ജവാൻ റം ഫാക്ടറിയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യക്കുമെതിരെ കേസ്
ജവാൻ റം ഫാക്ടറിയിൽ ജോലി വാഗ്ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യക്കുമെതിരെ കേസ്. കാവാലം പഞ്ചായത്ത് വടക്കൻ വെളിയനാട് മീഡിൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വെളിയനാട് നോർത്ത് ഷജിത്ത് ഭവനിൽ ഷജിത്ത് ഷാജിക്കും ഭാര്യ ശാന്തിനിക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽ ഫാക്ടറിയിൽ ജോലി വാഗ്ദാനം ചെയ്‌താണ് യുവാക്കളെ വഞ്ചിച്ചത്. കാവാലം കുന്നുമ്മ സ്വദേശികളായ 2 പേരിൽ നിന്നു 4.25 ലക്ഷത്തോളം രൂപ…

