കട്ടപ്പനയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ നേരത്തെയും പൊലീസിന് ലഭിച്ചിട്ടുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനിടയാക്കിയ കാരണം വ്യക്തമല്ല.

Read More

മിശ്രവിവാഹം നടത്തി; സിപിഎം ഓഫീസ് അടിച്ചുതകര്‍ത്തു

ചെന്നൈ: തിരുനെല്‍വേലിയില്‍ സിപിഎം ജില്ല കമ്മിറ്റി ഓഫീസ് തല്ലിതകര്‍ത്തു. മിശ്രവിവാഹം നടത്തിയതിനായിരുന്നു ആക്രമണം. ദളിത് സമൂദായത്തില്‍പ്പെട്ട യുവാവും മുന്നോക്ക ജാതിയില്‍പ്പെട്ട യുവതിയും തമ്മിലുള്ള വിവാഹം സിപിഎം ഓഫീസില്‍ വച്ച് നടത്തിയിരുന്നു. യുവതിയുടെ വീട്ടുകാര്‍ വിവാഹം നടത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തുകയായിരുന്നു. ഇന്ന് രാവിലെ ഇരുവരും രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം കഴിക്കാനായി എത്തിയെങ്കിലും യുവതിയുടെ ബന്ധുക്കള്‍ ഉണ്ടായതിനാല്‍ അവര്‍ പാര്‍ട്ടി ഓഫീസില്‍ തിരികെയെത്തി. അവരെ പിന്തുടര്‍ന്ന് എത്തിയ സംഘം പെണ്‍കുട്ടിയെ…

Read More

അരളി പൂവ് കഴിച്ചതായി സംശയം; രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ആശുപത്രിയിൽ

എറണാകുളം: അരളി പൂവ് കഴിച്ചെന്ന സംശയത്തിൽ വിദ്യാര്‍ത്ഥികളെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കടയിരുപ്പ് ഗവ. ഹൈസ്‌കൂളിലെ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാവിലെ കുട്ടികൾക്ക് തലവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അദ്ധ്യാപകർ കുട്ടികളുമായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തി. ഇവിടുത്തെ ഡോക്ടർമാരോട് കുട്ടികൾ അരളി പൂവ് കഴിച്ചതായി വ്യക്തമാക്കുകയായിരുന്നു. ഇവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടികളെ ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ കുട്ടികളുടെ രക്ഷിതാക്കൾ എത്തി…

Read More

ഇനി പോലീസ് സ്റ്റേഷനിലെ അനുഭവങ്ങൾക്ക് ജനങ്ങൾക്ക് റേറ്റിംഗ് നൽകാം; പുതിയ പദ്ധതിയുമായി കേരള പോലീസ്

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടാകുന്ന അനുഭവങ്ങൾക്ക് ജനങ്ങൾക്ക് റേറ്റിംഗ് നൽകാൻ അവസരം. പോലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് തന്നെ നേരിട്ട് പരാതിക്കാരനെ ഫോണിൽ വിളിച്ചു റേറ്റിംഗ് ആവശ്യപ്പെടുന്നതാണ് കേരള പോലീസ് അവതരിപ്പിച്ചിരിക്കുന്ന പുതിയ പദ്ധതി. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് ഈ പദ്ധതിക്കായി പുതിയ പ്രത്യേക പോലീസ് സംഘം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. സ്റ്റേഷനിൽ പരാതി നൽകാൻ എത്തുമ്പോൾ സ്വീകരിച്ച നടപടികളെക്കുറിച്ചും പോലീസുകാരുടെ പെരുമാറ്റത്തെ കുറിച്ചും എല്ലാം പരാതി നൽകാൻ…

Read More

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ചു; ചികിത്സയിലിരിക്കെ വയോധികൻ മരിച്ചു

കൊല്ലം: റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടര്‍ തട്ടി വയോധികന് ദാരുണാന്ത്യം. പോരുവഴി കമ്പലടി ചന്ദ്രാലയത്ത് സോമശേഖര കുറുപ്പാണ് മരിച്ചത്. കൊല്ലം ഭരണിക്കാവ്-ചക്കുവള്ളി റോഡില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്. ഇന്നലെ ഉച്ചക്കാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന സോമശേഖര കുറുപ്പിനെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

Read More

17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു; നാല് സഹപാഠികൾക്കെതിരെ കേസെടുത്ത് പൊലീസ്

ജിന്‍ഡ(ഹരിയാന): വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. കേസിൽ 19 വയസിനും 20 വയസിനും ഇടയിലുള്ള വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയുടെ ജന്മദിനത്തിൽ ആണ് സഹപാഠികളായ നാലുവിദ്യാർഥികൾ കൂട്ടബലാത്സംഗം ചെയ്തത്. പിന്നാലെ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോയും പ്രതികൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. ഹരിയാനയിലെ ജിൻഡയിലാണ് സംഭവം. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് ജിൻഡയിലെ ഒരു ഹോട്ടലിൽ വെച്ച് 17 വയസുകാരിയെ നാല് സഹപാഠികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസമാണ് പിതാവ് പൊലീസിൽ പരാതി…

Read More

അന്താരാഷ്ട്ര അതിർത്തികൾ പോലും ഭേദിച്ച ഒരു വിവാഹം; നെയ്യാറ്റിൻകര സ്വദേശിനിക്ക് വരൻ ലണ്ടനിൽ നിന്ന്

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശിനിക്ക് വരൻ ലണ്ടനിൽ നിന്ന്. നെയ്യാറ്റിൻകര തൊഴുക്കലിൽ വിജയൻ സൂസി ദമ്പതികളുടെ മകൾ ദീപികയും ലണ്ടൻ സ്വദേശികളായ ഫ്രാങ്ക്, പോളോ ദമ്പതികളുടെ മകൻ സാമും ആണ് വിവാഹിതരായത്. ഓക്കേ ക്യൂപിഡ് (Ok Cupid) എന്ന ഡേറ്റിംഗ് ആപ്പിലൂടെ ആണ് ഇവർ ഇരുവരും കണ്ടുമുട്ടിയത്.ഇരുവീട്ടുകാർക്കും വിവാഹത്തിന് സമ്മതമായതോടെ അച്ഛൻ ഫ്രാങ്കിനും അമ്മ പോളോയ്ക്കും സഹോദരൻ ഹാരിക്കും ഒപ്പം സാം കേരളത്തിലേക്ക് എത്തുകയായിരുന്നു. ഇന്ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു. നാളെയാണ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി റിസപ്ഷൻ നെയ്യാറ്റിൻകര…

Read More

പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍’; പേജുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. ഈ പേജുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്നടക്കമുള്ള അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സൈബര്‍ സെല്‍ ഫേസ്ബുക്കിനോട് റിപ്പോര്‍ട്ട് തേടി.കഴിഞ്ഞ ദിവസം പോരാളി ഷാജി അടക്കമുള്ള ഗ്രൂപ്പുകളെ തള്ളി പറഞ്ഞ് സിപിഐഎം നേതാവ് എംവി ജയരാജന്‍ രംഗത്തുവന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിന് ഇത്തരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പോരാളി ഷാജിയുടെ ലക്ഷ്യമെങ്കില്‍ അഡ്മിന്‍ പുറത്തുവരണമെന്നായിരുന്നു…

Read More

അന്താരാഷ്ട്ര അതിർത്തികൾ പോലും ഭേദിച്ച ഒരു വിവാഹം; നെയ്യാറ്റിൻകര സ്വദേശിനിക്ക് വരൻ ലണ്ടനിൽ നിന്ന്

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശിനിക്ക് വരൻ ലണ്ടനിൽ നിന്ന്. നെയ്യാറ്റിൻകര തൊഴുക്കലിൽ വിജയൻ സൂസി ദമ്പതികളുടെ മകൾ ദീപികയും ലണ്ടൻ സ്വദേശികളായ ഫ്രാങ്ക്, പോളോ ദമ്പതികളുടെ മകൻ സാമും ആണ് വിവാഹിതരായത്. ഓക്കേ ക്യൂപിഡ് (Ok Cupid) എന്ന ഡേറ്റിംഗ് ആപ്പിലൂടെ ആണ് ഇവർ ഇരുവരും കണ്ടുമുട്ടിയത്. ഇരുവീട്ടുകാർക്കും വിവാഹത്തിന് സമ്മതമായതോടെ അച്ഛൻ ഫ്രാങ്കിനും അമ്മ പോളോയ്ക്കും സഹോദരൻ ഹാരിക്കും ഒപ്പം സാം കേരളത്തിലേക്ക് എത്തുകയായിരുന്നു. ഇന്ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു. നാളെയാണ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി റിസപ്ഷൻ…

Read More

മാട്രിമോണിയിൽ പരസ്യം നൽകിയിട്ട് വിവാഹം നടന്നില്ലെന്ന് യുവാവിന്റെ പരാതി;നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ

കൊച്ചി : ആകർഷകമായ പരസ്യത്തിൽ വിവാഹം ഉറപ്പുനൽകിയ മാട്രിമോണി സൈറ്റിൽ പണം നൽകി രജിസ്റ്റർ ചെയ്തിട്ടും വിവാഹം നടക്കാത്ത യുവാവിന് മാട്രിമോണി സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ചേർത്തല സ്വദേശിയായ യുവാവ് എറണാകുളത്തെ കേരള മാട്രിമോണി എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. കേരള മാട്രിമോണി വെബ്‌സൈറ്റിൽ 2018 ഡിസംബറിലാണ് യുവാവ് ഫ്രീയായി പ്രൊഫൈൽ രജിസ്റ്റർ ചെയ്തത്. ഇതിനുശേഷം വെബ്സൈറ്റിന്റെ ഓഫീസിൽ നിന്ന് പലതവണ ബന്ധപ്പെട്ടു. പണം നൽകിയാലേ പെൺകുട്ടികളുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial