അച്ഛന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കരുത്; എം എം ലോറന്‍സിന്റെ മകള്‍ ഹൈക്കോടതിയില്‍

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കുന്നതിനെതിരെ മകള്‍ ആശാ ലോറന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശാ ലോറന്‍സ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും ആശ ആവശ്യപ്പെട്ടു.ഇന്ന് വൈകീട്ട് നാല് മണിക്ക് എം എം ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഇതിനിടെയാണ്…

Read More

നിർമാണത്തിലിരുന്ന കെട്ടിടത്തിൻെറ സ്ലാബ് തകർന്ന് വീണ് അപകടം; സ്ലാബിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

        കടയ്ക്കൽ : കൊല്ലം കടയ്ക്കലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന് അപകടം. സ്ലാബ് തകര്‍ന്ന് വീണ് നിര്‍മ്മാണ തൊഴിലാളി കുടുങ്ങി. നിർമ്മാണ തൊഴിലാളിയായ കോട്ടപ്പുറം സ്വദേശി രാജൻ ആണ് സ്ലാബിന് അടിയിൽപ്പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സ് എത്തി തൊഴിലാളിയെ പുറത്തെടുത്തതിനാൽ വലിയ അപകടമൊഴിവായി. ഫയര്‍ഫോഴ്സിന്‍റെ വാഹനത്തിൽ തന്നെ രാജനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മറ്റു തൊഴിലാളികളും സമീപത്തുണ്ടായിരുന്നു. കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.

Read More

ഗംഗാവാലി പുഴയിൽ ലോറിയുടെ ക്രാഷ് ഗാർഡ്; കണ്ടെത്തിയത് അർജുന്റേത് തന്നെ, സ്ഥിരീകരിച്ച് മനാഫ്

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ക്രാഷ് ഗാർഡ് കിട്ടിയെന്ന് ലോറിയുടമ മനാഫ്. ഇത് അർജുൻ ഓടിച്ച വണ്ടിയുടെ ക്രാഷ് ഗാർഡാണെന്നും സ്ഥിരീകരിച്ചു. ഇപ്പോൾ തെരയുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും മനാഫ് പറ‍ഞ്ഞു. എന്നാൽ കാലാവസ്ഥ വീണ്ടും വെല്ലുവിളി ഉയർത്തുന്നുണ്ട്. നേരത്തെ, പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍…

Read More

കൊല്ലത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് രാത്രിയില്‍

കൊല്ലം : കൊല്ലത്ത് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മലബാര്‍ എക്സ്പ്രസ് ആണ് തട്ടിയത്. മയ്യനാട് റെയില്‍വേ ഗേറ്റിന് സമീപം രാത്രി 8.30നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: ധനശ്രീ, ദിയ ലക്ഷ്മി.മീനാട്…

Read More

കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന്‍റെ കാൽ അറ്റുപോയി

       ഇടുക്കി : അന്തർ സംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കിയിലെ ഒളമറ്റം പൊന്നന്താനം തടത്തിൽ ടി എസ് ആൽബർട്ട് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടിൽ എബിൻ ജോബിക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ വലതുകാൽ അറ്റുപോയി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എറണാകുളത്തേയ്ക്ക് മാറ്റി. ഞായർ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. എബിനാണ്…

Read More

ലൈംഗികാതിക്രമക്കേസ് ജയസൂര്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യ ഹർജി ഹൈക്കോടതി പരിഗണിക്കും

കൊച്ചി : ലൈംഗികാതിക്രമക്കേസില്‍ നടന്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നും കേസ് കെട്ടി ചമച്ചതാണെന്നും ജയസൂര്യ വാദിച്ചിരുന്നു. നടി പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ഷൂട്ടിങ് നടന്നിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജയസൂര്യ പറയുന്നത്. വിദേശത്തായതിനാല്‍ എഫ്‌ഐആര്‍ കണ്ടിട്ടില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍ അറിയിച്ചത് പ്രകാരം കഴിഞ്ഞ പതിനെട്ടാം തിയതി ജയസൂര്യ വിദേശത്തുനിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. നിലവില്‍ രണ്ട് പീഡനക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്. സെക്രട്ടറിയേറ്റിലെ സിനിമാചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് കേസ്സെക്രട്ടേറിയേറ്റില്‍…

Read More

കല്ലറ സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് ഹോസ്റ്റലിൽ കല്ലറ സ്വദേശിയായ ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലറ വാഴത്തോപ്പ്പച്ച അനു ഭവനിൽ അനിൽകുമാർ എൽസി ദമ്പതികളുടെ മകനാണ് മരിച്ച പത്തൊൻമ്പത്കാരനായഎബിൻ.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ നേട്ടം കൈവരിച്ച് രണ്ട് വയസ്സുകാരൻ

പുതിയ തലമുറയുടെ കഴിവുകൾ തികച്ചും വിസ്മയിപ്പിക്കുന്ന രീതിയിലാണ് മുംബൈയിലെ ഒരു രണ്ട് വയസ്സുകാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ സ്ഥാനം പിടിച്ചത്. ചെറു പ്രായത്തിലും അമ്മയില്‍ നിന്ന് നേടിയ അറിവുകൾ ഈ കൊച്ചു മിടുക്കനെ ദേശീയ തലത്തിലെ വന്‍ നേട്ടത്തിലേക്കു എത്തിച്ചിരിക്കുകയാണ്.വിഷ്ണു-അശ്വതി ദമ്പതികളുടെ മകനായ ആദ്വിക്, ഒരുവയസ്സുമുതൽ തന്നെ വിചാരക്ഷമമായ ഓര്‍മ്മശക്തിയോടെ വളരുന്നതു അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കാലങ്ങളുടെയോ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് അക്ഷരമാലകള്‍ മാത്രമല്ല, വിവിധ രാജ്യങ്ങളുടെ പതാകകള്‍, കാർ ലോഗോകള്‍, നൃത്തശൈലികള്‍, ഇന്ത്യയിലെയും വിദേശത്തെയും സ്മാരകങ്ങളും…

Read More

കോൺഗ്രസിൽ സ്ത്രീകൾക്ക് സീറ്റ് ലഭിക്കണമെങ്കിൽ സ്വന്തം ശരീരംകൂടി കാഴ്ച വയ്ക്കണം;വിമർശനവുമായി വനിതാ നേതാവ്

ചണ്ഡീഗഡ്: കോൺഗ്രസിൽ സ്ത്രീകൾക്ക് സീറ്റ് ലഭിക്കണമെങ്കിൽ സ്വന്തം ശരീരംകൂടി കാഴ്‌ച്ചവയ്‌ക്കേണ്ട സാഹചര്യമെന്ന വിമർശനവുമായി വനിതാ നേതാവ്. ഹരിയാനയിലെ കോൺഗ്രസ് നേതാവും നിയമസഭാംഗവുമായ ശാരദ രത്തോ‍ർ ആണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കവെയാണ് ശാരദയുടെ വെളിപ്പെടുത്തൽ എന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ശാരദ രത്തോ‍ർ പാർട്ടി പ്രവർത്തകരോട് ഈ ദുരവസ്ഥ പങ്കുവെക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. കേരളത്തിന് പിന്നാലെ…

Read More

യുവതിയുടെ ഇരട്ട പ്രണയം  കാമുകൻ്റെ ജീവനെടുത്തു; കാമുകൻമാർ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു

ബെംഗളൂരു: പെൺകുട്ടിയുടെ ഇരട്ട പ്രണയം യുവാവിന്റെ ജീവനെടുത്തു. ഉഡുപ്പി സ്വദേശി വരുൺ കൊടിയൻ എന്ന ഇരുപത്തിനാലുകാരനെയാണ് സുഹൃത്ത് കുത്തികൊലപ്പെടുത്തിയത്. ഉഡുപ്പി സ്വദേശിയായ ദിവേഷ് ആണ് വരുണിനെ കൊലപ്പെടുത്തിയത്. ഇരുപത്തഞ്ചുകാരനായ ദിവേഷിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരുടെയും കാമുകിയായ പെൺകുട്ടിയുടെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബെംഗളൂരു സഞ്ജയ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ശനിയാഴ്ചയാണ് രാവിലെ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട വരുണും ദിവേഷും പെൺകുട്ടിയും സ്കൂൾ കാലം മുതലേ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവിലെ ഗെദ്ദലഹള്ളിയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial