അനിൽ ആന്റണിക്ക് നാഗാലാൻഡിന്റെയും മേഘാലയയുടെയും ചുമതല; കേരള പ്രഭാരി ജാവഡേക്കർ തന്നെ

ന്യൂഡൽഹി: പത്തനംതിട്ടയിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്ക് ഇനി പുതിയ ചുമതല. മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതലയുള്ള പ്രഭാരിയായി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ നിയമിച്ചു. മുൻ കേന്ദ്രമന്ത്രി വി മുരളീധരനെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സഹപ്രഭാരിയായും നിയമിച്ചു. കേരളത്തിൽ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതിന് പിന്നാലെയാണ് തീരുമാനം. കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം കണക്കിലെടുത്ത് പ്രകാശ് ജാവഡേക്കറിന് പ്രഭാരി ചുമതല നീട്ടി…

Read More

‘പാർട്ടിയെ ജനങ്ങളില്‍നിന്ന് അകറ്റുന്ന ശൈലിയില്‍ തിരുത്തലുണ്ടാകും’; അതിനർത്ഥം മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചല്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടിയുടെ ശൈലിയിൽ തിരുത്തലുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാര്‍ട്ടിയെയും നേതാക്കളെയും ജനങ്ങളില്‍ നിന്ന് അകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. അത് മുഖ്യമന്ത്രിയുടെ ശൈലി ആണെന്ന് കരുതേണ്ടന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടില്‍ പറഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന ഘടകത്തെ വിമർശിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി. ഇപ്പോഴത്തെ വിവാദങ്ങളില്‍ എസ്‌എഫ്‌ഐക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നു എം.വി.ഗോവിന്ദൻ വ്യക്തമാക്കി….

Read More

‘പാർട്ടിയെ ജനങ്ങളില്‍നിന്ന് അകറ്റുന്ന ശൈലിയില്‍ തിരുത്തലുണ്ടാകും’; അതിനർത്ഥം മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചല്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടിയുടെ ശൈലിയിൽ തിരുത്തലുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാര്‍ട്ടിയെയും നേതാക്കളെയും ജനങ്ങളില്‍ നിന്ന് അകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. അത് മുഖ്യമന്ത്രിയുടെ ശൈലി ആണെന്ന് കരുതേണ്ടന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടില്‍ പറഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന ഘടകത്തെ വിമർശിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി. ഇപ്പോഴത്തെ വിവാദങ്ങളില്‍ എസ്‌എഫ്‌ഐക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നു എം.വി.ഗോവിന്ദൻ വ്യക്തമാക്കി….

Read More

വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച മകളെ കൊന്നു കത്തിച്ചു; അരുംകൊല ഭർത്താവിന്‍റെ കൺമുന്നിൽ വച്ച്

ജയ്പൂർ: വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച മകളെ കുടുംബം ചേർന്ന് കൊലപ്പെടുത്തി. ഷിംല കുശ്‍വാഹ എന്ന 24 വയസുകാരിയാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ആണ് മകളെ കൊന്നു കത്തിച്ചത്. ഭർത്താവിന്റെ മുന്നിൽ വച്ചാണ് കുടുംബത്തിന്റെ കൊടും ക്രൂരത അരങ്ങേറിയത്. രാജസ്ഥാനിലെ ജലവാറിലാണ് ദുരഭിമാനക്കൊല നടന്നത്. ഷിംല കുശ്‍വാഹ എന്ന യുവതി ഒരു വർഷം മുൻപാണ് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രവി ഭീലിനെ വിവാഹം കഴിച്ചത്. കുടുംബത്തെ ഭയന്ന് ദമ്പതികൾ വിവിധ സ്ഥലങ്ങളിൽ…

Read More

പാമ്പ് യുവാവിനെ കടിച്ചു. യുവാവ് തിരിച്ചു കടിച്ചു;പാമ്പ് ചത്തു യുവാവ് സുഖം പ്രാപിച്ചു

പട്‌ന: കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാല്‍ വിഷമിറക്കാമെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ. ബിഹാറില്‍ അത് അതേപടി സംഭവിച്ചെന്നു വേണം കരുതാന്‍. ബിഹാറിലെ നവാഡ നിവാസിയായ സന്തോഷ് ലോഹര്‍ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലി കഴിഞ്ഞ് ബേസ് ക്യാമ്പില്‍ ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കടിച്ച പാമ്പിനെ തിരിച്ച് കടിച്ചാല്‍ വിഷം നിര്‍വീര്യമാവുമെന്ന അന്ധവിശ്വാസത്താല്‍ 35 കാരന്‍ രണ്ട് തവണ പാമ്പിനെ കടിച്ചു. ഇതോടെ പാമ്പ് ചത്തു. കടിയേറ്റ സന്തോഷ് ലോഹറിനെ ആശുപത്രിയിലുമായി. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ രാജൗലി സബ്ഡിവിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. ലോഹര്‍…

Read More

ആലപ്പുഴയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തില്‍വീണ് പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു.പത്തിയൂര്‍ക്കാല ശിവനയനത്തില്‍ ശിവപ്രസാദിന്റെ മകള്‍ ലേഖയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. വീടിനുസമീപത്തെ കുളത്തില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പെണ്‍കുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്ലസ്ടു വിജയിച്ച് ബിരുദപ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ.

Read More

ലക്ഷങ്ങളുടെ കടബാധ്യത; മലമ്പുഴയിൽ പച്ചക്കറി കർഷകൻ ജീവനൊടുക്കി

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. മലമ്പുഴയിൽ പച്ചക്കറി കർഷകൻ ജീവനൊടുക്കി. കർഷകനായ പി കെ വിജയനാണ് കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത് കൃഷി ആവശ്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ വിജയൻ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിൻ്റെ മാനസിക പ്രശ്നത്തിലായിരുന്നു വീജയനെന്ന് ബന്ധുക്കൾ പറഞ്ഞു

Read More

ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചശേഷം കഴുത്തു ഞെരിച്ചു കൊന്നു; മൃതദേഹം തീയിട്ടു; 16 കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചശേഷം കൊലപ്പെടുത്തി. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ബാലികയുടെ മൃതശരീരം കത്തിച്ചു. സംഭവത്തില്‍ പതിനാറുകാരന്‍ പിടിയിലായി. ജൂലൈ ഒന്നിനാണ് കൊടുംക്രൂരത അരങ്ങേറുന്നത്. മോഷണത്തിനായാണ് പ്രതിയായ പതിനാറുകാരന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ കുട്ടി പോയപ്പോള്‍, ഇയാള്‍ അകത്തു കടന്ന് അലമാരയില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കാന്‍ ശ്രമിച്ചു. ഇതുകണ്ട പെണ്‍കുട്ടി അലറിക്കരഞ്ഞതോടെ, പ്രതി ബാലികയുടെ വായ പൊത്തിപ്പിടിച്ചു. തുടര്‍ന്ന് സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്തു ഞെരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു….

Read More

മലപ്പുറത്ത് 18 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; ആശുപത്രിയിലെ ചികിത്സക്കിടെ പൊലീസിനെ അറിയിച്ചു, 44കാരൻ അറസ്റ്റിൽ

      മലപ്പുറം : യുവതിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂർ ഒഴൂർ ഇല്ലത്ത്പറമ്പിൽ ഷിഹാബിനെയാണ് (44) മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ എം ബിനീഷ് അറസ്റ്റ് ചെയ്തത്. വണ്ടൂർ സ്വദേശിനിയായ 18 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 28 നായിരുന്നു സംഭവം. ചികിത്സ തേടിയ യുവതി ആശുപത്രിയിൽനിന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി അഞ്ചു കേസുകളുള്ളതായി പൊലീസ് പറഞ്ഞു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക്…

Read More


യൂസ്ഡ് കാർ ഷോറൂമിൽ റെയ്ഡ്; 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്; ഇന്ത്യൻ ക്രിക്കറ്റ് താരത്തിനും സിനിമാ താരങ്ങൾക്കും നോട്ടീസ്

കോഴിക്കോട്: യൂസ്ഡ് കാർ ഷോറൂമിൽ ആദായനികുതി വകുപ്പു നടത്തിയ റെയ്ഡിൽ 102 കോടി രൂപയുടെ കള്ളപ്പണ ഇടപാടു കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖർ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തി. മാസങ്ങളായി വൻ തുകകളുടെ ഇടപാടുകൾ നടക്കുന്നതു സംബന്ധിച്ചു സംശയം ഉയർന്നതിനെ തുടർന്നായിരുന്നു റെയ്ഡ്. പ്രമുഖ താരങ്ങൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial