കൊല്ലത്ത് കഞ്ചാവ് ചെടി നട്ടു വളർത്തി; പശ്ചിമബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ
കൊല്ലം: കൊല്ലത്ത് കഞ്ചാവ് ചെടി നട്ടു വളർത്തിയ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമ ബംഗാളിലെ മാൽഡാ സ്വദേശിയായ കമാൽ ഹുസൈൻ (25 ) ആണ് എക്സൈസിന്റെ പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസിന്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കണ്ടെടുത്ത കഞ്ചാവ് ചെടിക്ക് 124 സെന്റിമീറ്റർ…

