ഒല ഇലക്ട്രിക് ആദ്യത്തെ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി.ഉടൻ വിപണിയിൽ
ന്യൂഡൽഹി : രാജ്യത്തെ മുൻനിര ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ശ്രേണി ഒല റോഡ്സ്റ്റർ ഔദ്യോഗികമായി ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. റോഡ്സ്റ്റർ എക്സ്, റോഡ്സ്റ്റർ, റോഡ്സ്റ്റർ പ്രോ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഈ വേരിയന്റുകളെല്ലാം വ്യത്യസ്ത ബാറ്ററി പാക്കുകളുമായാണ് വരുന്നത്. റോഡ്സ്റ്റർ X 2.5kWh, 3.5kWh, 4.5kWh മൂന്ന് ബാറ്ററി പായ്ക്കുകളിൽ വരുന്നു. അവയുടെ എക്സ്-ഷോറൂം വില യഥാക്രമം 74,999 രൂപ, 84,999 രൂപ, 99,999…

