Headlines

സ്വർണവും പണവും തട്ടിയെടുത്ത് പീഡിപ്പിക്കാൻ ശ്രമം; സിപിഎം നേതാവിനെതിരെ പരാതിയുമായി യുവതി

തൃശ്ശൂര്‍: സിപിഎം നേതാവിനെതിരെ സ്വര്‍ണവും പണവും തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവതി. തൃശ്ശൂര്‍ കേന്ദ്രമായി അശോകന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന ‘ഗള്‍ഫ് ഇന്ത്യ നിധി ലിമിറ്റഡു’മായി ബന്ധപ്പെട്ടാണ് പരാതി. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഏങ്ങണ്ടിയൂര്‍ കടയന്‍മാര്‍വീട്ടില്‍ അശോകന്റെ പേരിലാണ് ഈസ്റ്റ് പോലീസ് കേസ് എടുത്തത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന യുവതിക്ക് അങ്ങോട്ട് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. സ്ഥാപനത്തില്‍ ജോലി നല്‍കുകയും ചെയ്തു. ഈ അടുപ്പത്തിന്റെ പേരില്‍ യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. യുവതിയുടെ അച്ഛന്റെ പേരിലുള്ള സ്ഥലം പണയം…

Read More

വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണ്; കിളിമാനൂരിൽ യുവാവ് മരിച്ചു

കിളിമാനൂർ: വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. അടയമൺ സ്വദേശി ബിജേഷ് (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വീടിന് സമീപം അപ്പൂപ്പനൊപ്പമായിരുന്നു ബിജേഷിന്റെ വെറ്റില കൃഷി. ഞായറാഴ്ച രാവിലെ പൊതുചന്തയിൽ വിൽക്കാനായി വെറ്റില ശേഖരിക്കുന്നതിനിടെ ബിജേഷ് ഏണിയിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. അപ്പോൾ തന്നെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കിളിമാനൂർ പൊലീസ് മേൽനടപടികൾ…

Read More

വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആത്മജ (15) യാണ് മരിച്ചത്. വിതുര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആണ് ആത്മജ. ഇന്നലെ രാത്രി 10 മണിയോടെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കണ്ണൂർ കേളകത്ത് ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം;23 മദ്യകുപ്പികൾ നഷ്ടപ്പെട്ടു

കണ്ണൂർ: കേളകത്ത് ബീവറേജ് ഔട്ട്ലെറ്റിൽ വൻ മോഷണം. 23 മദ്യകുപ്പികളാണ് മോഷണം പോയത്. കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് ആയിരുന്നു കള്ളൻ കുപ്പിയുമായി കടന്നു കളഞ്ഞത്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് തുടങ്ങിക്കഴിഞ്ഞു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കേളകം പൊലീസിന്റെ പട്രോളിംങിനിടെയാണ് മോഷണ വിവരം ശ്രദ്ധയിൽപെട്ടത്. ബീവറേജ് ഔട്ട്ലെറ്റിന്റെ പുറകുവശത്തെ ജനൽചില്ല് തകർത്തായിരുന്നു മോഷണം. ജനലിന് സമീപത്തായി പെട്ടിയിൽ സൂക്ഷിച്ച അര ലിറ്ററിന്റെ 23 മദ്യക്കുപ്പികളാണ് നഷ്ടപ്പെട്ടത്. പിന്നീടുള്ള തെരച്ചിലിലാണ് കെട്ടിടത്തിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട…

Read More

ചെമ്പഴന്തി എസ് എൻ കോളേജിൻ അധ്യാപകനെ കയ്യേറ്റം ചെയ്ത സംഭവം; 4 എസ് എഫ് ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തു.

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളേജിൽ അധ്യാപകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. ബൈക്കിൽ നാലുപേരുമായി സഞ്ചരിച്ചത് ചോദ്യം ചെയ്ത അധ്യാപകനായ ബിജുവിനെ നാല് വിദ്യാർത്ഥികൾ ചേർന്ന് മർദിക്കുകയായിരുന്നു. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ കോളേജ് കൗൺസിൽ യോഗം തീരുമാനിച്ചു. അവസാന വർഷ ഗണിതശാസ്ത്ര വിഭാഗം വിദ്യാർഥികളായ സെന്തിൽ, ആദിത്യൻ,ശ്രീജിത്ത്, രണ്ടാം വർഷ സോഷ്യോളജി വിഭാഗം വിദ്യാർതഥി അശ്വിൻ ദേവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.നാല് പേർ യാത്ര ചെയ്ത ബൈക്ക്, കോളേജ് വളപ്പിൽ കയറ്റിയത് വിലക്കിയതിനാണ് അധ്യാപകനായ…

Read More

വയനാട് ഉരുൾപൊട്ടൽ; കാണാതായവരുടെ കരട് പട്ടിക പുതുക്കി; ഇനി കണ്ടെത്താനുള്ളത് ‌119 പേരെ

കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക സംസ്ഥാനസർക്കാർ പുറത്തുവിട്ടു. പുതിയ കണക്കനുസരിച്ച് ഇനി 119 പേരെയാണ് കണ്ടെത്താനുള്ളത്. നേരത്തെ തയാറാക്കിയ പട്ടികയിൽ 128 പേരാണ് കാണാമറയത്തുള്ളത് എന്നായിരുന്നു വിവരം. എന്നാൽ ഡിഎൻഎ ഫലം കിട്ടിയതോടെ പട്ടികയിൽ കാണാതായവരുടെ എണ്ണം കുറഞ്ഞു. അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ…

Read More

സാലറി ചലഞ്ച്: ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് യുഡിഎഫ് സംഘടനകൾ

തിരുവനന്തപുരം : സാലറി ചലഞ്ചിലൂടെ വീണ്ടും നിർബന്ധപൂർവം ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് യുഡിഎഫ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ പൊതുവേദിയായ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ). എല്ലാവിഭാഗം ജീവനക്കാർക്കും അധ്യാപകർക്കും അവരുടെ കഴിവിനൊത്ത് ശമ്പളം സംഭാവനയായി നൽകാനുള്ള അവസരം ഒരുക്കുകയാണ് വേണ്ടതെന്നും സെറ്റോ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. അഞ്ചുദിവസത്തിൽ കുറയാത്ത തുക എന്ന ഉത്തരവിലെ ഭാഗം നീക്കം ചെയ്യണം. ശമ്പളത്തിൽ നിന്ന് ജീവനക്കാരന്റെ സമ്മതപ്രകാരമുള്ള തുക സംഭാവനയായി സ്വീകരിക്കണമെന്നും ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള…

Read More

ഗംഗേശാനന്ദക്കെതിരായ കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; കുറ്റപത്രം മടക്കി കോടതി

തിരുവനന്തപുരം: നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദക്കെതിരായ കുറ്റപത്രം കോടതി മടക്കി. ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സ കാതറിന്‍ ജോർജാണ് കുറ്റപത്രം മടക്കിയത്. കോടതി ചൂണ്ടികാട്ടിയ കാര്യങ്ങള്‍ പരിശോധിച്ച് തിങ്കളാഴ്ച തന്നെ കുറ്റപത്രം വീണ്ടും സമർപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. പൂജയ്ക്കെത്തിയ വീട്ടിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന മൊഴിയിൽ പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.ഈ കേസിലാണ് ക്രൈം ബ്രാഞ്ച് തുടരന്വേഷണം നടത്തി കുറ്റപത്രം നൽകിയത്….

Read More

ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് പെര്‍മിറ്റ്: തീരുമാനം പിന്‍വലിക്കണമെന്ന് സിഐടിയു സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് എവിടെയും ഓടാനുള്ള സ്റ്റേറ്റ് പെര്‍മിറ്റ് വേണ്ടെന്ന് സിഐടിയു സംസ്ഥാന ഘടകം. ജില്ലാ അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്റര്‍ പോകാന്‍ മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. 30 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെട്ടതെന്നും സിഐടിയു പറഞ്ഞു. സിഐടിയു ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്റെ മാടായി ഏരിയാ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് സംസ്ഥാന ഗതാഗത അതോററ്റി തീരുമാനമെടുത്തത്. പിന്നാലെ ഉത്തരവും പുറത്തിറക്കിയിരുന്നു. എന്നാല്‍ തീരുമാനം പിന്‍വലിക്കണമെന്ന നിലപാടിലാണ് സിഐടിയു സംസ്ഥാന നേതൃത്വം സ്റ്റേറ്റ് പെര്‍മിറ്റാക്കിയാല്‍ അപകട സാധ്യത കൂടും. മറ്റു…

Read More

ഏഴു വയസുകാരന്റെ തുടയില്‍ സൂചി തുളച്ചുകയറിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ഏഴു വയസുകാരന്റെ തുടയില്‍ സൂചി തുളച്ചുകയറിയെന്ന പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആശുപത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി നിര്‍ദേശം നല്‍കി. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പനി ബാധിച്ച് കായംകുളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ കുട്ടിയെ കട്ടിലില്‍ കിടത്തിയപ്പോഴാണ് സൂചി തുളച്ചു കയറിയത്. മറ്റേതോ രോഗിക്ക് കുത്തിവെപ്പെടുത്ത…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial