വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത; എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടുക, കെഎസ്ഇബി മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുമെന്നും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത വേണമെന്നും കെഎസ്ഇബി മുന്നറിയിപ്പില്‍ പറയുന്നു. കെഎസ്ഇബിയുടെ കുറിപ്പ് കനത്ത മഴയുടെ സാഹചര്യത്തില്‍ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തില്‍ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോള്‍ വലിയ…

