പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ സ്വർണവും പണവും കവർന്നു

മലപ്പുറം തിരൂരില്‍ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ സ്വർണവും പണവും കവർന്നു. കാരത്തൂർ മർക്കസ് റോഡിന് സമീപം കല്ലിങ്ങൽ മൊയ്തീൻകുട്ടിയുടെ വീട്ടിലാണ് ചൊവ്വാഴ്ച്ച പകൽ മോഷണം നടന്നത്. വീട്ടുകാർ രാവിലെ ആശുപത്രിയിൽ പോയ സമയം നോക്കിയാണ് കളളന്‍ അകത്തു കടന്നത്.മൊയ്തീൻ കുട്ടിയുടെ ഭാര്യ കദീജയുടെ ശസ്ത്രക്രീയക്കായി കുടുംബം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ സമയം നോക്കിയാണ് മോഷണം നടന്നത്. വീടിന്‍റെ പിറകുവശത്തെ ഗ്രിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. സ്കൂൾ വീട്ട് കുട്ടികൾ എത്തിയപ്പോഴാണ് അടുക്കള…

Read More

പറഞ്ഞുറപ്പിച്ചത് നഴ്സിങ്, ജോലി കിട്ടിയത് പേപ്പർ കമ്പനിയിൽ; പണം തട്ടിയ ഏജൻസി ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വാഴൂർ സ്വദേശി ജോൺസൺ എം ചാക്കോയെ (30) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. മുട്ടമ്പലം സ്വദേശിനിയിൽ നിന്ന് ജോൺസൺ ജോലി ചെയ്യുന്ന കഞ്ഞിക്കുഴിയിലെ ഏജൻസി പലപ്പോഴായി ഏഴ് ലക്ഷം രൂപ തട്ടിയതായി യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.ഏജൻസി നൽകിയ വിസയുമായി ന്യൂസിലാൻഡിൽ എത്തിയ യുവതിക്ക് നഴ്സിങ്ങിന് പകരം ജോലി കിട്ടിയത് പേപ്പർ കമ്പനിയിൽ. ഇവർ നൽകിയ…

Read More

കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

കോഴിക്കോട്∙ റെയിൽവെ സ്റ്റേഷൻ പരിസരത്ത് വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോയോളം എം‍ഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും 981 ഗ്രാം എംഡിഎംഎയുമായി വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മായിൽ (27) ആണ് പിടിയിലായത്.പുലർച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള–നിസാമുദ്ദീൻ ട്രെയിനിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ…

Read More

ഓഹരിവിപണിയിൽ വൻലാഭം വാഗ്‌ദാനംചെയ്തു; ഡോക്ടർ ദമ്പതിമാരുടെ ഏഴരക്കോടി തട്ടിയകേസിൽ 3പേർ അറസ്റ്റിൽ

ആലപ്പുഴ: ഓഹരിവിപണിയിൽ വൻലാഭം വാഗ്ദാനംചെയ്ത് ചേർത്തലയിലെ ഡോക്ടർ ദമ്പതിമാരിൽനിന്ന് 7.65 കോടിരൂപ തട്ടിയ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. കോഴിക്കോടു ജില്ലയിലെ കൊടുവള്ളി കൊടകുന്നുമ്മേൽ കുന്നയേർ വീട്ടിൽ മുഹമ്മദ് അനസ് (25), ഓമശ്ശേരി പുത്തൂർ ഉള്ളാട്ടൻപ്രായിൽ പ്രവീഷ് (35), ചേവായൂർ ഈസ്റ്റ്വാലി അപ്പാർട്ട്മെന്റ് അബ്ദുൾസമദ് (39) എന്നിവരാണു പിടിയിലായത്. ഇവരിൽനിന്ന് 20 ലക്ഷം രൂപ കണ്ടെടുത്തു.പണംനഷ്ടപ്പെട്ട ആലപ്പുഴ മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റും ചേർത്തല സ്വദേശിയുമായ ഡോ. വിനയകുമാറിന്റെ അക്കൗണ്ടിൽനിന്ന് പണംൈകപ്പറ്റിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളിലേക്കെത്തിയത്. സംഭവവുമായി നേരിട്ടു…

Read More

വിവാഹമോചനത്തിനെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; അഭിഭാഷകനെതിരെ കേസ്

കാസർകോട്: വിവാഹ മോചനത്തിന് കേസ് കൊടുക്കാൻ സമീപിച്ച യുവതിയെ അഭിഭാഷകൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. കാസർകോട് ബാറിലെ അഭിഭാഷകൻ നിഖിൽ നാരായണനെതിരെ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ഭർത്താവ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്. വിവാഹശേഷം ജോലിക്കായി വിദേശത്ത് പോയി. യുവതി ഫ്ലാറ്റിൽ താമസിച്ചു. ഭർത്താവുമായി പ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന് വിവാഹമോചനത്തിനായി യുവതി അഭിഭാഷകനെ സമീപിച്ചു. കേസ് വിവരങ്ങൾ ചോദിച്ചറിയാൻ അഭിഭാഷകൻ ഫ്ളാറ്റിലെത്തുകയും ഇവർ തമ്മിൽ അടുക്കുകയും ചെയ്തു. തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി….

Read More

ഏറ്റെടുക്കാൻ ആരുമില്ല; കൂ ആപ്പ് അടച്ചുപൂട്ടുന്നു

2020-ൽ ട്വിറ്ററിനെ വെല്ലുവിളിച്ചെത്തിയ ഇന്ത്യൻ സോഷ്യൽ മീഡിയ സ്റ്റാർട്ട്അപ്പ് ആയ ‘കൂ’ അടച്ചുപൂട്ടുന്നു. കമ്പനി ഏറ്റെടുക്കാൻ ആരും തയാറാകാത്തതോടെയാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. ഫണ്ടിങ് കുറഞ്ഞതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്. ഈ വർഷം ഏപ്രിലിൽ കമ്പനി 80% ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.നാല് വർഷം മുമ്പ് അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിഡാവത്ക എന്നിവർ ചേർന്നാണ് ‘കൂ’ ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ പുരസ്കാരം നേടിയ ആപ്പാണ് കൂ. നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും കൂവിലേക്ക് എത്തിയിരുന്നു. 2022 ജൂൺ മുതൽ കമ്പനി അതിൻ്റെ വീജനക്കാരരുടെ എണ്ണം…

Read More

കാർ നൽകാത്തതിന് ഉടമയ്ക്കുനേരേ ആക്രമണം, പെട്രോൾ ഒഴിച്ച് കത്തിക്കാനും ശ്രമം; രണ്ടുപേർ അറസ്റ്റിൽ

കാസർകോട്:മഞ്ചേശ്വരത്ത് കാർ നൽകാത്തതിന് വീട്ടിൽ കയറി ഗൃഹനാഥനുനേരേ നാലംഗ സംഘം വാൾ വീശുകയും കാർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയുംചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയടക്കം രണ്ടുപേരെ മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ്കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ. നിഖിലും സംഘവും അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കുവേണ്ടി മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കി.മൊറത്തണയിലെ മുഹമ്മദ് അസ്കർ (26), മുഹമ്മദ് ഹുസൈൻ (29) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ ബേരിക്കയിലെ മുഹമ്മദ് സാദിഖിന്റെ വീട്ടിൽ രണ്ട് സ്കൂട്ടറുകളിലായി…

Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; മൃദുൽ മരിച്ചത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകൻ ഇ.പി. മൃദുൽ(12) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രി 11.24നാണ് മൃദുലിന്റെ മരണം സംഭവിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ഫാറൂഖ് കോളജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിനു ശേഷമാണ് കുട്ടിയിൽ രോഗലക്ഷണം കണ്ടു തുടങ്ങിയത്. ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ…

Read More

പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച നിലയിൽ

കൊച്ചി: പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍. കൊച്ചി ചെങ്ങാമനാട് പുതുവാശ്ശേരി സന്തോഷിന്‍റെ മകള്‍ സൂര്യ ലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ സൂര്യ ലക്ഷ്മിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മൃതദേഹം സംസ്കരിച്ചു.

Read More

കണ്ണൂരിൽ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

        കണ്ണൂർ : കണ്ണൂരിൽ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂർ തക്കാളിപ്പീടിക സ്വദേശി ബീനയാണ് (54) മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ സിപിഒ ലിതേഷ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ന് ഉച്ചക്കായിരുന്നു അപകടം സംഭവിച്ചത്. ഏച്ചൂരിലെ ഒരു സഹകരണ സ്ഥാപനത്തിലെ ബിൽ കളക്ടറാണ് മരിച്ച ബീന. വഴിയരികിലൂടെ ബീന നടന്നു പോകുന്നതിനിടെയാണ് പിന്നിലൂടെ എത്തിയ നിയന്ത്രണംവിട്ട കാർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial