മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വയനാടിന് വേണ്ടി ആവശ്യപ്പെട്ടത് 2000 കോടിയുടെ സാമ്പത്തിക സഹായം
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. 2000 കോടിയുടെ അടിയന്തര സഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു സന്ദർശനം. വയനാടിൻ്റെ നിലവിലെ സാഹചര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. മൂന്നാം വട്ടവും മോദി പ്രധാനമന്ത്രിയായ ശേഷം പിണറായി വിജയൻ ഡൽഹിയിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. കടമെടുപ്പ് പരിധി അടക്കമുളള സംസ്ഥാനത്തിൻ്റെ മറ്റ് ആവശ്യങ്ങളും മോദിയെ അറിയിച്ചു….

