Headlines

നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 13 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ പൗരൻ പിടിയിൽ

       കൊച്ചി: കൊച്ചി നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 13 കോടിയിലധികം വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയൻ പൗരൻ ജെങ്കാ ഫിലിപ്പ് ജൊറോഗലാണ് പിടിയിലായത്. മദ്യക്കുപ്പിയിൽ കലർത്തിയ നിലയിലായിരുന്നു 1,100 ഗ്രാം കൊക്കെയ്ൻ. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്. 200 ഗ്രാം കൊക്കെയ്ൻ ക്യാപ്‌സ്യൂളുകളും ഇയാളിൽ നിന്ന് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നി ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. എത്യോപ്പിയയിൽ നിന്നാണ് ഇയാൾ വരുന്നതെന്നാണ് വിവരം.

Read More

സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി; ചെറുതുരുത്തിയിൽ സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

       തൃശൂര്‍ : ചെറുതുരുത്തിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അതിക്രൂരമായ  കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭര്‍ത്താവ് തമിഴ് സെല്‍വനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചെറുതുരുത്തിയിലെ വെയിറ്റിങ് ഷെഡില്‍ സെല്‍വിയെന്ന അമ്പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‍മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സെല്‍വിയുടെ മരണം അതിക്രൂര കൊലപാതകമാണെന്ന് വ്യക്തമായത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയായിരുന്നു കൊല നടത്തിയത്. തമിഴരശിക്കൊപ്പം അഞ്ചുകൊല്ലമായി താമസിക്കുന്ന തമിഴ് നാട്  കള്ളക്കുറിച്ചി…

Read More

തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടി യുവതി; ദൃശ്യങ്ങൾ പുറത്ത്, നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കിട്ടി

          കൊല്ലം : പുനലൂർ തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാലത്തിന് സമീപത്ത് നിന്ന് തന്നെയാണ് യുവതിയുടെ മൃതദേഹം കിട്ടിയിത്. ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പത്തേകാലോടെയാണ് യുവതി തൂക്കുപാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയത്. ഈ ദൃശ്യങ്ങൾ തൊട്ടടുത്തുള്ളവരുടെ മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു. ആളുകൾ പേടിച്ചെങ്കിലും വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. അതിന് ശേഷമാണ് പൊലീസും ഫയർഫോഴ്സും…

Read More

പാലക്കാട് പശുഫാമിലെ ജലസംഭരണി തകർന്ന് അപകടം; അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. പാലക്കാട്‌ ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ ജലസംഭരണി തകർന്നായിരുന്നു അപകടം. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും കുഞ്ഞുമാണ് ദാരുണമായി മരിച്ചത്. പശു ഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. പശുഫാമിൽ താൽക്കാലികമായി നിർമിച്ച ടാങ്കാണ് പൊട്ടിയത്. വെള്ളത്തിൻ്റെ ശക്തി കാരണം മൂന്ന് ഭാഗത്തേക്കും പൊട്ടിയൊഴുകുകയായിരുന്നു. അമ്മയും കുഞ്ഞും വെള്ളത്തിൽ അകപ്പെട്ട് ഒരുമണിക്കൂറോളം കിടന്നു. ഫാമിലുണ്ടായിരുന്നവർ പണി കഴിഞ്ഞ്…

Read More

സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണു; ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴ: സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശികളായ സജീഷ്-കവിത ദമ്പതികളുടെ മകൾ താര സജീഷാണ് മരിച്ചത്. മുഹമ്മ എബിവി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളാണ് താര.

Read More

കൊല്ലത്ത് പ്ലസ്‌വൺ വിദ്യാർത്ഥിയെ സഹപാഠികൾ തല്ലി ചതച്ചു; ദൃശ്യങ്ങളും പകര്‍ത്തി; ക്രൂരമായി മർദിച്ചത് അസഭ്യം പറഞ്ഞെന്നാരോപിച്ച്

കൊല്ലം: കൊല്ലത്ത് അഞ്ചലിൽ പ്ലസ്‌വൺ വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചു ദൃശ്യങ്ങൾ പകർത്തി. അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ ക്രൂര മർദ്ദനം ഏറ്റത്. ഇന്നലെ വൈകുന്നേരം സ്കൂളിന് സമീപത്തുവച്ചാണ് ആക്രമണം ഉണ്ടായത്. അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനമുണ്ടായത്. മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയും മറ്റൊരാൾ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പ്രചരിച്ചതോടെയാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്. പരിക്കേറ്റ വിദ്യാർത്ഥി അഞ്ചലിലെ ആശുപത്രിയിൽ ചികിത്സതേടി. കുട്ടിയുടെ…

Read More

കോളജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീലപേജുകളിൽ; എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്തു

കൊച്ചി: കോളജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫെയ്സ്ബുക്ക് പേജുകളിലിട്ട സംഭവത്തിൽ എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്തു. കാലടി ശ്രീങ്കര കോളജിലെ പൂർവ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ രോഹിത്തിനെതിരെയാണ് കാലടി പൊലീസ് കേസെടുത്തത്. ഇതേ കോളജിലെ വിദ്യാർത്ഥിനികളുടെ ഫോട്ടോയാണ് അശ്ലീല ഫേസ്ബുക്ക് പേജുകളിൽ പ്രത്യക്ഷപ്പെട്ടത്. കോളേജിലെ ബിരുദ വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കോളേജിലെ ഇരുപതോളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ഇയാൾ വിവിധ അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവെച്ചതായാണ് സംശയം. രോഹിത്തിൻറെ രണ്ടു ഫോണുകളും പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കേരള പൊലീസ്…

Read More

തൃത്താല എക്സൈസിന്റെ മദ്യ മയക്കുമരുന്ന് വേട്ട; വാഷ്, മദ്യം, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു

തൃത്താല :എക്സൈസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ തൃത്താല റേഞ്ച് പരിധിയിൽ നടത്തിയ വിവിധ പരിശോധനകളിൽ വാഷ്,കഞ്ചാവ്,മദ്യം എന്നിവ കണ്ടെടുത്തു. അഖിലാണം പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 72 ലിറ്റർ വാഷും, പെരിങ്ങോട് സ്വദേശി താഴത്തെ പുരക്കൽ വീട്ടിൽ ബാലചന്ദ്രന്റെ ഇരൂ ചക്ര വാഹനത്തിൽനിന്ന് ഇന്ത്യൻ നിർമ്മിത വിദേശമദ്യവും കണ്ടെടുത്തു. കൂടല്ലൂർ സ്വദേശി പുളിക്ക പള്ളിയാലിൽ വീട്ടിൽ സലിം മാലിക്കിൻ്റെ കൈവശത്ത് നിന്നും മലമക്കാവ് താലപ്പൊലി കുന്നിൽ നിന്നും കഞ്ചാവ് പിടികൂടി. റെയ്‌ഡിൽ അസിസ്റ്റന്റ്…

Read More

താമിർജിഫ്രിയുടെ മരണം: പോലീസിന്റെ മർദ്ദനത്തെ തുടർന്നാണെന്ന് എയിംസ്റിപ്പോർട്ട്‌

മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രി ക്രൂരമര്‍ദനത്തിന് ഇരയായെന്നും പോലിസുകാരുടെ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടത്തലുകള്‍ ശരിവച്ച് എയിംസ് റിപോര്‍ട്ട്. സിബിഐ സംഘമാണ് ഡല്‍ഹി എയിംസിന്റെ സഹായം തേടിയത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും മറ്റ് പരിശോധന ഫലങ്ങളുമാണ് സിബിഐ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. പോസ്റ്റുമോര്‍ട്ടം സമയത്ത് എടുത്ത ഫോട്ടോകളും ഫോറന്‍സിക് സര്‍ജന്റെ കുറിപ്പുകളും ഡിജിറ്റല്‍ രേഖകളും പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ ഫോറന്‍സിക് സര്‍ജന്റെ കണ്ടത്തലുകളും എയിംസ് വിദഗ്ധ സംഘം ശരിവച്ചു. കൊല്ലപ്പെട്ട താമിര്‍…

Read More

കുവൈറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യക്കാർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു. ഇന്ന് രാവിലെ 7ന് വേ റിങ് റോഡില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഇന്ത്യക്കാരായ ആറ് പ്രവാസികള്‍ മരിച്ചത്.മരിച്ചവരും പരിക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്. അബ്‌ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള സെവൻത് റിങ് റോഡിലെ ബൈപാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ബീഹാർ, തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേർ ചികിത്സയിലാണ്. ഇതിൽ 2 പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial