Headlines

പത്തനംതിട്ടയിൽ സിപിഎമ്മിൽ വീണ്ടും നടപടി; ഏര്യ കമ്മിറ്റിയംഗത്തെയും ലോക്കൽ സെക്രട്ടറിയെയും നീക്കി

പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറിയും നടപടിയും. തിരുവല്ലയിൽ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കൽ സെക്രട്ടറിക്കെതിരെയുമാണ് പാർട്ടി നടപടിയെടുത്തത്. ഇരുവരെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കി. ദേവസ്വം ബോർഡ് നിയമനക്കോഴ ആരോപണത്തിലാണ് ഏരിയ കമ്മറ്റി അംഗം പ്രകാശ് ബാബുവിനെതിരെയുള്ള നടപടി. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്തുനിന്ന് നീക്കി. പീഡനക്കേസിൽ ആരോപണ വിധേയനായ സി.സി സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ച ആളാണ് കൊച്ചുമോൻ. ഒരാഴ്ച മുൻപാണ് തിരുവല്ലയിൽ ഏരിയ സെക്രട്ടറി ഫ്രാൻസിസ്…

Read More

പാർട്ടി കഴിഞ്ഞു വീട്ടിലേക്ക് പോയ വിദ്യാർത്ഥിനിക്ക് ലിഫ്റ്റ് നൽകി പീഡിപ്പിച്ചു; പ്രതിക്കായി അന്വേഷണം

ബെംഗളൂരു: സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടി കഴിഞ്ഞു വീട്ടിലേയ്ക്ക് പോയ വിദ്യാർത്ഥിനിക്ക് ലിഫ്റ്റ് നൽകി ബലാത്സം​ഗത്തിനിരയാക്കി. നഗരത്തിലെ കോളജിൽ പഠിക്കുന്ന അവസാന വർഷ ഡിഗ്രി വിദ്യാർഥിയാണ് പീഡിനത്തിനിരയായത്. കോറമംഗലയിൽ സുഹൃത്തുക്കൾ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തു മടങ്ങവെ പുലർച്ചെ ഒന്നിനും ഒന്നരക്കും ഇടയിലാണ് സംഭവം നടന്നത്. ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും അഡീഷനൽ പൊലീസ് കമ്മിഷണർ‍ രമൺ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ഒരാളെ മാത്രമാണ് സംശയിക്കുന്നതെന്നും സംഭവസ്ഥലം സന്ദർശിച്ചതായും പൊലീസ്…

Read More

പികെ ശശിക്കെതിരെ കടുത്ത നടപടിയുമായി സിപിഎം; പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കി; ഇനി പ്രാഥമിക അംഗത്വം മാത്രം

പാലക്കാട്: മുതിർന്ന നേതാവ് പി കെ ശശിക്കെതിരെ കടുത്ത നടുപടിയെടുത്ത് സിപിഎം. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും മാറ്റാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. സിഐടിയു ജില്ലാ പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗമായ ശശിക്ക് ഈ പദവികൾ നഷ്ടമാകും. ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും. നിലവിൽ കെടിഡിസി ചെയർമാനാണ്. ശശിക്കെതിരെ നിരവധി പരാതികളാണ് പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയത്. മണ്ണാർക്കാട് സഹകരണ എജ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളജിനു…

Read More

കലാസംവിധായകൻ ഹരി വർക്കല അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം മലയാള സിനിമയിലെ ജനപ്രിയ ചിത്രങ്ങളിൽ സഹസംവിധായകനായും കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. വർക്കലയിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം. ജോഷിയുടെ ഇഷ്ട കലാസംവിധായകനായിരുന്നു. നിരവധി ജോഷി സിനിമകളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. ന്യൂ ഡെൽഹി , സൈന്യം , കൗരവർ, റൺ ബേബി റൺ , ധ്രുവം, ലേലം, പത്രം , നായർ സാബ്, ക്രസ്ത്യൻ ബ്രദേഴ്സ് , റൺവെ, നരൻ, നമ്പർ 20 മദ്രാസ് മെയിൽ…

Read More

അട്ടപ്പാടിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലൂർ ആനക്കട്ടി സ്വദേശി മനുപ്രസാദ് (18) ആണ് മരിച്ചത്. മൂന്ന് പേരാണ് ബൈക്കിൽ യാത്ര ചെയ്തത്. രണ്ട് യുവാക്കൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗോട്ടിയർകണ്ടിയിൽ നിന്നും പാലൂർ വരുന്ന വഴിയിൽ ബൈക്ക് ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിയുകയായിരിന്നു.

Read More

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ; തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ

കോഴിക്കോട്: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആര്‍ എസ് റിബേഷ് ആണെന്ന് തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇനാം പ്രഖ്യാപിച്ചത്.റെഡ് എന്‍കൗണ്ടര്‍ എന്ന ഇടത് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ റിബേഷ് ഷെയര്‍ ചെയത പോസ്റ്റാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്ന അനുമാനത്തില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റിബേഷിനെതിരെയും ഡിവൈഎഫ്‌ഐക്കെതിരെയും വ്യാപക…

Read More

പലിശക്കാരുടെ ക്രൂരമര്‍ദനം; പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ്(39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം പലിശക്കാര്‍ മനോജിന് നല്‍കിയ പണം തിരിച്ച് ലഭിക്കാത്തതാണ് ആക്രമണ കാരണം. കൊളവന്‍ മുക്കിലെ സാമ്പത്തിക ഇടപാടുകാരാണ് മനോജിനെ ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പൊലീസ് പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിരുന്നു ഈ മാസം ഒമ്പനിനാണ് മനോജിന് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സഹോദരി താമസിക്കുന്ന…

Read More

ഉത്തര്‍പ്രദേശില്‍ ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 മരണം; 20 പേര്‍ക്ക് പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 20പേര്‍ക്ക് പരിക്കേറ്റു.ടെമ്പോയിലുണ്ടായിരുന്നവരാണ് മരിച്ചത്.ബുലന്ദ്ഷഹറിലെ സലേംപൂര്‍ ഏരിയയില്‍ വെച്ചായിരുന്നു അപകടം. 25 പേരാണ് ടെമ്പോയില്‍ യാത്ര ചെയ്തിരുന്നത്. ഇവരില്‍ 10 പേരാണ് മരിച്ചത്.മറ്റൊരു വാഹനത്തെ മറികടക്കാനുള്ള സ്രമത്തിനിടെ, സ്വകാര്യ ബസ് ടെമ്പോയില്‍ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

മന്ത്രി വീണാ ജോർജിൻ്റെ ഭർത്താവിനെതിരെ ആരോപണം; സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത്

പത്തനംതിട്ട: പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത്. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചതിന് ജില്ലാ കമ്മിറ്റി അംഗമായ കെ കെ ശ്രീധരനെതിരെയാണ് നടപടി. കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റാണ് ശ്രീധരന്‍.റോഡ് നിര്‍മ്മാണത്തിനിടെ വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ഇടപെട്ട് കടയുടെ മുന്നിലെ ഓടയുടെ ഗതി മാറ്റിയതായി ശ്രീധരന്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ശ്രീധരനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യം ഉന്നയിച്ചിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിനുമുന്നില്‍ ഓട പണിയുന്നത് അശാസ്ത്രീയമാണെന്നായിരുന്നു ആരോപണം….

Read More

നടൻ മോഹൻലാൽ ആശുപത്രിയിൽ

കൊച്ചി: ചലച്ചിത്ര താരം മോഹൻലാൻ ആശുപത്രിയിൽ. കനത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് നടൻ മോഹൻലാൽ ആശുപത്രിയിൽ ചികിത്സ തേടിയത്‌. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. മോഹൻലാൽ ചികിത്സ തേടിയ കാര്യം ആശുപത്രി അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. താരത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. ഇതേ തുടർന്ന് മോഹൻലാലിന് ഡോക്ടർമാർ 5 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial