മാതാവും സഹോദരിയും താമസിക്കുന്ന വീടിന് നേരെ പെട്രോൾ ബോംബേറ്, കുട്ടികളെ അപായപ്പെടുത്താൻ ശ്രമം; 53കാരൻ പിടിയിൽ

തിരുവനന്തപുരം : മാതാവും സഹോദരിയും താമസിക്കുന്ന വീട്ടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സഹോദരിയുടെ മക്കളെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത 53കാരൻ പിടിയിൽ. വർക്കല ഇടവ ഒടയംമുക്ക് സ്വദേശി ഷാക്കുട്ടിയെയാണ് വർക്കല പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് കേസിനാസ്പദമായ സംഭവം. ഷാക്കുട്ടിയുടെ അമ്മ റുക്കിയ ബീവിയുടെ താമസിക്കുന്ന ഇടവ ഓടയംമുക്കിലെ വീട്ടിൽ പെട്രോൾ നിറച്ച് തിരിയിട്ട അഞ്ച് കുപ്പികളുമായി ഷാക്കുട്ടി എത്തുകയായിരുന്നു. ഈ സമയം ഉമ്മയും സഹോദരി ജാസ്മിൻ, ഇവരുടെ മക്കളായ മുഹമ്മദ് ജസ്‌ബിൻ, മുഹമ്മദ്…

Read More

കൽപറ്റയിൽ എക്‌സൈസ് റേഞ്ച് ഇൻസ്പെക്‌ടറുടെ പരിശോധന; എം.ഡി.എം.എയുമയി യുവാവ് അറസ്റ്റിൽ

എടപ്പെട്ടി: എം.ഡി.എം.എയുമയി യുവാവ് അറസ്‌റ്റിൽ. കോഴിക്കോട് ഫാറോക്ക് നെല്ലോളി പടന്ന മധുരബസാർ സ്വദേശി നെച്ചിക്കാട്ട് വീട്ടിൽ ഫസൽ ആണ്. ഇയാളിൽ നിന്നും 0.366 ഗ്രാം എം.ഡി.എം.എ പിടികൂടി. കൽപറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജും സംഘവും എടപ്പെട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ പ്രതിയാണ് പിടിയിലായത്. പരിശോധനയിൽ പ്രിവന്റീവ് ഒഫിസറായ വി. അബ്ദുൽ സലീം, കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഒഫിസർമാരായ മിഥുൻ, ഷാഫി, പ്രജീഷ്, സുധീപ് വനിത സിവിൽ എക്സൈസ് ഒഫിസർ വിബിത എന്നിവർ പങ്കുവെച്ചു

Read More

ആഭിചാരക്രിയ, ശല്യമുണ്ടാക്കുന്ന പൂജ’; അന്വേഷിക്കാനെത്തിയ വനിതാ എസ്ഐയെ ആക്രമിച്ചു, 3 സ്ത്രീകൾക്ക് 7 വർഷം തടവ്

ആലപ്പുഴ : കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരാതിയില്‍ അന്വേഷണം നടത്താന്‍ എത്തിയ വനിതാ പൊലീസ് ഇന്‍സ്പെക്ടറെ ആക്രമിച്ച പ്രതികള്‍ക്ക് തടവുശിക്ഷ. ആതിര (20), അമ്മ ശോഭന (44) ശോഭനയുടെ സഹോദരി രോഹിണി (42) എന്നിവരെയാണ് 7 വർഷത്തേക്ക് തടവിന് കോടതി ശിക്ഷിച്ചത്. പാലമേൽ ഉളവുക്കാട് വൻമേലിത്തറ വീട്ടിൽ ആഭിചാരക്രീയകളും രാത്രി പൊതു ശല്യമുണ്ടാക്കുന്ന പൂജകളും നടക്കുന്നുവെന്ന് നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നല്‍കിയിരുന്നു കളക്ടറുടെ നിർദ്ദേശപ്രകാരം അന്വേഷിക്കാൻ സ്ഥലത്തെത്തിയ ആലപ്പുഴ വനിതാ സെൽ ഇൻസ്പെക്ടർ മീനാകുമാരിയും വനിതാ…

Read More

ട്രെയിനിൽ കളിത്തോക്കുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി; നാലു മലയാളി യുവാക്കൾ അറസ്റ്റിൽ

ട്രെയിനിൽ കളിത്തോക്കുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാലു മലയാളി യുവാക്കൾ അറസ്റ്റിൽ. പാലക്കാട്– തിരുച്ചെണ്ടൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റസീക് (24), പാലക്കാട്‌ സ്വദേശി ജപൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ്‌ (20) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെയാണ് കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കയ്യിലുണ്ടായിരുന്ന കളിത്തോക്കെടുത്ത് ഇതിൽ ബുള്ളറ്റ് നിറയ്ക്കുന്നതു പോലെ കാണിച്ചു. ഇതു കണ്ടതോടെ…

Read More

മലയാള വേദി പ്രതിമാസ സാഹിത്യ ചർച്ച സംഘടിപ്പിച്ചു.

നാവായിക്കുളം മലയാള വേദിയുടെ 208-ാം മത് പ്രതി മാസ പരിപാടിയുടെ ഭാഗമായി എ വി ബാഹുലേയന്റെ വെളിച്ചം എന്ന കാവ്യ സമാഹാരം ചർച്ച ചെയ്തു. നാവായിക്കുളം പഞ്ചായത്ത്‌ വായനശാലയിൽ ചേർന്ന കൂട്ടായ്മയിൽ നോവലിസ്റ്റ് സുദീശ് രാഘവൻ അധ്യക്ഷൻ ആയിരുന്നു. മുരളീകൃഷ്ണൻ വർക്കല പുസ്തകം അവതരിപ്പിച്ചു.ചർച്ചയിൽ അൻസാരി ബഷീർ, ഒരനല്ലൊരുബാബു, കെ കെ സജീവ്, ഷെഹീദ കരവാരം,, വിജയൻ ചന്ദനമാല, ജ്യോതിചെറുന്നിയൂർ, സുരേഷ് ബാബു, ബാൽരാജ്, ഷീനാരാജീവ്, ശ്രീകണ്ഠൻകല്ലമ്പലം, മുത്താനസുധാകരൻ, രാജദേവ്മണമ്പൂർ, തുടങ്ങി നിരവധി കവികളും എഴുത്തുക്കാരും ചർച്ചയിൽ…

Read More

തിരുവനന്തപുരം താലൂക്കിലെ 3 സ്കൂളുകൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ (ഒക്ടോബർ 6) അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എല്‍പിഎസ്, ഗവണ്മെന്റ് എംഎന്‍എല്‍. പി.എസ് വെള്ളായണി എന്നീ സ്‌കൂളുകള്‍ക്കാണ് നാളെ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; ബന്ധുവായ പ്രതിയ്ക്ക് 80 വർഷം കഠിനതടവും 40000 രൂപ പിഴയും

ഇടുക്കി: ഇടുക്കിയിൽ 14 വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവും കൂടിയാണ് പ്രതിയ്ക്ക് 80 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2020 ൽ രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബന്ധുവായ പ്രതിയുടെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കുന്നത്. തുടർന്ന് ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വർഗ്ഗീസ് ആണ് ശിക്ഷ വിധിച്ചത്.

Read More

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു.

തിരുവനന്തപുരം: സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ട്രേഡ് യൂണിയൻ രംഗത്തെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാന പ്രസിഡൻറായിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് മുൻ അംഗമാണ്. മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. 1987, 1996, 2006 കാലത്താണ് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് എം എൽ എയായത്. 1979ൽ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. കയർ തൊഴിലാളി മേഖലയായിരുന്നു ആനത്തലവട്ടത്തിൻെറ തട്ടകം. കയർ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ്…

Read More

നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫോസെക്ക് സാഹിത്യ നൊബേൽ

സ്റ്റോക്ഹോം:2023 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസിന്. ഗദ്യ സാഹിത്യത്തിന് നല്‍കിയ സംഭാവകള്‍ പരിഗണിച്ചാണ് ഫോസിന് പുരസ്‌കാരം.ജോൺ ഫോസ് തന്റെ എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി. നാടകങ്ങള്‍, നോവലുകള്‍, കവിതാ സമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി കൃതികള്‍ ഫോസിന്റേതായിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച വൈദ്യശാസ്ത്ര നൊബേലും ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേലും പ്രഖ്യാപിച്ചിരുന്നു. സമാധാന നൊബേൽ വെള്ളിയാഴ്ചയും, തിങ്കളാഴ്ചയാണ് സാമ്പത്തിക നൊബേൽ പ്രഖ്യാപിക്കുക. പുരസ്കാര ജേതാക്കൾക്ക് ലഭിക്കുന്ന…

Read More

തമിഴ്നാട്ടിൽ പടക്ക ഗോഡൗണിൽ പൊട്ടിത്തെറി; നാല് പേർ മരിച്ചു

ചെന്നൈ: പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർ മരിച്ചു. തമിഴ്നാട്ടിലെ മയിലാടുതുറൈയിലാണ് സംഭവം നടന്നത്. മാണിക്യം, മാധവൻ, രാഘവൻ, നികേഷ് എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ നാല് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോഡൗണിന്റെ ഉടമയായ മോഹനനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. മയിലാടുതുറൈ ഡി.ആർ.ഒ മണിമേഖല, ആർ.ഡി.ഒ അർച്ചന, എസ്.പി ഹർഷ് സിങ് എന്നിവരും സംഭവസ്ഥലത്തെത്തി. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial