പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 29 വർഷം തടവും പിഴയും
ചേർത്തല: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 29 വർഷം തടവും രണ്ടരലക്ഷം പിഴയും വിധിച്ചു. ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് അരൂക്കുറ്റി വടുതല ചക്കാലനികർത്ത വീട്ടിൽ മുഹമ്മദിനെ(58) ശിക്ഷിച്ചത്. ചന്തിരൂരിലുള്ള മദ്രസയിൽ അധ്യാപകനായി ജോലി നോക്കിയിരുന്ന പ്രതി 2022 ഡിസംബർ മുതൽ 2023 ജനുവരി വരെയുള്ള വിവിധ ദിവസങ്ങളിൽ മദ്രസയിലെ വിദ്യാർഥി ആയിരുന്ന പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്. 12 വയസിൽ താഴെ പ്രായമുള്ള കുട്ടിയെ ഒന്നിൽ കൂടുതൽ തവണ ലൈംഗികാതിക്രമം…

