Headlines

ഇ ഡി യുടെ വാദം കോടതി തള്ളി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

ന്യൂഡൽഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി റൗസ് അവന്യു കോടതിയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ഇഡി എടുത്ത കേസില്‍ കെജ്രിവാളിനെതിരേ യാതൊരു തെളിവുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി. ജാമ്യ ഉത്തരവ് ജയിലില്‍ എത്തുന്ന മുറയ്ക്ക് കെജ്രിവാള്‍ നാളെ പുറത്തിറങ്ങും. മാര്‍ച്ച് 21നാണ് ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കെജ്രിവാളിന് കോടതി…

Read More

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ എസ് ഡി പി ഐ ;കണക്കുകൾ വെച്ച് പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മുവ്വാറ്റുപുഴ അഷ്‌റഫ്‌  മൗലവി

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ മുസ്ലിംകള്‍ക്ക് വാരിക്കോരി നല്‍കി മുസ്ലിം പ്രീണനം നടത്തുകയാണെന്ന വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവന സംഘപരിവാറിനു വേണ്ടി സാമൂഹിക നീതിയെ വെല്ലുവിളിക്കലാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണക്കുകള്‍ വെച്ച് പരസ്യ സംവാദത്തിന് വെള്ളാപ്പള്ളി നടേശനെ വെല്ലുവിളിക്കുകയാണ്. വര്‍ഗീയ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണൊരുക്കുകയാണ് വിദ്വേഷ പ്രസ്താവനയിലൂടെ വെള്ളാപ്പള്ളി ലക്ഷ്യം വെക്കുന്നത്. തന്റെയും കുടുംബത്തിന്റെയും വ്യക്തിപരമായ താല്‍പ്പര്യങ്ങളും മകന്റെ രാഷ്ട്രീയ ഭാവിയുമാണ് വെള്ളാപ്പള്ളിയെ ഇത്തരം…

Read More

വീട്ടിൽ കഞ്ചാവ് ചെടികള്‍ നട്ടുവളർത്തി; തിരുവനന്തപുരത്ത് 23കാരൻ അറസ്റ്റിൽ

       നെടുമങ്ങാട് : നെടുമങ്ങാട് പനവൂരിൽ നിന്നും കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ. പനവൂർ കരിക്കുഴിയിൽ താമസിക്കുന്ന മുഹമ്മദ്‌ ഷെഹീനെ (23) ആണ് കഞ്ചാവ് ചെടികളുമായി പിടികൂടിയത്. പോളിത്തീൻ കവറിൽ നട്ടുവളർത്തിയ അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി. രണ്ട് മാസമായി ഷെഹീൻ ഈ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അയൽവാസികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. രണ്ട് അടി ഉയരത്തിൽ വളർന്ന ചെടിയാണ് പിടികൂടിയത്. കുറച്ച് നാൾ മുമ്പ് ബൈക്കിൽ കഞ്ചാവുമായി പോകുന്നതിനിടെ ഷെഹീനെ പൊലീസ് പിടികൂടിയിരുന്നു. രാത്രികാലങ്ങളിൽ നിരവധി…

Read More

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം 

മലപ്പുറം : മലപ്പുറം മേല്‍മുറിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്‌റഫ്(45), സാജിദ(37), ഫിദ(13) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഓട്ടോ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഷ്‌റഫാണ് വാഹനം ഓടിച്ചിരുന്നത്. ഓട്ടോയുടെ പൂര്‍മായി തകര്‍ന്നു. സംഭവ സ്ഥലത്ത് വെച്ച് അഷ്‌റഫും ഫിദയും മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സാജിദ മരിച്ചത്. മരിച്ചവരുടെ മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി പോലീസ്

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. ഇടുക്കി തൊടുപുഴ പുത്തൻപുരക്കല്‍ ഫൈസലിനെയാണ് പിടികൂടിയത്. താമരശ്ശേരി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് സംഭവം. കുന്ദമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ ബസ് താമരശ്ശേരിയില്‍ എത്തിയപ്പോള്‍ പൊലീസ് പിടികൂടിയത്. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ശല്യം ചെയ്യുകയും ചെയ്തുവെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി

Read More

ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചു; ചായക്കടക്കാരനെ തട്ടിക്കൊണ്ടു പോയി മർദ്ദനം, ഭർത്താവും കൂട്ടരും അറസ്റ്റിൽ

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേരെ പൊലീസ് പിടികൂടി. വെള്ളിപറമ്പ് സ്വദേശികളായ സജിനീഷ് (43), അഭിനീഷ് (41), ജെറിന്‍ (35), ജിതിന്‍ (34), സുബിലേഷ് (36) എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തിലെ ഒരാളുടെ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് യുവാവ് അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കുന്നമംഗലം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ചായക്കടയിലെ ജീവനക്കാരനാണ് യുവാവ്. കാറിലെത്തിയ സംഘം യുവാവിനെ വാഹനത്തില്‍ പിടിച്ചുകയറ്റി ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. യുവാവ്…

Read More

പാലക്കാട് ഭൂചലനത്തിന് ശേഷം നിറയെ വെള്ളമുണ്ടായിരുന്ന കിണർ വറ്റിപ്പോയി; മഴ പെയ്തിട്ട് പോലും വെള്ളമില്ല

പാലക്കാട്: പാലക്കാട് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തെ തുടർന്ന് ചാലിശ്ശേരിയിലെ കിണർ വറ്റിപ്പോയി. ചാലിശ്ശേരി പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്റെ വീട്ടിലെ കിണറാണ് വറ്റി വരണ്ടത്. എഴുപത് വർഷത്തോളം പഴക്കമുള്ള കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നു.സംഭവം അധികൃതരെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കിണറ്റിലെ മോട്ടോർ ഓൺ ആക്കിയിട്ടും വെള്ളം ലഭിക്കാഞ്ഞതിനെ തുടർന്ന് മോട്ടോർ നന്നാക്കാൻ ആളെ വിളിച്ചു. പിന്നീടാണ് വീട്ടുകാര് കിണറിലേക്ക് നോക്കിയത്. നിറയെ വെള്ളമുണ്ടായിരുന്ന കിണർ പൂർണമായും വറ്റിവരണ്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മഴ പെയ്ത് വെള്ളം നിറഞ്ഞെങ്കിലും പിന്നീട്…

Read More

മാതമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം; കവർന്നത് 23 പവനും രണ്ടുലക്ഷം രൂപയുടെ വജ്രവും

കാസർകോട്: മാതമംഗലത്ത് മാത്തുവയലിൽ വീട് കുത്തിത്തുറന്ന് മോഷണം. 23 പവൻ സ്വർണാഭരണങ്ങളും രണ്ടരലക്ഷം രൂപ വിലവരുന്ന വജ്രവും മോഷ്ടിച്ചു. മുൻ എസ്.ബി.ഐ. ഉദ്യോഗസ്ഥൻ മാതമംഗലം പാണപ്പുഴ റോഡിലെ ജയപ്രസാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ജയപ്രസാദും ഭാര്യ ദീപയും ആയുർവേദ ചികിത്സക്ക് തളിപ്പറമ്പിനടുത്ത് ആശുപത്രിയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ മൂന്നിനും 3.45-നും ഇടയിലാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേരാണ് കവർച്ച നടത്തിയതെന്നാണ് സൂചന. ഇവർ വീടിന്റെ സിറ്റൗട്ടിലെ ലൈറ്റ് തകർത്തശേഷം മുൻവശത്തെ കതക് കുത്തിത്തുറന്ന് അകത്തുകടക്കുകയും വീട്ടിലെ മുറികളിലെ അലമാരകളിൽ…

Read More

കെ രാധാകൃഷ്ണന് പകരം ഒ ആര്‍ കേളു മന്ത്രിയാകും; വകുപ്പുകളിലും മാറ്റം

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയാകും. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷും കൈകാര്യം ചെയ്യും. സിപിഎമ്മിന് എട്ട് എംഎല്‍എമാരാണ് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിലുള്ളത്. കെ രാധാകൃഷ്ണന്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ചേലക്കര അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ യു ആര്‍ പ്രദീപ് സിപിഎം സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ചേലക്കരയില്‍ നിന്നും ഒരു തവണ…

Read More

11 ലക്ഷത്തിലേറെ പേർ എഴുതിയ നെറ്റ് പരീക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ ദേശീയ പരീക്ഷ ഏജന്‍സി ( എന്‍.ടി.എ.)യുടെ പിടിപ്പ്‌കേട് വ്യക്തമാക്കി മറ്റൊരു പരീക്ഷ കൂടി. ജൂണ്‍ 18-ന് എന്‍ടിഎ നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ (ജൂണ്‍ 2024) റദ്ദാക്കി. ഒ.എം.ആര്‍. പരീക്ഷയില്‍ വ്യാപകമാ സൈബര്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് റദ്ദാക്കല്‍. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയ നീറ്റ് പരീക്ഷ നടത്തിയതും എന്‍.ടി.എ. തന്നെയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചു. നീറ്റിന് പിന്നാലെ മറ്റൊരു ദേശീയ പരീക്ഷയും സംശയത്തിന്റെ നിഴലിലായത് ഉന്നത പരീക്ഷകളുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial