ഗുരുപൂജാ പുരസ്കാരം ഡോ.വി.പി.മുഹമ്മദ് കുഞ്ഞ് മേത്തർക്ക് സമര്‍പ്പിച്ചു

കേരളത്തിലെ മുതിർന്ന ഹിന്ദി പണ്ഡിതനു നൽകുന്ന നിരാല ഗുരുപൂജ പുരസ്കാരം സമർപ്പിച്ചു. ആറ്റിങ്ങല്‍ നിരാലാ ഹിന്ദി അക്കാദമി ഏർപ്പെടുത്തിയ പുരസ് പുരസ്കാരത്തിന് ഈ വർഷം അർഹനായത് പ്രമുഖഹിന്ദി എഴുത്തുകാരൻ ഡോ.വി.പി.മുഹമ്മദ് കുഞ്ഞ് മേത്തക്കാണ് ലഭിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി വട്ടപ്പറമ്പില്‍ നടന്ന ചടങ്ങില്‍ കെ.സി വേണുഗോപാല്‍ എം.പി.പുരസ്കാരം നല്‍കി.  കാല്‍ ലക്ഷം രൂപയും ഫലകവുമടങ്ങിയ പുരസ്കാരം. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.റ്റി.വി.അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ജബ്ബാര്‍, കവി രാധാകൃഷ്ണന്‍ കുന്നുംപുറം, .എന്‍.രവീന്ദ്രനാഥ്,, ഡോ.എസ്.തങ്കമണി അമ്മ,…

Read More

കുമരകത്ത്  കാർ ആറ്റിലേക്ക് മറിഞ്ഞ് രണ്ട് മഹാരാഷ്ട്ര സ്വദേശികൾ മരിച്ചു

കോട്ടയം: കുമരകം-ചേര്‍ത്തല റൂട്ടില്‍ കൈപ്പുഴമുട്ട് പാലത്തിന് താഴെ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മഹാരാഷ്ട്ര താനെ കല്യാണ്‍ തങ്കെവാടി പ്രീതാ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 3ല്‍ താമസിക്കുന്ന കൊട്ടാരക്കര ഓടനാവട്ടം ജി.വി. നിവാസില്‍ ജയിംസ് ജോര്‍ജ് (48), മഹാരാഷ്ട്ര ബദ്ലാപുര്‍ ശിവാജി ചൗക്കില്‍ രാജേന്ദ്ര സര്‍ജെയുടെ മകള്‍ ശൈലി രാജേന്ദ്ര സര്‍ജെ (27) എന്നിവരാണു മരിച്ചത്. മഹാരാഷ്ട്രയില്‍ സ്ഥിരതാമസക്കാരനായ ഇവര്‍ കൊച്ചിയില്‍ നിന്നു വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തില്‍പെട്ടത്. കാറില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി…

Read More

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തനിക്കെതിരായ ആരോപണങ്ങൾ ആടിസ്ഥാന രഹിതമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ ആവശ്യം. വർഷങ്ങൾക്കു മുൻപ് യുവനടി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.നടനെതിരെ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ്…

Read More

മന്ത്രവാദത്തിൻ്റെ പേരിൽ തട്ടിയെടുത്തത്  പത്ത് പവനും രണ്ട് ലക്ഷം രൂപയും ; യുവതി ഒളിവിൽ

ആറ്റിങ്ങൽ: മന്ത്രവാദത്തിന്റെ പേരിൽ യുവതി തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപയും പത്ത് പവനും. മന്ത്രവാദിനിയായ ശ്രീകാര്യം സ്വദേശി മന്ത്രവാദിനി പി.ആർ. രമ്യക്കെതിരെയാണ് അ‍ഞ്ചുപേർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വീടുകളിൽ ദുർമരണങ്ങൾ നടക്കുമെന്നും അത് ഒഴിവാക്കാൻ മന്ത്രവാദം നടത്തണമെന്നും പറഞ്ഞായിരുന്നു രമ്യയുടെ തട്ടിപ്പ്. മടവൂർ കുടവൂർ കോളിച്ചിറകൊച്ചാലുംമൂട് വീട്ടിൽ ശാന്ത, നാണി, ലീല, ഊന്നിൻമൂട് കിഴക്കുംപുറം ലക്ഷം വീട്ടിൽ ഓമന, ആറ്റിങ്ങൽ കിഴക്കുംപുറം സതീഷ് ഭവനിൽ ബാബു എന്നിവർക്കാണ് പണം നഷ്ടമായത്.തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ പള്ളിക്കൽ പൊലീസിൽ പരാതി…

Read More

സിപിഐ നേതാവും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ എസ് വിജയകുമാർ അന്തരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ശ്രീവരാഹം വാർഡ്കൗൺസിലർ ശ്രീവരാഹം ലക്ഷ്മി വിലാസത്തിൽ എസ് വിജയകുമാർ (72) അന്തരിച്ചു. സിപിഐ തിരുവനന്തപുരംമണ്ഡലം കമ്മിറ്റി അംഗവും കിസാൻസഭ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റും ശ്രീവരാഹം എൻഎസ്എസ് കരയോഗം സെക്രട്ടറിയുമായിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പബ്ലിക്കേഷൻ ഓഫീസറായിരുന്നു. ഇന്ന് രാവിലെ 11ന് നഗരസഭയിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് പുത്തൻകോട്ട ശ്മശാനത്തിൽ സംസ്കാരം നടക്കും

Read More

കൊച്ചിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

കൊച്ചി: കൊച്ചിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെയാണ് ഷോക്കേറ്റത്. പെരുമ്പടപ്പ് സാന്റ ക്രൂസ് പള്ളിക്ക് സമീപം താമസിക്കുന്ന വളവന്തറ ആന്റണിയുടെ മകൻ നോർബിൻ (34) ആണ് മരിച്ചത്. ഷോക്കേറ്റ ഉടനെ നോർബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

സ്വർണം വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി തട്ടിയെടുത്തത് പത്ത് ലക്ഷം; പ്രതിയെ പിടികൂടി പോലീസ്

കട്ടപ്പന: സ്വർണം വാങ്ങാനെത്തിയവരെ കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ഞ്ഞിരപ്പള്ളി ചേനപ്പാടി പുതുപ്പറമ്പിൽ ഷെരീഫ് കാസിമിനെ (46) ആണ് പോലീസ് പിടികൂടിയത്. കട്ടപ്പന പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വർണം വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് കൊച്ചിയിൽനിന്നും ഇടപാടുകാരെ വിളിച്ചുവരുത്തിയ ശേഷം പണം വാങ്ങി ഇയാൾ കടന്നു കളയുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതോടെ ഷെരീഫ് ഒളിവിൽ പോവുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന്, കട്ടപ്പന സി.ഐ. ടി.സി.മുരുകൻ, എസ്.ഐ എബി ജോർജ്…

Read More

തിരുവനന്തപുരം നഗരസഭ ബിജെപിക്ക് നൽകാൻ പൊങ്കാലയും കലക്കും : കെ മുരളീധരൻ

കോഴിക്കോട്: തൃശൂര്‍ പൂരം കലക്കി സുരേഷ് ഗോപിയെ ഡല്‍ഹിക്ക് അയച്ചതുപോലെ തിരുവനന്തപുരം നഗരസഭ ബിജെപിക്ക് നല്‍കാന്‍ ആറ്റുകാല്‍ പൊങ്കാലയും കലക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. യോഗി ആദിത്യനാഥിനെക്കാള്‍ ആര്‍എസ്എസിന് വിശ്വാസം പിണറായി വിജയനെയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. പിണറായിയുടെ കവച കുണ്ഡലങ്ങളാണ് പി ശശിയും എംആര്‍ അജിത്കുമാറും. അത് ഊരിയാല്‍ പിന്നെ രാജ്ഭവനില്‍ പോയി രാജിവച്ചാല്‍ മതി. പൂരം കലക്കിയതില്‍ റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചത് പൂരം കലക്കിയ ആളെത്തന്നെയാണ്. അന്വേഷണറിപ്പോര്‍ട്ടില്‍ തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും…

Read More

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല വിഡിയോ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പോക്സോ, ഐടി നിയമങ്ങള്‍ പ്രകാരം കുറ്റകരമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളെ സംബന്ധിച്ച് അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും സുപ്രീം കോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. അശ്ലീല ചിത്രം…

Read More

22 വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു; കടിച്ച പാമ്പിനെ ചിതയിൽ വച്ച് നാട്ടുകാർ ചുട്ടുകൊന്നു

കോർബ: ഛത്തീസ്ഗഡിലെ കോർബയിൽ 22 വയസുകാരനെ കടിച്ചുകൊന്ന പാമ്പിനെയും ചിതയിൽ വച്ച് നാട്ടുകാർ ചുട്ടുകൊന്നു. ഛത്തീസ്ഗഡിലെ കോർബയിലാണ് സംഭവം. പാമ്പ് ഇനി മറ്റാരെയെങ്കിലും കടിക്കുമെന്ന ഭയം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞു. പാമ്പിനെ കൊന്നതിന് ആളുകൾക്കെതിരെ നടപടിയെടുക്കില്ലെന്നും പകരം ബോധവത്കരണം നടത്തുമെന്ന് അധികൃതരും പ്രതികരിച്ചു. ശനിയാഴ്ച രാത്രിയാണ് ദിഗേശ്വർ രത്തിയ എന്ന യുവാവിനെ ബൈഗമർ ഗ്രാമത്തിലെ തന്റെ വീടിനുള്ളിൽ വെച്ച് കടുത്ത വിഷമുള്ള പാമ്പ് കടിച്ചത്. രാത്രി ഉറങ്ങാൻ നേരം കിടക്ക ശരിയാക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial