
കോട്ടയത്ത് നിന്ന് ജയിൽ ചാടിയ പ്രതിയെ അസമിൽ പോയി പിടികൂടി കേരള പൊലീസ്
കോട്ടയം: കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ ഒടുവിൽ പൂട്ടി കേരള പൊലീസ്. അസം സ്വദേശി അമിനുൾ ഇസ്ലാമാണ് അസമിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ ജൂൺ 30നാണ് ഇയാൾ ജയിൽ ചാടിയത്. ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ച കുറ്റത്തിന് റിമാൻഡിൽ കഴിയവേ ആണ് ജയിൽ ചാടിയത്. ജയിലിൽ പരിശോധനയ്ക്ക് പുറത്തിറക്കിയപ്പോഴായിരുന്നു ഇയാളുടെ രക്ഷപ്പെടൽ. ഉച്ചയ്ക്കുശേഷം മൂന്നിന് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മതിൽചാടി രക്ഷപ്പെട്ടെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. സംഭവത്തെ തുടർന്ന്, മധ്യമേഖല ജയിൽ ഡിഐജി രാജീവ് ടി…