Headlines

അന്തർസംസ്ഥാന ബസിൽ ലഹരി കടത്ത്; 3.475 കിലോഗ്രാം കഞ്ചാവുമായി ചെക്പോസ്റ്റിൽ യാത്രക്കാരൻ വലയിലായി

തിരുവനന്തപുരം: അമരവിള എക്സൈസ് ചെക്പോസ്റ്റിൽ കഞ്ചാവുമായി യാത്രക്കാരൻ അറസ്റ്റിൽ. കുണ്ടമൺ കടവ് സ്വദേശി 30 വയസുള്ള ആദിത് കൃഷ്ണയാണ് പിടിയിലായത്. ഇയാളിൽ നിന്നും 3.475 കിലോഗ്രാം കഞ്ചാവ് പിടികൂടി. അന്തർസംസ്ഥാന ബസിൽ വരുമ്പോഴായിരുന്നുചെക്പോസ്റ്റിൽ വച്ച് ആദിത് കൃഷ്ണയ്ക്ക് പിടിവീണത്. എക്സൈസ് ഇൻസ്‌പെക്ടർ വിപിൻ കുമാറിന്‍റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഡി സന്തോഷ്, പ്രിവന്‍റീവ് ഓഫീസർ ബിജു ഡി ടി, സിഇഒമാരായ അനീഷ് എസ് എസ്, ഹരികൃഷ്ണൻ ആർ വി, ഡബ്ല്യുസിഇഒ ഷാനിമോൾ…

Read More

ഒൻപത് വയസ്സുകാരിക്ക് സ്‌കൂൾ ബസിൽ വച്ച് ലൈം ഗിക പീഡനം; വിവരം പുറത്തുപറഞ്ഞ് സ്കൂൾ കൗൺസിലിംഗിനിടെ; പ്രതിക്ക് പത്തു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌കൂൾ ബസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ബസിലെ കണ്ടക്ടർക്ക് പത്തു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് 58 വയസ്സുകാരായ പ്രതിക്ക് ശിക്ഷ നൽകിയത്. 2017ലാണ് കേസിനാസ്‌പദ‌മായ സംഭവം. കുട്ടി ബസിൽനിന്ന് ഇറങ്ങുന്ന സമയം ബസിന്റെ ഫുഡ്ബോർഡിൽ നിൽക്കുകയായിരുന്ന കിളി, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനവിവരം കുട്ടി വീട്ടിലും തുടർന്ന് സ്കൂൾ അധികാരികളെയും അറിയിച്ചെങ്കിലും പ്രതി ബന്ധുവാണെന്ന…

Read More

ബന്ധത്തിൽ നിന്ന് പിൻവാങ്ങി, 20 കാരിയെ കാമുകന്‍ കുത്തിക്കൊന്നു; മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി

മുംബൈ: 20കാരിയെ കാമുകന്‍ കുത്തിക്കൊന്നു. നവി മുംബൈയിലെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഉറാന്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പുലര്‍ച്ചെ രണ്ട് മണിയോടെ പൊലീസിന് ഒരു കോള്‍ ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (നവി മുംബൈ) വിവേക് പന്‍സാരെ പറഞ്ഞു. ശരീരത്തില്‍ ഒന്നിലധികം മുറിവുകളും കുത്തേറ്റ പാടുകളും ഉണ്ടായിരുന്നു. ക്രൂരമായാണ് കൊല…

Read More

മൊബൈലില്‍ അശ്ലീല ദൃശ്യം കണ്ട ശേഷം സഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്നു; 13കാരന്‍ പിടിയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ട ശേഷം ഇളയ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 13 കാരന്‍ അറസ്റ്റില്‍. സംഭവം മറയ്ക്കാന്‍ ശ്രമിച്ച 13കാരന്റെ അമ്മയെയും രണ്ടു മൂത്ത സഹോദരിമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൊഴിയിലെ വൈരുദ്ധ്യത്തില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു. രേവയില്‍ മാസങ്ങള്‍ക്ക് മുന്‍പ് നാടിനെ നടുക്കിയ കേസ് ആണ് പൊലീസ് തെളിയിച്ചത്. വീടിന്റെ പരിസരത്ത് നിന്നാണ് 9കാരിയുടെ മൃതദേഹം കണ്ടെത്തിയത്….

Read More

ദേവദൂതന് ഇത്രയും വലിയൊരു സ്വീകാര്യത ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകന്‍ സിബി മലയില്‍

ദേവദൂതന് ഇത്രയും വലിയൊരു സ്വീകാര്യത ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. സിനിമ കണ്ട് ആള്‍ക്കാര്‍ പോകും എന്നായിരുന്നു മനസില്‍. മനസ്സിന് കുളിർമയേകുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. എല്ലാം അത്ഭുതമാണെന്നും അദ്ദേഹം പ്രതികരിച്ചു. ദേവദൂതന്‍ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ വീണ്ടും തിയറ്ററുകളില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. “വളരെ സന്തോഷമാണ്. ജീവിതത്തില്‍ ഇങ്ങനെ ഒരനുഭവം മറ്റൊരു സംവിധായകനും ഉണ്ടായിട്ടുണ്ടാവില്ല. കാരണം 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ തള്ളിക്കളഞ്ഞൊരു സിനിമ, 24 വര്‍ഷങ്ങള്‍ക്ക്…

Read More

ഫേസ്ബുക്കിലെ അഭിപ്രായ പ്രകടനം ഘടക കക്ഷികൾക്ക് ദോഷകരമായി; കെ കെ ശിവരാമനെ എൽഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തുനിന്ന് നീക്കി

തിരുവനന്തപുരം: ഫേസ്ബുക്കിലെ അഭിപ്രായ പ്രകടനത്തിൽ സിപിഐ നേതാവ് കെകെ ശിവരാമന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ സ്ഥാനം നഷ്ടമായി. സിപിഐ സംസ്ഥാന എക്സക്യൂട്ടീവിന്റേതാണ് തീരുമാനത്തെ തുടർന്നാണ് ശിവരാമനെ സ്ഥാനനത്ത് നിന്നും നീക്കിയത്. ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഘടക കക്ഷികൾക്ക് ദോഷമുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞു. മുന്നണി മര്യാദകൾ പാലിക്കാതെയുള്ള അഭിപ്രായങ്ങൾ കെ കെ ശിവരാമൻ നടത്തിയെന്നാണ് വിലയിരുത്തല്‍. കെ കെ ശിവരാമന് പകരം ജില്ലാ സെക്രട്ടറി കെ സലിം കുമാർ…

Read More

ഓണ്‍ലൈന്‍ ട്രേഡിങ്ങ് തട്ടിപ്പ്; പണം ക്രിപ്റ്റോ കറന്‍സിയാക്കി തട്ടിപ്പുകാര്‍ക്ക് കൈമാറുന്ന 21കാരന്‍ പിടിയില്‍

വൈത്തിരി സ്വദേശിയില്‍ നിന്ന് ആറര ലക്ഷം തട്ടിയ കേസില്‍ 21കാരനെ തൃശൂരില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പൊലീസ്. തൃശൂര്‍, കിഴക്കേ കോടാലി, തേറാട്ടില്‍ വീട്ടില്‍ ടി.എസ്. ഹരികൃഷ്ണയെയാണ് വയനാട് സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവും പിടികൂടിയത്. വൈത്തിരി സ്വദേശിയില്‍ നിന്ന് നഷ്ടമായ പണം കല്‍ക്കത്തയിലുള്ള ഐസിഐസിഐ ബ്രാഞ്ചിലേക്കാണ് ക്രഡിറ്റ് ആയത്. നിമിഷങ്ങള്‍ക്കുള്ളില്‍ അത് ഹരികൃഷ്ണയുടെ കൈവശമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക്് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറായി. തുടര്‍ന്ന്, അക്കൗണ്ടിലുള്ള പണം ക്രിപ്റ്റോ കറന്‍സിയാക്കി ബിനാന്‍സ് ആപ്പ്…

Read More

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം എസ് സി കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എം എസ് സി (മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനി) കേരളത്തിലെ ആദ്യ യൂണിറ്റ് കൊച്ചിയില്‍ ആരംഭിക്കുന്നു. മന്ത്രി പി രാജീവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് 20,000 ചതുരശ്ര അടിയില്‍ ഇന്‍ഫോപാര്‍ക്ക് ഫേസ് 1ലുള്ള ലുലു സൈബര്‍ ടവറില്‍ സ്ഥലമേറ്റെടുത്തിരിക്കുന്നത്. 250 പേര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ എത്രയും പെട്ടെന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് എം എസ് സി ഉദ്ദേശിക്കുന്നത്.സംസ്ഥാന വ്യവസായ നയത്തില്‍ സുപ്രധാന മേഖലയായി കേരളം…

Read More

തിയേറ്ററിൽവെച്ച് ‘രായന്‍’ മൊബൈലിൽ ഷൂട്ട്‌ ചെയ്തു; വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നയാള്‍ പിടിയിൽ

കൊച്ചി: തിയേറ്ററിൽ നിന്ന് സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. മധുര സ്വദേശി ജെബ് സ്റ്റീഫൻ രാജിനെ കാക്കനാട് സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഏരീസ് തിയേറ്ററിൽ വെച്ച് തമിഴ് ചിത്രം ‘രായന്‍’ മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.ഇയാളുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗുരുവായൂർ അമ്പല നടയിൽ സിനിമ മൊബൈലിൽ പകർത്തിയത് ഇയാളാണെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യുന്നതിനായി ജെബ് സ്റ്റീഫനെ കാക്കനാട് സൈബർ സ്റ്റേഷനിൽ…

Read More

പോലീസിനെ ഭയന്ന് ഓടയിൽ ഒളിച്ച് കള്ളൻ ;
ഓടയില്‍ നിന്ന് പുറത്തെത്തിക്കാന്‍ പൊലീസിന്റേയും ഫയര്‍ ഫോഴ്‌സിന്റേയും 4 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം

കായംകുളത്ത് പൊലീസിനെ വട്ടംചുറ്റിച്ച് മോഷ്ടാവ്. പൊലീസ് തിരഞ്ഞ് നടക്കുന്നത് അറിഞ്ഞ് ഓടയില്‍ ഒളിച്ച മോഷ്ടാവിനെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. കായംകുളം റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഓടയിലാണ് മോഷ്ടാവ് ഒളിച്ചത്. കള്ളനെ പിടിക്കാന്‍ എത്തിയ പൊലീസിന് പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കേണ്ടി വന്ന അവസ്ഥയാണ് ഉണ്ടായത്. കായംകുളത്തെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇന്നലെ രാത്രി വ്യാപകമായി മോഷണ ശ്രമം നടത്തിയെന്ന പരാതി അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. പൊലീസ് അന്വേഷിച്ച് എത്തിയതോടെ മോഷ്ടാവ് ഓടയില്‍ ഒളിച്ചു. വിവരം ലഭിച്ചതിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial