Headlines

കോഴിക്കോട് കനോലി കനാലിൽ വീണായാൾ മരിച്ചു

   കോഴിക്കോട് : കോഴിക്കോട് കനോലി കനാലിൽ വീണായാൾ മരിച്ചു. മരിച്ചത് കുന്ദമംഗലം സ്വദേശി പ്രവീൺ. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ് പ്രവീൺ. സ്കൂബ സംഘം മണിക്കൂറുകൾ നടത്തിയ പരിശോധനയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കനാലിലേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴരക്കായിരുന്നു അപകടം നടന്നത്. രണ്ടു മണിക്കൂറുകൾക്ക് ശേഷമാണ് പ്രവീണിനെ കണ്ടെത്തിയത്. കണ്ടു നിന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയും സ്കൂബ ടീമും നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പ്രവീണിനെ കണ്ടെത്തിയത്. ഉടനെ തന്നെ പ്രവീണിനെ…

Read More

അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കരുത്’; സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയുടെ കത്ത്

കർണാകടയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. തിരച്ചിൽ താത്കാലികമായി നിർത്താനുള്ള തീരുമാനം വന്നതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ ആവശ്യം. രക്ഷാദൗത്യം അവസാനിപ്പിക്കരുതെന്നും പുരോഗതി ഉണ്ടാകും വരെ തിരച്ചിൽ തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാധ്യമായ എല്ലാ സാങ്കേതിക വിദ്യയും ഉപകരണങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാ ദൗത്യത്തിന്റെ ഭാഗമായി നിന്ന എല്ലാവരുടെ അധ്വാനത്തെയും അദ്ദേഹം കത്തിലൂടെ പ്രശംസിച്ചു.കാലാവസ്ഥ…

Read More

വാർത്താസമ്മേളനത്തിനിടെ കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം,ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: വാർത്താസമ്മേളനത്തിനിടെ ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു. ബെംഗളൂരു ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ ബിജെപി-ജെഡിഎസ് പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി-ജെഡിഎസ് ഏകോപന സമിതി യോഗത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്ക് പദയാത്ര നടത്താനും അഴിമതി ആരോപണങ്ങൾ ഉയർത്തിക്കാട്ടാനും തീരുമാനിച്ചിരുന്നു. മാർച്ച് അടുത്ത ശനിയാഴ്ച ആരംഭിക്കും. ഓഗസ്റ്റ് 3 ന് ആരംഭിച്ച് ഓഗസ്റ്റ് 10 ന് അവസാനിക്കുന്ന തരത്തിലാണ് പദയാത്ര സംഘടിപ്പിക്കുന്നത്

Read More

ഭിന്നശേഷിക്കാരെ കളിയാക്കി ഇൻസ്റ്റഗ്രാമിൽ റീൽ; യൂട്യൂബറും റേഡിയോ ജോക്കിയും പിടിയിൽ

ബെംഗളൂരു: ഭിന്നശേഷിക്കാരെ പരിഹസിച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്ത് പ്രചരിപ്പിച്ച യൂട്യൂബറും റേഡിയോ ജോക്കിയും അറസ്റ്റില്‍. കര്‍ണാടക മടിക്കേരി സ്വദേശിയും ഉള്ളാള്‍ ഉപനഗരയില്‍ താമസക്കാരനുമായ രോഹന്‍ കാരിയപ്പ(29), ബംഗാള്‍ സ്വദേശിയും ബെംഗളൂരു എച്ച്.എ.എല്‍. മേഖലയില്‍ താമസക്കാരനുമായ ഷായാന്‍ ഭട്ടാചാര്യ(32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക ബധിര-മൂക അസോസിയേഷന്‍ അധ്യക്ഷന്‍ കെ.എച്ച്.ശങ്കറിന്റെ പരാതിയിലാണ് നടപടി. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നയാളാണ് ഷായാന്‍ ഭട്ടാചാര്യ. നേരത്തെ റേഡിയോ ജോക്കിയായിരുന്ന രോഹന്‍ നിലവില്‍ യൂട്യൂബറാണ്. ജൂണ്‍ 20-ന് രോഹന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ്…

Read More

നിയന്ത്രണംവിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്ക്

കൊല്ലം: വൈദ്യുതപോസ്റ്റ് ഇടിച്ചുതകര്‍ത്ത് ആംബുലന്‍സ് തലകീഴായി മറിഞ്ഞ് അപകടം. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ഓച്ചിറ വവ്വാക്കാവ് മണപ്പള്ളി വടിമുക്ക് ജങ്ഷന് സമീപത്തായിരുന്നു സംഭവം. ആംബുലന്‍സിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റുകളിലിടിച്ച ശേഷം റോഡില്‍ തലകീഴായി മറിയുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തിയാണ് ആംബുലന്‍സ് ഉയര്‍ത്തിയത്.

Read More

ഹണി ട്രാപ്; ഇന്‍സ്റ്റഗ്രാമിൽ നിന്ന് 63,000 അക്കൗണ്ടുകള്‍ നീക്കി മെറ്റ

ഇൻസ്റ്റാഗ്രാമിൽ നിന്ന് 63,000 അക്കൗണ്ടുകൾ മെറ്റ കമ്പനി നീക്കം ചെയ്തു. ഇവയെല്ലാം നൈജീരിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹണി ട്രാപ് കേസുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ആണെന്ന് മെറ്റ അറിയിച്ചു. യുഎസിലെ യുവാക്കളെ അക്കൗണ്ടുകള്‍ ലക്ഷ്യമിട്ടതായും മെറ്റ പറയുന്നു. ‘യാഹൂ ബോയ്സ്’ എന്ന പേരിലുള്ള സൈബര്‍ കുറ്റവാളികളുടെ ശൃംഖലയെ കേന്ദ്രീകരിച്ചായിരുന്നു നടപടി. നീക്കം ചെയ്ത അക്കൗണ്ടുകളില്‍ 2,500 എണ്ണം 20 വ്യക്തികളുടെ നിയന്ത്രണത്തിലുള്ള ശൃംഖലയുടെ ഭാഗമായിരുന്നു. സ്‌കാം ടിപ്പുകളും വ്യാജ ഫോട്ടോകളും വിവരങ്ങളും പ്രചരിപ്പിച്ച ആയിരക്കണക്കിന് ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഗ്രൂപ്പുകളും…

Read More

മാവോയിസ്‌റ്റ് നേതാവ്  സോമൻ അറസ്റ്റിൽ

     മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇന്നലെ രാത്രിയോടെ തീവ്രവാദവിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്. വയനാട് നാടുകാണി ദളം കമാൻഡറാണ് സോമൻ. കൽപ്പറ്റ സ്വദേശിയായ ഇയാൾ പോലീസിനെ ആക്രമിച്ചതടക്കം നിരവധി യുഎപിഎ കേസുകളിൽ പ്രതിയാണ്. എറണാകുളത്തേക്ക് കൊണ്ടുപോയ സോമനെ എ.ടി.എസ് ചോദ്യംചെയ്യുകയാണ്. മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ പേരിൽ വയനാട് ജില്ലാ പോലീസ് പുറത്തിറക്കിയ ’വാണ്ടഡ്’ പട്ടികയിൽ ഇയാളെ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമൻ്റെ…

Read More

സ്കൂളിലെത്താൻ അഞ്ചുമിനിറ്റ് വൈകി; മൂന്നാംക്ലാസ്സുകാരിയെ ഗെയ്റ്റിന് പുറത്ത് വെയിലത്ത് നിർത്തി ശിക്ഷിച്ചു; സ്കൂളിനെതിരെ പരാതി

പാലക്കാട്: സ്കൂളിൽ അഞ്ച് മിനിറ്റ് എത്താൻ വൈകിയ മൂന്നാം ക്ലാസുകാരിയെ ഗെയ്റ്റിന് വെളിയിൽ വെയിലത്ത് അരമണിക്കൂറോളം നിർത്തി ശിക്ഷിച്ചെന്ന് ആരോപിച്ച് സ്കൂളിനെതിരെ രക്ഷിതാവിന്റെ പരാതി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഒരു മാസം മുൻപാണ് സംഭവം. 8.20നാണ് ലയൺസ് സ്കൂളിൽ ക്ലാസ് തുടങ്ങുന്നത്. വിനോദിൻറെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൾ അഞ്ച് മിനിറ്റ് വൈകിയാണ് സംഭവ ദിവസം സ്കൂളിലെത്തിയത്. ഗേറ്റ് അടച്ച സ്കൂൾ ജീവനക്കാർ ഇത് തുറന്നില്ല. അര മണിക്കൂറോളം കുട്ടിയെ ഗേറ്റിന് പുറത്ത് നിര്‍ത്തി. ഗേറ്റ്…

Read More

ആധാരത്തിൽ ഇനി ഭൂമിയുടെ ഡിജിറ്റൽ സ്കെച്ചും; അയൽവാസികൾ തമ്മിൽ ഇനി അതിർത്തി തർക്കമില്ല

തിരുവനന്തപുരം: ഡിജിറ്റൽ സർവെ പൂർത്തിയാകുന്നതോടെ കേരളത്തിൽ നിന്നും ഇല്ലാതാകുക അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ. ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന ജില്ലകളിൽ ഓരോ ഭൂ ഉടമയുടെയും കൈവശമുളള ഭൂമിയുടെ ചിത്രം (ഡിജിറ്റൽ സ്‌കെച്ച്) ആധാരത്തിനൊപ്പം ചേർക്കും. റവന്യുരേഖകളിലും ഈ ചിത്രമുണ്ടാകും. ഡിജിറ്റൽ സർവേ പൂർത്തിയായ കോട്ടയം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതനുസരിച്ച് മറ്റു സ്ഥലങ്ങളിലെ ആധാരങ്ങളിലും ഭൂമിയുടെ ഡിജിറ്റൽ സ്കെച്ച് ചേർക്കും. നിലവിൽ ആധാരം രജിസ്റ്റർചെയ്യുമ്പോൾ…

Read More

കനത്ത മഴയിൽ കോച്ചിങ് സെന്ററിൽ വെള്ളം കയറി; രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. ഡൽഹി ഓൾഡ് രാജീന്ദ്ര നഗറിലെ റാവൂസ് എന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലാണ് ​ദുരന്തമുണ്ടായത്. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. കോച്ചിം​ഗ് സെന്ററിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിയെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കനത്ത മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം മൂന്നുനില കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ബേസ്മെന്റ് മുഴുവനായി തന്നെ വെള്ളത്തിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial