Headlines

മാവോയിസ്റ്റുകൾ ആക്രമണം നടത്തിയ കമ്പമലയിൽ എഡിജിപി എ ആർ അജിത് കുമാർ സന്ദർശിച്ചു

മാനന്തവാടി: മാവോയിസ്റ്റുകൾ അക്രമം നടത്തിയ തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ കമ്പമലയിൽ എഡിജിപി എം.ആർ. അജിത്ത് കുമാർ സ്ഥിതിഗതികൾ വിലയിരുത്തി. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനുള്ള ഇടപെടൽ പൊലീസ് നടത്തിയിട്ടുണ്ടെന്നും മാവോയിസ്റ്റുകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും പൊലീസ് സ്വീകരിച്ച് വരുന്നതായും എഡിജിപി പറഞ്ഞു. മാവോയിസ്റ്റ് അക്രമം നടന്ന വനം വികസന കോർപറേഷൻ മാനന്തവാടി ഡിവിഷനൽ മാനേജറുടെ ഓഫിസും കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ തകർത്ത സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്ന സ്ഥലവും സന്ദർശിച്ചു. കമ്പമലയിലും പരിസര പ്രദേശങ്ങളിലും തണ്ടർ ബോൾട്ട്…

Read More

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: 47ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്. ഈ മാസം 27ന് പുരസ്‌കാരവിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എൻജിയനീയറിംഗ് ബിരുദധാരിയായ ശ്രീകുമാരൻ തമ്പി 1966ൽ കോഴിക്കോട് അസിസ്‌റ്റന്റ്‌ ടൗൺ പ്ലാനറായിരിക്കെ ജോലി രാജിവച്ചാണ് പൂർണമായും കലാസാഹിത്യരംഗത്തേക്ക് എത്തിയത്. മൂവായിരത്തിലധികം…

Read More

പ്രാർത്ഥിക്കാൻ പള്ളിയിൽ കയറിയ എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കപ്യാർ അറസ്റ്റിൽ

പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പള്ളി കപ്യാർ അറസ്റ്റിൽ. വർഗീസ് തോമസിനെയാണ് (63) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാസിൽ പോകും മുൻപ് പ്രാർത്ഥിക്കാൻ കയറിയപ്പോഴാണ് കപ്യാർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിനോട് ചേർന്നുള്ള പള്ളിയിലാണ് സംഭവം നടന്നത്. പള്ളിയും സ്കൂളും ഒരേ കോമ്പൗണ്ടിലായിരുന്നു. കപ്യാർ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യം പെൺകുട്ടി പുറത്തു പറഞ്ഞെങ്കിലും ഒളിച്ചുവയ്ക്കാൻ സമ്മർദ്ദം ഉണ്ടായെന്നാണ് വിവരം. സ്കൂൾ അധികൃതരാണ് ഇതിനായി ഇടപെട്ടത്. എന്നാൽ വിവരം സ്പെഷൽ ബ്രാഞ്ചിന്റെ…

Read More

വിവാഹ വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങള്‍, വീട്ടില്‍ വളര്‍ത്തിയിരുന്ന 11 ആടുകളെയും കൈക്കലാക്കി; പ്രതി പിടിയില്‍

ആലപ്പുഴ : വിവാഹ വാഗ്ദാനം നൽകി സാധാരണക്കാരായ സ്ത്രീകളില്‍ നിന്ന് പണവും വസ്തുവകകളും തട്ടിയെടുക്കുന്നയാള്‍ പിടിയില്‍. പത്തനംതിട്ട റാന്നി സ്വദേശി സെബാസ്റ്റ്യനെയാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്. അഞ്ച് ലക്ഷം രൂപയും വീട്ടില്‍ വളര്‍ത്തിയിരുന്ന 11 ആടുകളെ അടക്കം കൊണ്ടുപോയി വഞ്ചിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ചെങ്ങന്നൂർ സ്വദേശിനി നല്‍കിയ പരാതിയിലാണ് സെബാസ്റ്റ്യനെ പൊലീസ് പിടികൂടിയത്. പത്രത്തിൽ നൽകിയ വിവാഹ പരസ്യത്തിലൂടെയാണ് സെബാസ്റ്റ്യൻ ഇവരുമായി സൗഹൃദം സ്ഥാപിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥന്‍ എന്നാണ് പരിചയപ്പെടുത്തിയത്. പിന്നീട്…

Read More

കിളിമാനൂരിൽ ഇരുചക്ര വാഹന യാത്രികയ്ക്ക് നേരെ അതിക്രമം നടത്തിയ രണ്ടു പേര്‍ പിടിയില്‍

കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരില്‍ ഇരുചക്ര വാഹന യാത്രികയെ രണ്ടംഗസംഘം ആക്രമിച്ചെന്ന് പരാതി. സംഭവത്തില്‍ കിളിമാനൂര്‍ പുല്ലയില്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ പിടിയിലായിട്ടുണ്ട്. വൈകുന്നേരം 6.15ഓടെയായിരുന്നു അതിക്രമം നടത്തിയത്. ജോലി കഴിഞ്ഞ് യുവതി തിരികെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അതിക്രമം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം അടിച്ചു വീഴ്ത്തിയെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. കൈയില്‍ കരുതിയിരുന്ന ആയുധം വെച്ച് ആക്രമിച്ചെന്ന് യുവതി പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെന്ന് സംശയിക്കുന്ന യുവാക്കളെ കസ്റ്റഡിയിലെടുത്തത്. യുവതി സഞ്ചരിച്ചിരുന്ന…

Read More

അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ പീഡനം; യുവാവ് അറസ്റ്റില്‍

ഇടുക്കി: അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കേസിലെ പ്രതിയായ കൊല്ലം കാരക്കോട് സ്വദേശി സിജുകുമാർ അറസ്റ്റില്‍. ഇടുക്കിയിവച്ചാണ് ഇയാളെ പിടികൂടിയത്. വര്‍ക്കല ബീച്ചിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് സിജു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് നൽകിയ വിവരം. പഠിക്കുന്ന സ്ഥാപനത്തിലെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പെണ്‍കുട്ടി തുറന്നു പറഞ്ഞത്. പോക്‌സോ വകുപ്പുപ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Read More

റോഡരികിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

ഹരിപ്പാട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ മത്സ്യത്തൊഴിലാളി യുവാവ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന യുവാവിന് പരിക്കേറ്റു. ആറാട്ടുപുഴ മംഗലം അരുൺ ഭവനത്തിൽ വിശ്വന്റെ മകൻ അരുൺ (27) മരിച്ചത്. മംഗലം ഇടക്കാട്ടു പടീറ്റതിൽ സുധീറിന്റെ മകൻ ഷാരോണിനാണ് (27) നാണ് പരിക്കേറ്റത്. ഷാരോണിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ തൃക്കുന്നപ്പുഴ -വലിയഴീക്കൽ റോഡിൽ പതിയാങ്കര പള്ളിമുക്കിനു തെക്കുവശത്ത് ആയിരുന്നു അപകടം. കുറിച്ചിക്കൽ അമ്മ വള്ളത്തിലെ തൊഴിലാളിയായ…

Read More

മെഡിക്കൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ, അധ്യാപകരുടെ മാനസിക പീഡനം മൂലം ജീവനൊടുക്കുന്നതായി കുറിപ്പ്

തിരുവനന്തപുരം : കേരള തമിഴ്നാട് അതിർത്തിത്തിയോട് ചേർന്ന് കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൂത്തുക്കുടി ജില്ലയിലെ ശിവകുമാറിന്റെ മകൾ സുകൃത (27) ആത്മഹത്യ ചെയ്തത്. രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് സുകൃത. അദ്ധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണം എന്ന് ആത്മാഹത്യ കുറിപ്പിൽ ഉള്ളതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്ലാസിൽ പോകാതെ സുകൃത ഹോസ്റ്റൽ മുറിയിൽ തന്നെ തുടർന്നു. മറ്റു വിദ്യാർത്ഥിനികൾ രാത്രിയിൽ…

Read More

മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല ദേഹത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. കാഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് അഹസൻ (12) ആണ് മരിച്ചത്. ആലപ്പുഴ വള്ളികുന്നത്ത് ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. വീട്ടുവളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയിൽ മരത്തിൻറെ ചില്ല ദേഹത്തേക്ക് തെറിച്ചു വീണാണ് മരണം സംഭവിച്ചത്. ചങ്ങംളങ്ങര ശ്രീ വിവേകാനന്ദ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.

Read More

എംഡിഎംഎയുമായി യുവാവ് പിടിയിൽ;തൂക്കം കൂട്ടാൻ ചില്ലും ബൾബും അരച്ച് ചേർക്കും.

തൃശൂർ: തൃശൂർ ജില്ലയിലെ ചേർപ്പ് വല്ലച്ചിറയിൽ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ. വല്ലച്ചിറ കാരമുക്ക് സ്വദേശി അഭിരാഗ് (20) നെയാണ് 4.5ഗ്രാം എംഡിഎംഎയുമായി ചേർന്ന് എക്സൈസ് ഇൻസ്പെക്ടർ മുരുകദാസും സംഘവും പിടികൂടിയത്. ടെലഗ്രാം ആപ്പ് ഉപയോഗിച്ചു ലഹരി വിൽപന നടത്തിയിരുന്ന പ്രതി സ്വന്തമായി പണം വാങ്ങാതെ മറ്റു പല അക്കൗണ്ടുകളിലൂടെ ആണ് പണമിടപാട് നടത്തിയത് മയക്കുമരുന്നിൽ തൂക്കം കൂട്ടുന്നതിനായി ചില്ലുകൾ, ബൾബ് എന്നിവ ചേർത്തിരുന്നെന്നും പ്രതി മൊഴി നൽകി. ലഹരി വിറ്റു കിട്ടുന്ന പണം കൊണ്ട് ഗോവ,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial