Headlines

ബൈക്ക് തെന്നി മറിഞ്ഞ് അപകടം: പൊന്നാനി സ്വദേശി മരണപ്പെട്ടു

പൊന്നാനി:  ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാപ്പാളി നൂറി മദ്രസ്സക്ക് മുൻവശം ഇന്നലെ രാത്രി 9.15 ഓടെയാണ് ബൈക്ക് തെന്നി വീണ് അപകടം ഉണ്ടായത്. KKB പച്ചക്കറികടയിലെ കോയയാണ് മരണപ്പെട്ടത്. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ പൊന്നാനി വണ്ടിപേട്ട സ്വദേശി പുതുവീട്ടിൽ കോയ എന്നയാളെ പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി കെൻസ് ഐ.സി.യു ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക്…

Read More

ക്ഷേമപെൻഷൻ വിതരണം 26 മുതൽ ; നൽകുന്നത് 1500 കോടി രൂപ കടമെടുത്ത്

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ഈ മാസം 26 മുതൽ മുതൽ നടത്തും. ജനുവരിമാസത്തെ കുടിശ്ശികയായ പെൻഷനാണ് വിതരണം ചെയ്യുക. 1500 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. ഈ തുകയിൽ നിന്നാകും ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുക. ജൂൺ മാസം ഉൾപ്പെടെ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാണുള്ളത്. എല്ലാ മാസവും പെൻഷൻ വിതരണം ചെയ്യാനും കുടിശ്ശിക ഘട്ടഘട്ടമായി വിതരണം ചെയ്യാനുമാണ് സർക്കാർ തീരുമാനം. ഈ വർഷം 21,253 കോടി രൂപ കടമെടുക്കാനാണ് കേന്ദ്ര സർക്കാർ അനുമതി…

Read More

കോഴിക്കോട് ജില്ലയിൽ ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കെഎസ്‌യു ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകിയത്. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിനെതിരെയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതെന്ന് കെഎസ് യു ജില്ല പ്രസിഡന്റ് വിടി സൂരജ് അറിയിച്ചു. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ല കമ്മിറ്റിയാണ് കലക്ടറിലേക്ക് മാര്‍ച്ച് നടത്തിയത്. മലബാര്‍ മേഖലയിലെ…

Read More

റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി ഗുരുതര പരിക്ക്; തിരൂരിൽ ഒമ്പതു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: തിരൂരിൽ ഒമ്പതു വയസുകാരന് ദാരുണാന്ത്യം. അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങിയായിരുന്നു അപകടം. വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന്റെ തൊട്ടടുത്തുള്ള ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോവുകയായിരുന്നു. ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ആളുകൾ ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന്…

Read More

പാലക്കാട് വൻ സ്പിരിറ്റ് വേട്ട; വെള്ളച്ചാലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് 9 കന്നാസുകളിൽ 270 ലിറ്റർ സ്പിരിറ്റ്; പ്രതികൾക്കായി അന്വേഷണം ശക്തം

കൊല്ലങ്കോട്: പാലക്കാട് കൊല്ലങ്കോട് മണ്ണിൽ കുഴിച്ചിട്ട നിലയിൽ 270 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. 35 ലിറ്ററിന്‍റെ 9 കന്നാസുകൾ ആണ് എക്സൈസ് കണ്ടെത്തിയത്. ചെമ്മണാംപതി എ -വൺ ക്വാറിയുടെ വെള്ളച്ചാലിൽ ആണ് സ്പിരിറ്റ് കുഴിച്ചിട്ടത്. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്. കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ മണികണ്ഠനും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.പാലക്കാട് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോൾ, ചിറ്റൂർ സർക്കിൾ ഇൻസ്പെക്ടർ ജോബി ജോർജ് എന്നിവരുടെ…

Read More

ചേലക്കര ഉപതിരഞ്ഞെടുപ്പ്: മണ്ഡലത്തിൽ എൽഡിഎഫ് യു. ആർ പ്രദീപിനെ നിർത്താൻ സാധ്യത; യുഡിഎഫ് സ്ഥാനാർത്ഥിയായി രമ്യ ഹരിദാസ് മത്സരിച്ചേക്കുമെന്നും വിവരം

തൃശൂർ: മന്ത്രി മണ്ഡലം എന്ന പദവി ചേലക്കരക്കാർക്ക് എന്നും അഭിമാനമായിരുന്നു. കെ രാധാകൃഷ്ണൻ ആലത്തൂരിൽ വിജയിച്ച് എംപി ആയതോടെ ആ പദവി നഷ്ടമാകുന്നു എന്ന വിഷമവും ചേലക്കരക്കാർക്കുണ്ട്. മറ്റൊരു ഉപതിരഞ്ഞെടുപ്പിന് ചേലക്കര സാക്ഷിയാകുമ്പോൾ സ്ഥാനാർത്ഥികൾ ആരൊക്കെയെന്ന് ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. കെ. രാധാകൃഷ്ണന്‍ എംപി സ്ഥാനാര്‍ഥിയായപ്പോള്‍ത്തന്നെ അദ്ദേഹം ജയിച്ചാല്‍ പ്രദീപ് ആയിരിക്കും അടുത്ത സ്ഥാനാര്‍ഥി എന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയില്‍ 1996 മുതല്‍ കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ കാലത്ത് ഒഴികെ കെ.രാധാകൃഷ്ണന്‍ ആയിരുന്നു…

Read More

ഒരാളുടെ മൃതദേഹം നിലത്ത്, മറ്റൊരു മൃതദേഹം കാറിൽ; റിയൽ എസ്റ്റേറ്റ് ബിസിനസുകാർ വെടിയേറ്റ് മരിച്ചനിലയിൽ

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ രണ്ടുപേരെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായ ബെംഗളൂരു സ്വദേശി ആസിഫ്, ഹാസന്‍ സ്വദേശി ഷെറാഫത്ത് അലി എന്നിവരാണ് മരിച്ചത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. ഷെറാഫത്ത് അലിയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ആസിഫ് സ്വയം നിറയൊഴിച്ച് മരിച്ചതാണെന്നും പോലീസ് കരുതുന്നു. ഹാസന് സമീപം ഹൊയ്‌സാല നഗരയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. മരിച്ച രണ്ടുപേരും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണ്. ഷെറാഫത്ത് അലി മുഖേന ഹൊയ്‌സാല നഗരയില്‍ ഒരു…

Read More

വന്ദേ ഭാരത് യാത്ര ചെയ്ത ദമ്പതികൾക്ക് കറിയിൽ നിന്ന് കിട്ടിയത് ചത്ത പാറ്റ; പ്രതികരണവുമായി ഇന്ത്യൻ റെയിൽവേ

ദില്ലി: വന്ദേ ഭാരത് എക്‌സ്പ്രസിൽ നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തില്‍ സംഭവത്തില്‍  ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഖേദം രേഖപ്പെടുത്തി. വന്ദേ ഭാരത് എക്‌സ്പ്രസിൽ ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദമ്പതികൾക്ക് ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയത്. തന്‍റെ  അമ്മാവനും അമ്മായിക്കും വന്ദേ ഭാരത് എക്‌സ്‌പ്രസിൽ യാത്ര ചെയ്യവേ ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയെന്ന് വിദിത് വർഷ്‌ണി എന്നയാളാണ് ചിത്രം സഹിതം എക്സില്‍ പോസ്റ്റിട്ടത്. ഈ വിഷയത്തില്‍ കർശനമായ നടപടിയെടുക്കണണെന്നും ആവർത്തിക്കുന്നില്ലെന്ന്…

Read More

വിവാഹചടങ്ങിൽ ഭക്ഷണം കഴിച്ച 150 പേർക്ക് ഭക്ഷ്യവിഷബാധ; വെൽകം ഡ്രിങ്കിൽ നിന്നെന്ന് സംശയം; സംഭവം പാലക്കാട്

പാലക്കാട്: ഷൊർണൂരിൽ വിവാഹചടങ്ങിൽ ഭക്ഷണം കഴിച്ച വധുവിനും വരനും ഉൾപ്പടെ 150 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഞായറാഴ്ചയാണ് സംഭവം. വിവാഹത്തിന്റെ റിസപ്ഷനിൽ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെൽകം ഡ്രിങ്കിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം. വിവാഹ ചടങ്ങിൽ ഭക്ഷണം വിതരണം ചെയ്ത വാടാനംകുർശ്ശിയിലെ കാറ്ററിങ്ങ് സ്ഥാപനത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സ്ഥാപനത്തിൻ്റെ അടുക്കള വൃത്തിഹീനമെന്ന് കണ്ടെത്തി.

Read More

സിനിമാക്കാരെ കുടുക്കാൻ ഇഡി; സൂപ്പർ ഹിറ്റ് സിനിമകളുടെ സാമ്പത്തിക വിവരങ്ങൾ ശേഖരിക്കും; തീരുമാനം ‘മഞ്ഞുമ്മൽ ബോയ്സ്’ വഴി കള്ളപ്പണം വെളുപ്പിച്ചത് കണ്ടെത്തിയതോടെ

കൊച്ചി : മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തർക്കത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് ഇടപെടുന്നു. സിനിമയുടെ നിർമാതാക്കളുടെ അക്കൗണ്ടുകളും പറവ വിതരണ കമ്പനികളുടെ അക്കൗണ്ടുകളും ഇഡി മരവിപ്പിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ എന്നിവരെ ചോദ്യം ചെയ്‌തിരുന്നു. 7 കോടി രൂപ അരൂർ സ്വദേശിയിൽ നിന്നും വാങ്ങുകയും പിന്നീട് ലാഭവിഹിതം നൽകാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് പറവ ഫിലിംസിന്റെ അക്കൗണ്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial