വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ ഷിയാസ് കരീം അറസ്റ്റിൽ

ചെന്നൈ: ലൈംഗിക പീഡനക്കേസിൽ നടനും മോഡലുമായ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ കസ്റ്റംസ് വിവരമറിയിച്ചു. ഇയാൾക്കായി നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. ഷിയാസക്കു എതിരെയുള്ള പീഡന പരാതിയിൽ എറണാകുളം പൊലീസ് അന്വേഷണം നടത്തും. ചന്തേരയിലെ പൊലീസ് എറണാകുളം എറണാകുളത്ത് എത്തി അന്വേഷണം നടത്തുക. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കാസർഗോഡ് പടന്ന സ്വദേശിനിയായ യുവതിയുടെ പരാതി. കാസർഗോഡും എറണാകുളം എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ…

Read More

ചിന്നക്കനാൽ പഞ്ചായത്ത് ഭരണം എൽഡിഎഫ് തിരിച്ചു പിടിച്ചു; സിപിഐ അംഗം എൻ എം ശ്രീകുമാർ പ്രസിഡന്റ്

ഇടുക്കി:ചിന്നക്കനാൽ പഞ്ചായത്തിൽ ഭരണം എൽഡിഎഫ് തിരിച്ചുപിടിച്ചു. ഇന്ന് നടന്ന വോട്ടെടുപ്പിൽ ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് യുഡിഎഫിനെ പരാജയപ്പെടുത്തിയത്. സിപിഐ അംഗം എൻ എം ശ്രീകുമാറാണ് പ്രസിഡന്റ്. നേരത്തെ പ്രസിഡന്റ് സിനി ബേബിക്കെതിരെയാ അവിശ്വാസം പാസായതോടെയാണ് യുഡിഎഫ് ഭരണത്തിൽ നിന്ന് പുറത്തായത്. ചിന്നക്കനാൽ പഞ്ചായത്ത് ഭരണസമിതിയിൽ ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് അംഗങ്ങൾ വീതവും ഒരു സ്വതന്ത്ര്യ അംഗവുമാണ് ഉണ്ടായിരുന്നത്.കക്ഷിനില: കോൺഗ്രസ് – 6, സിപിഐ – 4, സിപിഎം – 2, സ്വതന്ത്ര…

Read More

നെടുമങ്ങാട് അഭിഭാഷകനെ കോടതി വരാന്തയില്‍ വെച്ച് ആക്രമിച്ച് തലതല്ലി പൊട്ടിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് കോടതി വളപ്പിൽ അഭിഭാഷകനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ. പ്രകാശിനെ (41)യാണ് രണ്ടംഗ സംഘം അക്രമിച്ചത്. പ്രകാശന്റെ തലയ്ക്ക് അടിയിൽ രണ്ട് സ്റ്റിച്ച് ഉണ്ട്. പ്രകാശിന്റെ സുഹൃത്തും അഭിഭാഷകനുമായ അഡ്വ. സജീബിന്റെ കക്ഷിയായ ഷാജഹാനും സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത് എന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആണ് സംഭവം. കോടതി വരാന്തയിൽ വച്ച് സജീബ് വക്കീലിനെ കക്ഷിയായ ഷാജഹാൻ കഴുത്തിന് കുത്തി പിടിക്കുന്നത് കണ്ട പ്രകാശ്…

Read More

കെ സുധാകരൻ നയിക്കുന്ന കേരള യാത്ര ജനുവരിയില്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ നയിക്കുന്ന കേരള യാത്ര ജനുവരിയില്‍ ആരംഭിക്കും. കെപിസിസി പ്രസിഡന്റായതിന് ശേഷം സുധാകരന്‍ നടത്തുന്ന ആദ്യത്തെ കേരള യാത്രയാണിത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കായിരിക്കും കേരള യാത്ര. കെപിസിസി രാഷ്ട്രിയകാര്യസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. സര്‍ക്കാരിന്റെ ജനസദസ്സിന് ബദലായി സംസ്ഥാന വ്യാപക പരിപാടികള്‍ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Read More

കാര്യസിദ്ധിക്കായി 101 കുപ്പി വിദേശ മദ്യം ഭക്തൻ കാണിക്കയർപ്പിച്ചു; സൗജന്യ വിതരണത്തിനൊരുങ്ങി ക്ഷേത്ര ഭരണസമിതി

കൊല്ലം: കൊല്ലത്ത് മലനട ക്ഷേത്രത്തിൽ 101 കുപ്പി വിദേശ മദ്യം ഭക്തൻ കാണിക്കയർപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കാര്യസിദ്ധിക്കായി മദ്യക്കുപ്പികൾ ക്ഷേത്രനടയിൽ കാണിയ്ക്കയായി സമർപ്പിച്ചത്. ചെറുതും വലുതുമായ വിവിധ ബ്രാൻഡുകളിലുള്ള മദ്യ കുപ്പികളാണ് കാണിക്കയർപ്പിച്ചത്. ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് കൊല്ലത്ത് പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം. ഇവിടെ ആചാര അനുഷ്ടാനങ്ങൾ എന്നും വ്യസ്തമാണ്. മദ്യക്കുപ്പികൾ കാണാൻ നിരവധി ആളുകളാണ് ക്ഷേത്രത്തിലെത്തിയത്. ദ്രാവിഡാചാരം ഇപ്പോഴും നിലനിൽക്കുന്ന ക്ഷേത്രത്തിൽ കള്ള്, മുറുക്കാൻ, കോഴി തുടങ്ങിയവയാണ് വഴിപാടുകൾ. ഉദ്ദിഷ്ട കാര്യ…

Read More

കടയ്ക്കാവൂരിൽ അച്ഛനെയും മകനെയും ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കടയ്ക്കാവൂരിൽ അച്ഛനെയും മകനെയും ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ ആറ്റിങ്ങൽ ചിറ്റാറ്റിൻകര വേലാൻകോണം ശിവശക്തിയിൽ രവികുമാറിന്റെ മകൻ റപ്പായി എന്ന ശ്രീജിത്തി(25)നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വക്കം പാട്ടുവിളാകം വടക്കേ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര സ്വദേശികളായ വിജയൻപിള്ളയെയും മകൻ വിപിൻകുമാറിനെയുമാണ് പ്രതി ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം. വൈകിട്ട് 7 മണിയോടെ വക്കം പാട്ടുവിളാകം ശ്രീനാരായണ ലൈബ്രറിക്ക് മുൻവശത്ത് വച്ചായിരുന്നു പ്രതി നാടൻ ബോംബെറിഞ്ഞ് വിജയൻപിള്ളയെയും…

Read More

ഉജ്വല പദ്ധതിക്ക് കീഴിലെ പാചക വാതക സബ്സിഡി ഉയർത്തി ; 200 രൂപയിൽ നിന്നും 300 രൂപയാക്കിയാണ് സബ്സിഡി ഉയർത്തിയത്.

ഉജ്വല പദ്ധതിക്ക് കീഴിലെ പാചകവാതക സബ്സിഡി ഉയർത്തി 200 രൂപയിൽ നിന്ന് 300 രൂപയാക്കിയാണ് സബ്‌സിഡി ഉയർത്തിയത്. ഈ മാസം സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു. ഇതിന് പുറമെയായിരിക്കും 300 രൂപ ഉജ്വല പദ്ധതിക്ക് കീഴിലുള്ളവർക്ക് സബ്സിഡി കിട്ടുക. പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക കണക്ഷന്‍ നേടിയവര്‍ക്കുള്ള സബ്‌സിഡി ഉയർത്തി. 200 രൂപയിൽ നിന്ന് 300 രൂപയാക്കിയാണ് സബ്‌സിഡി ഉയർത്തിയത്. ഈ മാസം സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു. ഇതിന് പുറമെയായിരിക്കും 300 രൂപ…

Read More

2024ലെ പൊതു അവധി ദിവസങ്ങൾ അംഗീകരിച്ചു; അറിയാം 2024ലെ പൊതു അവധികൾ👇

തിരുവനന്തപുരം: 2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങൾ അംഗീകരിച്ചു കൊണ്ട് ഉത്തരവായി. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ളഅവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴില്‍ നിയമം ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958ന്‍റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം. ഞായറും രണ്ടാം ശനിയും കൂടാതെ, 2024ലെ പൊതുഅവധികള്‍ താഴെപ്പറയുന്നവയാണ്ജനുവരി…

Read More

തിരുവനന്തപുരത്ത് സഹോദരൻ സഹോദരിയെ കുത്തിക്കൊന്നു; പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാൾ

തിരുവനന്തപുരം: റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. വിജയമ്മയെ സഹോദരൻ സുരേഷാണ് കുത്തിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം നഗരപരിധിയിൽ കുമാരപുരത്ത് ഇന്ന് വൈകിട്ടാണ് കൊലപാതകം നടന്നത്. പ്രതി സുരേഷ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നാണ് വിവരം. കുത്തേറ്റ വിജയമ്മയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളെ മുൻപ് പലവട്ടം പൊലീസ് തന്നെ ഇടപെട്ട് മാനസികാരോഗ്യ കേന്ദ്രത്തിലടക്കം ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു. പ്രകോപനമില്ലാതെയായിരുന്നു ആക്രമണം എന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

പോലീസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

കോഴിക്കോട്: കൊടുങ്ങല്ലൂർ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. മാള പൊലീസ് സ്‌റ്റേഷനിലെ സിപിഒ കൊടുങ്ങല്ലൂർ എടവിലങ്ങ് കാതിയംസ്വദേശി വേണാട്ട് ഷാഫി (43)യാണ് മരിച്ചത്. അവധിയിലായിരുന്ന ഷാഫിയെ ഇന്ന് രാവിലെയാണ് കോഴിക്കോട് കസബ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ലോഡ്‌ജിൻ്റെ മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കസബ പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial