച്ചു. പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ എട്ട് മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. ഒരു…

Read More

സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും;
തള്ളിയാൽ കീഴടങ്ങുമെന്ന് സൂചന

കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്.തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ സിദ്ദിഖ് കീഴടങ്ങുമെന്നാണ് സൂചന. സിദ്ദിഖിനെ ഒളിവിൽ പോകാൻ സഹായിച്ചെന്ന സംശയത്തിൽ മകൻ…

Read More

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട തർക്കം; യുവാവ് മദ്ധ്യ വയസ്ക്കനെ കൊലപ്പെടുത്തി

കോട്ടയം: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. വാഴൂർ ചാമംപതാലിന് സമീപത്താ മധ്യവയസ്കനെ പ്രദേശവാസിയായ കൗമാരക്കാരൻ കൊലപ്പെടുത്തിയത്. ചെത്തു തൊഴിലാളിയായ കറിയാപറമ്പിൽ ബിജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 23 വയസുകാരനായ അപ്പുവിനെ കറുകച്ചാൽ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം നാലരയോടെ വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിലായിരുന്നു സംഭവം. തെങ്ങ് ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial