സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ്…

Read More

കൊച്ചി നഗരത്തിൽ യുവതിക്ക് ക്രൂര മർദ്ധനം; ആക്രമിച്ചത് പ്രതിശ്രുത വരൻ

കൊച്ചി: കൊച്ചി നഗരത്തിൽ യുവതിക്ക് ക്രൂരമർദനം. പ്രതിശ്രുത വരനും സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ മർദിച്ചത്. വൈറ്റില കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിന്റെ വശത്തുള്ള ജനതാ റോഡിൽ വച്ചാണ് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. യുവതിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ബുധനാഴ്ച പുലർച്ചെ 4:30നാണ് സംഭവം. യുവാവിനൊപ്പം മൂന്ന് സുഹ‍ൃത്തുക്കളുമുണ്ടായിരുന്നു. യുവതിയെ യുവാവ് ആദ്യം ആക്രമിക്കുന്നത് റോഡിൽ വച്ചാണ്. മുഖത്ത് അടിക്കുന്നതു കണ്ട് ഒരാൾ കാര്യം അന്വേഷിച്ചപ്പോഴാണ് ജനതാ റോഡിലേക്ക് കയറിയത്. അവിടെവച്ച് പെൺകുട്ടിയെ കുനിച്ച് നിർത്തിയും…

Read More

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിങ് നടത്തി

തിരുവനന്തപുരം: മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. തുടർന്ന് വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തി. ഐസി 657 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണി സന്ദേശം കിട്ടിയത്. ഫോണ്‍ വഴിയാണ് വിമാനത്തില്‍ ബോംബ് വെച്ചതായി അധികൃതര്‍ക്ക് സന്ദേശം ലഭിക്കുന്നത്. യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ച് പരിശോധന നടത്തി വരികയാണ്. യാത്രക്കാരുടെ ലഗേജ് അടക്കം പരിശോധിക്കും. യാത്രക്കാര്‍ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Read More

ഇരകളും,വേട്ടക്കാരും ഒന്നിച്ചിരുന്ന ചർച്ചയാണോ കോൺക്ലേവ് എന്ന് വ്യക്തമാക്കണം: നടി പാർവതി

കൊച്ചി: ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ രൂക്ഷ പ്രതികരണവുമായി നടിയും വിമന്‍ ഇന്‍ സിനിമാ കലക്റ്റീവ് അംഗവുമായ പാര്‍വതി തിരുവോത്ത്. ഇരകളും വേട്ടക്കാരും ഒന്നിച്ചിരുന്നുള്ള ചര്‍ച്ചയാണോ കോണ്‍ക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും പാര്‍വതി പറഞ്ഞു. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ കുട്ടികളെന്നു പരാമര്‍ശിച്ചത് ഗൗരവമായി പരിഗണിക്കണം. റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നതു പോലെ, മലയാള സിനിമയെ നിയന്ത്രിക്കുന്ന പവര്‍ ഗ്രൂപ്പുണ്ട് എന്നതിനു തെളിവാണ് തങ്ങള്‍ക്കുണ്ടായ ജോലി നഷ്ടം. പവര്‍ ഗ്രൂപ്പിലെ ആ 15 പേരുടെ പേരുകള്‍ പുറത്തുവരാതെയും അവരെ…

Read More

കഴക്കൂട്ടത്തു നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയായ തസ്മീത്ത് തംസത്തിനെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. താംബര്രം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായി 37 മണിക്കൂറുകള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. പെൺകുട്ടി സുരക്ഷിത

Read More

ജസ്റ്റിസ് അനില്‍കുമാര്‍ ലോകായുക്തയായി ചുമതലയേറ്റു

തിരുവനന്തപുരം: ലോകായുക്തയായി ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിഹിതനായിരുന്നു. മന്ത്രിമാരായ പി രാജീവ്, കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വി വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 1983ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ അംഗമായിരുന്നു. എറണാകുളത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…

Read More

പി ആര്‍ ശ്രീജേഷിന് രണ്ടു കോടി രൂപ; പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: 2024ലെ പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ശ്രീജേഷിന് പാരിതോഷികമായി രണ്ടു കോടി രൂപ നല്‍കാനാണ് തീരുമാനിച്ചത്. പാരിസ് ഒളിംപിക്‌സോടെ രാജ്യാന്തര ഹോക്കിയില്‍ നിന്ന് ശ്രീജേഷ് വിരമിച്ചിരുന്നു. ഇന്ത്യയ്ക്ക് വെങ്കലം നേടി കൊടുത്ത ബ്രിട്ടനെതിരായ മത്സരമായിരുന്നു ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരം. ശ്രീജേഷിനോടുള്ള ആദരസൂചകമായി ഇന്ത്യന്‍ സീനിയര്‍ ഹോക്കി ടീമില്‍ അദ്ദേഹം ധരിച്ചിരുന്ന 16-ാം…

Read More

മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടും; പൊലീസിൽ പരാതി നൽകേണ്ടത് ഇരകളാണോയെന്ന് പാർവതി

തിരുവനന്തപുരം: പൊലീസിൽ പരാതി നൽകേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ പാർവതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു നടി. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാർവതി തിരുവോത്ത് കൂട്ടിച്ചേർത്തു. മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടും. സമൂഹമധ്യത്തിൽ അപമാനിക്കപ്പെടും. സിനിമയിൽ നിന്ന് ഒഴിവാക്കും. തനിക്ക് അവസരം നിഷേധിക്കപ്പെട്ടു. ഹിറ്റ് സിനിമകൾ ചെയ്തിട്ടും അവസരം ഇല്ലാതായെെന്നും പാർവതി പറഞ്ഞു. ഗവൺമെന്റ് തന്നെ ചോദിക്കുകയാണ് നിങ്ങൾ…

Read More

ചീഫ് സെക്രട്ടറി വി വേണുവിന്റെ ഭാര്യ ശാരദാ മുരളീധരന്‍ അടുത്ത ചീഫ് സെക്രട്ടറി

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. ചീഫ് സെക്രട്ടറി ഡോ. വി. വേണു ഓഗസ്റ്റ് 31-ന് സ്ഥാനമൊഴിയുന്നതിന് ശേഷമായിരിക്കും പുതിയ നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ശാരദാ മുരളീധരനെ വി വേണുവിൻ്റെ പിൻഗാമിയായി തീരുമാനിച്ചത്. വി. വേണുവിന്റെ ഭാര്യയാണ് ശാരദാ മുരളീധരൻ. 2024-ലെ പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്‍ ശ്രീജേഷിന് പാരിതോഷികമായി രണ്ട് കോടി രൂപ അനുവദിക്കാനും യോഗത്തിൽ…

Read More

ക്രീം ബണ്ണിനുള്ളിൽ എം.ഡി.എം.എ; ചങ്ങനാശ്ശേരിയിൽ രണ്ടു യുവാക്കൾ പിടിയിൽ

കോട്ടയം: മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയിൽ. ചങ്ങനാശ്ശേരി സ്വദേശികളായ അമ്പാടി ബിജു, ടി.എസ്. അഖില്‍ എന്നിവരെയാണ് പിടികൂടിയത്. ക്രീം ബണ്ണിനുള്ളിൽ വച്ച് ആണ് പ്രതികൾ 20 ഗ്രാം എം.ഡി.എം.എ കടത്താൻ ശ്രമിച്ചത്. ഇതിനിടെ ആണ് ചങ്ങനാശേരിയിൽ വച്ച് പിടിയിലായത്. പ്രതികള്‍ ബെംഗളൂരുവില്‍നിന്ന് ബസില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജിന് സമീപത്തുനിന്നാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ചങ്ങനാശ്ശേരി പോലീസും പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial