സ്വർണം വച്ച് പൂജിച്ചാൽ ദോഷം മാറും; വീട്ടമ്മയെ പറ്റിച്ച് പന്ത്രണ്ടു പവനുമായി കടന്ന യുവതി അറസ്റ്റിൽ
കോട്ടയം: പൂജിക്കാനെന്ന പേരിൽ വാങ്ങിയ സ്വർണവുമായി മുങ്ങിയ യുവതി അറസ്റ്റിൽ. പാലാ കടനാട് സ്വദേശി ഷാജിത ഷെരീഫിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്. സ്വർണം വച്ച് പൂജിച്ചാൽ ദോഷം മാറുമെന്ന് പറഞ്ഞാണ് ഇവർ വീട്ടമ്മയെ പറ്റിച്ചത്. കഴിഞ്ഞ മാസമാണ് പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയുടെ 12 പവൻ സ്വർണം രണ്ട് യുവതികൾ തട്ടിയത്. സാധനങ്ങൾ വിൽക്കാനെന്ന പേരിലെത്തിയ യുവതികൾ വീട്ടമ്മയോട് അവിടെ ദോഷമുണ്ടെന്നും സ്വർണം വെച്ച് പൂജിച്ചാൽ ദോഷം മാറുമെന്നും പറയുകയായിരുന്നു. തുടർന്ന് വീട്ടമ്മ സ്വർണം ഇവർക്ക് നൽകി….

