തിരുവനന്തപുരത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ
തിരുവനന്തപുരം: ആനക്കൊമ്പുമായി രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം വെളളനാടാണ് സംഭവം. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് വനംവകുപ്പിൻറെ പിടിയിലായത്. മോഷ്ടിച്ച ആനക്കൊമ്പ് വിൽപ്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഇരുവരും വനംവകുപ്പിന്റെ പിടിയിലായത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവരുടെ പക്കൽനിന്ന് നാലു കിലോയോളം തൂക്കംവരുന്ന രണ്ട് ആനക്കൊമ്പുകളും വനവകുപ്പിന്റെ സ്പെഷ്യൽ ഫ്ളയിങ്ങ് സ്ക്വാഡ് പിടിച്ചെടുത്തു. രാവിലെ മുതൽ രഹസ്യ വിവരത്തെ തുടർന്ന് സ്‌ക്വാഡ് നിരീക്ഷണം പ്രദേശത്തുണ്ടായിരുന്നു. ഇതിനിടെ രാത്രിയോടെയാണ് ഇരുവരും…

