പിവി അൻവറിനെ തള്ളി മുഖ്യമന്ത്രി; പി ശശി മാതൃകാപരമായ പ്രവർത്തനം നടത്തുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് ശശി. പാര്‍ട്ടി നിയോഗിച്ച് തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യങ്ങളും അദ്ദേഹത്തിന്റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു. ഇക്കാര്യത്തില്‍ ഒരു പരിശോധനയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘കൊടുക്കുന്ന പരാതികള്‍ അതേപോലെ സ്വീകരിച്ച് നടപടിയെടുക്കാന്‍ അല്ല…

