രണ്ടേകാൽ ലക്ഷത്തിന്റെ കള്ളനോട്ട് വീട്ടില്‍ നിന്നും കണ്ടെത്തി; പിടികൂടിയത് 500 രൂപയുടെ 448 നോട്ടുകള്‍; ഈരാറ്റുപേട്ടയില്‍ മൂന്നുപേർ അറസ്റ്റിൽ
കോട്ടയം: ഈരാറ്റുപേട്ടയില്‍ യുവാവിന്റെ വീട്ടിൽ നിന്നും 2,24,000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. സംഭവത്തിൽ മൂന്നുപേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. നടയ്ക്കല്‍ സ്വദേശികളായ അന്‍വര്‍ ഷാ (24), മുഹമ്മദ് അല്‍ഷാം(24), ഫിറോസ് (23), എന്നിവരാണ് പിടിയിലായത്.അന്‍വര്‍ ഷായുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കറന്‍സികളുടെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ഒന്നാം പ്രതി അന്‍വര്‍ ഷാ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച നോട്ടുകളില്‍ ഒമ്പതു കള്ളനോട്ടുകള്‍ കിട്ടി. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍…

