അപകടകരം; പനി, ജലദോഷം, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി:പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരത്തിലുള്ള കോക്ക്‌ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

Read More

വര്‍ഷം മുഴുവൻ ദിവസേന മൂന്ന് ജിബി ഡാറ്റയും അണ്‍ ലിമിറ്റഡ് കോളുകളും; അവസരം മുതലാക്കാൻ ബി എസ് എൻ എല്‍

സ്വകാര്യ ടെലികോം കമ്പനികള്‍ ഡാറ്റാ പ്ലാനുകള്‍ ഉയർത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചെങ്കിലും ജനങ്ങളുടെ സ്വന്തം ബി എസ്‌ എൻ എല്‍ തിരിച്ചുവരവിന് പാതയിലാണ് ഇപ്പോള്‍.വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുന്ന ബി എസ്‌ എൻ എല്‍ രാജ്യത്തുടനീളം ഫോർജി ടവറുകള്‍ സ്ഥാപിക്കുന്ന ജോലി വേഗത്തിലാക്കിയിട്ടുണ്ട്. നിലവില്‍ ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചിരിക്കുന്ന താരീഫ് പ്ലാനുകള്‍ സ്വകാര്യ കമ്പനികളെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. 365 ദിവസം വാലിഡിറ്റിയുള്ള 2,999 രൂപയുടെ ആകർഷകമായ വാർഷിക പ്ലാൻ ആണ് ഇപ്പോള്‍ ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസേന മൂന്ന് ജിബി ഡാറ്റയും രാജ്യത്തുടനീളം…

Read More

പ്രതിഫലം തീരുമാനിക്കാനുള്ള അവകാശം നിർമാതാവിന്; തുല്യവേതനം തള്ളി നിർമ്മാതാക്കളുടെ സംഘടന

കൊച്ചി : സിനിമയിൽ പ്രതിഫലം തീരുമാനിക്കാനുള്ള അവകാശം നിർമാതാവിന് മാത്രമെന്ന് നിർമാതാക്കളുടെ സംഘടന. സിനിമാ വ്യവസായത്തിൽ സ്ത്രീക്കും പുരുഷനും തുല്യവേതനമെന്ന ആശയത്തെ തള്ളി സംഘടന രംഗത്തെത്തുകയായിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടിൽ നിര്‍മ്മാതാക്കളുടെ സംഘടന മാർഗ രേഖ തയ്യാറാക്കും. സിനിമ യൂണിയനുകൾക്ക് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളിൽ പരിഹാരം കാണാൻ സിനിമാ മേഖലയിലെ എല്ലാ സംഘടനകൾക്കും ഉത്തരവാദിത്തമുണ്ടെന്നും നിർമാതാക്കളുടെ സംഘടന വിലയിരുത്തി. ആയിരക്കണക്കിന് സ്ത്രീകൾ സുരക്ഷിതമായി ജോലി ചെയ്യുന്ന ഇടമാണ് സിനിമ. ഹേമ കമ്മറ്റി…

Read More

വയനാട് ഉരുൾപൊട്ടൽ; ദുരിത ബാധിതരുടെ കുടുംബത്തിൽ ഒരാൾക്ക് തൊഴിൽ നൽകും; ഉറപ്പുനൽകി മന്ത്രി കെ രാജൻ

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ കുടുംബത്തിൽ ഒരാൾക്ക് തൊഴിൽ നൽകുമെന്ന് മന്ത്രി കെ. രാജൻ ഉറപ്പുനൽകി. തൊഴിൽ മേളയിൽ ഇന്ന് 67 അപേക്ഷ ലഭിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ക്യാമ്പ് രണ്ടു ദിവസം കൊണ്ട് അവസാനിപ്പിക്കുമെന്നും ഇനി 16 കുടുംബം മാത്രമാണ് ക്യാമ്പിൽ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പുകളിൽ നിന്നും മാറ്റിയ ആളുകൾക്കൊപ്പം സർക്കാറുണ്ട്. എല്ലാവർക്കും മതിയായ താമസ സൗകര്യം ഒരുക്കിയ ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പിക്കുവെന്നും മന്ത്രി രാജൻ വ്യക്തമാക്കി. അതേ സമയം,…

Read More

പൂവച്ചലിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർ മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. അലക്ഷ്യമായി എത്തിയ കാർ ഓട്ടോയിലിടിച്ചാണ് അപകടമുണ്ടായത്. പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പുറകിൽ കാർ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. ഓട്ടോ ഡ്രൈവറായ റഫീക്ക് തെറിച്ച് മതിലിൽ ഇടിച്ചു നിലത്തേക്ക് വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് റഫീക്കിന് ദാരുണാന്ത്യം സംഭവിച്ചത്. മൃതദേഹം ഇപ്പോൾ നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം,വൈകിയത് ഒളിച്ചോട്ടമല്ല; തെറ്റ് ചെയ്തവർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷിക്കണമെന്ന് അമ്മ

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ‘അമ്മ. മലയാള സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ല. തെറ്റ് ചെയ്തവർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷിക്കണം.പ്രതികരണം വൈകിയത് ഒളിച്ചോട്ടമല്ല. ‘അമ്മ ജനറൽ സെക്രട്ടറി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സിദ്ദിഖ്, വിനു മോഹൻ, ചേർത്തല ജയൻ, ജോമോൾ, അനന്യ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്. അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പ്രതികരണം: അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമർശനമുണ്ട്. റിപ്പോർട്ട് പുറത്തുവരുമ്പോൾ ഒരു ഷോയുടെ റിഹേഴ്സൽ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ്…

Read More

ഇനി ഒപി ടിക്കറ്റ് ഓൺലൈൻ വഴി എടുക്കാം; രോഗികൾക്ക് പണം ഡിജിറ്റലായി അടയ്ക്കാം; പുത്തൻ സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണം അടയ്ക്കാം അതിനുള്ള സൗകര്യം ഒരുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യൂ ഒഴിവാക്കാൻ ഇനി ഓണ്‍ലൈനിൽ അപ്പോയിന്‍മെന്റും പുതിയ സംവിധാനത്തിലൂടെ എടുക്കാം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി സേവനം പ്രയോജനപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും…

Read More

ചേലാകർമത്തെത്തുടർന്ന് രക്തംവാർന്ന് നവജാതശിശു മരിച്ചു; എറണാകുളം സ്വദേശിയും സഹായിയും അറസ്റ്റിൽ

മൂലമറ്റം: ചേലാകർമത്തെത്തുടർന്ന് രക്തംവാർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളം പേരാമംഗലം ഇടക്കുടിയിൽ ഇബ്രാഹിം(63), സഹായി ആലപുറത്തുകുടിയിൽ റിഷാദ് (39) എന്നിവരെയാണ് കാഞ്ഞാർ പോലീസ് അറസ്റ്റുചെയ്തത്. കാഞ്ഞാറിലെ ഒരു കുടുംബത്തിലെ 67 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു. 2024 ജനുവരി രണ്ടിനാണ് സംഭവം നടന്നത്. ചർമം നീക്കിയതിനെത്തുടർന്ന് ശക്തമായ രക്തസ്രാവമുണ്ടായി. കുഞ്ഞിനെ അടിവാടിലെ ഒരു ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിൽ കഴിയവെ കുഞ്ഞിന് ശ്വാസതടസ്സമുണ്ടായി….

Read More

ദുരിതബാധിതരുടെ സഹായനിധിയിൽ നിന്നും ഇഎംഐ പിടിക്കരുത്; ബാങ്കുകൾക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: വയനാട് ദുരിതബാധിതർക്ക് സർക്കാർ നൽകിയ സഹായ നിധിയിൽ നിന്നും ബാങ്കുകാർ ഇഎംഐ പിടിക്കരുതെന്ന് ഹൈക്കോടതി. ബാങ്കുകൾ ദുരിതബാധിതരോട് അനുകമ്പ കാണിക്കണമെന്നും കോടതി പറഞ്ഞു. ധനസഹായമായ 10,000 രൂപയിൽ നിന്ന് കേരള ഗ്രാമീൺ ഇഎംഐ പിടിച്ചത് ഏറെ വാർത്തയായിരുന്നു. സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകൾക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാങ്കുകൾ മൗലികമായ കടമ മറക്കരുതെന്നും കോടതി പറഞ്ഞു. ബാങ്കേഴ്സ് സമിതി യോഗത്തിലെ വിശദാംശങ്ങൾ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. വയനാട്…

Read More

യൂട്യൂബർ പോക്സോ കേസിൽ അറസ്റ്റിൽ; വി.ജെ മച്ചാൻ കുടുങ്ങിയത് 16കാരിയുടെ പരാതിയിൽ

കൊച്ചി: ചെറുപ്പക്കാർക്കിടയിൽ ഏറെ വൈറലായ യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിലായി. പതിനാറുകാരിയുട പരാതിയിലാണ് വി ജെ മച്ചാനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവിന്ദ് വി ജെ എന്നയാളാണ് വി ജെ മച്ചാൻ എന്ന പേരിൽ യൂട്യൂബിൽ തരംഗമായത്. ഇയാളുടെ വീഡിയോകൾ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും വൈറലാണ്. കൊച്ചി സ്വദേശിനിയായ 16 കാരി നൽകിയ പരാതിയിലാണ് വി ജെ മച്ചാനെ കളമശേരി പൊലീസ് ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളുടെ അറസ്റ്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial