ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ സ്വദേശിനിയുടെ പരാതിയിലാണ് കളമശ്ശേരി പൊലീസ് മേരി ദീനയെ അറസ്റ്റ് ചെയ്തത്. തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വാങ്ങിയത്. പണം നൽകിയിട്ടും ജോലി കിട്ടാതെ വന്നതോടെ തൃപ്പൂണിത്തുറ സ്വദേശിനി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അത്…

Read More

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം തട്ടി; നിര്‍മലാ സീതാരാമനെതിരെ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു.

ബംഗളൂരു: ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയെന്ന പരാതിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബംഗളൂരു പ്രത്യേക കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. നിര്‍മലാ സീതാരാമനും മറ്റുള്ളവരും ചേര്‍ന്ന് ഇലക്ടറല്‍ ബോണ്ടുകളുടെ മറവില്‍ കൊള്ളയടിക്കാന്‍ റാക്കറ്റുകള്‍ രൂപീകരിക്കുന്നുവെന്ന് ആരോപിച്ച് ജനാധികാര സംഘര്‍ഷ സംഘതനിലെ(ജെഎസ്പി) ആദര്‍ശ് അയ്യരാണ് പരാതി നല്‍കിയത്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് എന്നത് സമ്മര്‍ദ്ദ തന്ത്രമാക്കി, ആയിരക്കണക്കിന് ബോണ്ടുകള്‍ വാങ്ങാന്‍ കോര്‍പ്പറേറ്റുകളെ നിര്‍ബന്ധിച്ചുവെന്നാണ് പരാതിയിലെ ആരോപണം. ഈ ഇലക്ടറല്‍ ബോണ്ടുകള്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ പണമാക്കി…

Read More

മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി; തൃശൂരിൽ യുവാവ് ജീവനൊടുക്കി

തൃശൂർ: മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിയ്യൂർ സ്വദേശി രതീഷ് (42) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച ഉച്ചയോടെ ഓട്ടോ ഡ്രൈവറായ രതീഷിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ഏറെ നാളുകളായി രതീഷിന് ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു.നിരന്തരം വീട്ടിലെത്തിയും ഫോണിലൂടെയും മൈക്രോ ഫിനാൻസ് സ്ഥാപനം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സമ്മർദം സഹിക്കാതെയാണ് രതീഷ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു

Read More

ഭീകരാക്രമണ മുന്നറിയിപ്പ്; മുംബൈയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

മുംബൈ: കേന്ദ്ര ഏജൻസികളുടെ ഭീകരാക്രമണ മുന്നറിയിപ്പ് നിലനിൽക്കുന്ന മുംബൈയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. ആരാധനാലയങ്ങൾ, പൊതു ഇടങ്ങൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിലെല്ലാം മുംബൈ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ദുർഗാ പൂജ, ദീപാവലി,ദസറ ആഘോഷങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്. മുൻകരുതലിന്റെ ഭാഗമായി ഈ പ്രദേശങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതാത് സോണുകളിലെ സുരക്ഷ സൂക്ഷ്മ‌മായി നിരീക്ഷിക്കാൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ…

Read More

പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു‌‌

കൊൽക്കത്ത: പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകൻ മിഥുൻ (30), ചെറുമകൻ സുമൻ (2) എന്നിവരാണ് മരിച്ചത്. മിഥുനെ രക്ഷിക്കുന്നതിനിടയിൽ ബാക്കി മൂന്നുപേരും മരിച്ചു. വിവരം അറിഞ്ഞയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചത്. എല്ലാവരെയും നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Read More

സി കെ ആശ എംഎൽഎയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടപടി; വൈക്കം സിഐയെ സ്ഥലംമാറ്റി

കോട്ടയം: വൈക്കം സി.ഐയെ സ്ഥലം മാറ്റി. വൈക്കം എംഎൽഎ സി കെ ആശയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. ഡിജിപിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് സി.ഐയെ സ്ഥലം മാറ്റിയത്. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത സിപിഐ നേതാക്കളെ മർദ്ദിച്ചതായും എംഎൽഎയോട് മോശമായി പെരുമാറിയെന്നും പരാതി ഉയർന്നിരുന്നു. സംഭവത്തിന് പിന്നാലെ സികെ ആശ നിയമസഭാ സ്പീക്കർക്ക് പരാതി നൽകി. ഡിജിപിക്കും പരാതി നൽകിയിരുന്നു. സ്പീക്കർക്ക് നൽകിയ പരാതിയിൽ അന്വേഷണം തുടരും

Read More

ജനസാഗരം യാത്രാമൊഴിയേകി ;നാട് ഒന്നാകെ അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു

കോഴിക്കോട്: അന്ത്യവിശ്രമത്തിനായി വീട്ടിലെത്തിയ അര്‍ജുനന് യാത്രാമൊഴിയേകി ജനസാഗരം. ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിര നീണ്ടതോടെ ചിതയിലേക്ക് എടുക്കാന്‍ സമയം പിന്നെയും നീണ്ടു. വീടിന് സമീപം ഒരുക്കിയ ചിതയില്‍ അര്‍ജുന്റെ അനിയന്‍ മതാചാരപ്രകാരം തീ കൊളുത്തി. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, ഈശ്വര്‍ മല്‍പെ, എംകെ രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എംപി, മന്ത്രിമാരായ എകെ…

Read More

ഉത്തരാഖണ്ഡിൽ ട്രക്കിങിന് പോയ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ട്രക്കിംഗിന് പോയ മലയാളി സംഘത്തിലെ ഒരാൾ മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമല്‍ മോഹനാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ സുരക്ഷിതരാണ്. അമല്‍ മോഹന് പുറമേ കൊല്ലം സ്വദേശിയായ വിഷ്ണു, മലയാളികളല്ലാത്ത രണ്ട് പേരുമായിരുന്നു ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലുള്ള ജോഷിമഠില്‍ ട്രക്കിംഗിന് പോയത്. ഇതിനിടെ അമലിന്റെ ആരോഗ്യനില മോശമായി. നാല് പേരെയും ഗരുഡിലെ ബേസ് ക്യാമ്പിലേയ്ക്ക് മാറ്റിയെങ്കിലും അമലിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാകുകയും മരണം സംഭവിക്കുകയായിരുന്നു. അമലിന്റെ മൃതദേഹം ഇന്ന്…

Read More

അങ്കമാലിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; ഗുരുതരമായി പൊള്ളലേറ്റ മക്കള്‍ ആശുപത്രിയില്‍

അങ്കമാലി പുളിയനത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മില്ലുംപടി വെളിയത്ത് വീട്ടില്‍ സനല്‍, ഭാര്യ സുമി എന്നിവരാണ് മരിച്ചത്. സനല്‍ തൂങ്ങിമരിച്ച നിലയിലും സുമി മുറിക്കുള്ളില്‍ പൊള്ളലേറ്റുമാണ് മരിച്ചത്. ഇവരുടെ രണ്ടു മക്കളെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. പന്ത്രണ്ടും, ആറും വയസ്സുള്ള കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. സനല്‍ തൂങ്ങി മരിച്ചതിന് പിന്നാലെ സുമി അടുക്കളയില്‍ കയറി പാചകവാതക സിലിണ്ടറിന്റെ പൈപ്പ് തുറന്നിട്ട് തീ കൊളുത്തുകയായിരുന്നു.സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന കുറിപ്പ് കണ്ടെത്തി. ഗുരുതരമായി പൊള്ളലേറ്റ രണ്ട് മക്കളെ സ്വകാര്യ…

Read More

കൊച്ചിയിൽ ടിപ്പർ ലോറിക്കടിയിൽ പെട്ട് സ്കൂട്ടർ യാത്രികയായ ഡോക്ടർക്ക് ദാരുണാന്ത്യം

മരട്: മരട് കാളാത്ര ജംക്‌ഷനിൽ സ്കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ടിപ്പർ ലോറിക്ക് അടിയിൽ പെട്ടാണ് ഡോക്ടർ മരിച്ചത്. മരട് വിടിജെ എൻക്ലേവ്– അഞ്ചുതൈക്കൽ ബണ്ട് റോഡ് തെക്കേടത്ത് ഡോ. വിൻസി പി. വർഗീസാണ് മരിച്ചത്. 42 വയസ്സായിരുന്നു. ടിപ്പർ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി അടിമാലി തേക്കിൻകാട്ടിൽ അഷറഫ് മീരാനാണ് ലോറി ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കോടതിയിൽ ഹാജരാക്കി. പൂണിത്തുറ ഗാന്ധിസ്ക്വയറിലെ ആര്യ വൈദ്യ ഫാർമസി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial