ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി വ്യാപക തിരച്ചില്‍
എറണാകുളം: ബലാത്സംഗ കേസിൽ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി വ്യാപക തിരച്ചില്‍. ഹൈക്കോടതിയുടെ വിധി വന്നതിനു ശേഷം കൊച്ചിയിലെ ഹോട്ടലിൽ നിന്നും സിദ്ദിഖ് കടക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. സ്വന്തം വാഹനം ഒഴിവാക്കി സുഹൃത്തുക്കളുടെ വാഹനത്തിലായിരുന്നു യാത്ര. ഒളിവിൽ കഴിയുന്നത് കേരളത്തിലാണെന്നും റിപ്പോർട്ടുണ്ട്. അതേസമയം, സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയിൽ കണ്ടതായാണ് വിവരം. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിനു മുൻപിൽ ആണ് കാർ കണ്ടത്. ആലപ്പുഴയിലെ പ്രധാന റിസോർട്ടുകളിലൂം സ്റ്റാർ ഹോട്ടലുകളിലും…

