പ്ലേ സ്റ്റോറില്‍ നിന്നും 72 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു; തട്ടിപ്പിനിരയാവാതിരിക്കാൻ ഹെല്പ് ലൈൻ നമ്പറും പോലീസ് പുറത്തിറക്കി

തിരുവനന്തപുരം : കേരളാ പോലീസ് സൈബര്‍ ഓപ്പറേഷൻ ടീം പ്ലേ സ്റ്റോറില്‍ നിന്നും 72 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു. 72 ലോണ്‍ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും സൈബര്‍ ഓപറേഷന്‍ എസ്പി ഹരിശങ്കര്‍ നോട്ടീസ് നല്‍കിയിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് ആപ്പുകൾ നീക്കം ചെയ്തത്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച്‌ വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാല്‍ 9497980900 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ,…

Read More

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകന്റെ മർദ്ദനം; അഞ്ചു വയസ്സുകാരൻ മരിച്ചു

ഹൈദരാബാദ്: ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ അധ്യാപകൻ മർദിച്ചതിനെ തുടർന്ന് അഞ്ചുവയസ്സുകാരനായ വിദ്യാർഥി മരിച്ചു. ഹൈദരാബാദിലെ രാമന്തപൂർ വിവേക് നഗറിലെ സ്വകാര്യ സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥി ഹേമന്ത് ആണ് മരിച്ചത്. ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിൽ കുട്ടിയെ അധ്യാപകൻ ശനിയാഴ്ച സ്ലേറ്റ് കൊണ്ട് തലയ്ക്കടിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. സ്‌കൂളിൽ കുഴഞ്ഞുവീണ ഹേമന്ത് (5) ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തിങ്കളാഴ്ച സ്‌കൂളിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Read More

ലോഡ്ജിൽവെച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തി കവർച്ച നടത്തി; യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട്ട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽവെച്ച് ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ മുഹമദ് അനസ് ഇ.കെ (26) കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ ഷിജിൻദാസ് എൻ.പി (27) പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. തിങ്കളാഴ്ച ഇവർ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. തുടർന്ന് ഡോക്ടറുടെ റൂം മനസ്സിലാക്കി പുലർച്ചെ ആയുധവുമായി…

Read More

വർക്കല തീരത്ത് തിമിംഗലത്തിന്റെ ജഡം കരയ്ക്ക് അടിഞ്ഞു

വർക്കല തീരത്ത് തിമിംഗലത്തിന്റെ ജഡം കരയ്ക്ക് അടിഞ്ഞു. വർക്കല ഇടവ മാന്തറ ഭാഗത്താണ് കൂറ്റൻ തിമിംഗലം കരയ്ക്ക് അടിഞ്ഞത്. ഇന്ന് വൈകുന്നേരം 5.30 മണിയോടെയാണ് ജഡം നാട്ടുകാർ കണ്ടത്.എട്ട് മീറ്ററോളം നീളമുണ്ട്‌. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. നാളെ കൂടുതൽ പരിശോധനകൾക്ക് ശേഷം ജഡം സംസ്കരിക്കും.കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് ഭീമാകാരനായ നീല തിമിംഗലത്തിന്റെ ജഡം കരയ്‌ക്ക് അടിഞ്ഞിരുന്നു. അഴുകിത്തുടങ്ങിയ നിലയിൽ ആയിരുന്നു ജഡം. . ലൈഫ് ഗാർഡുമാരാണ് തിമിംഗലത്തിന്റെ ജഡം…

Read More

ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് വയോധികന്റെ കൈ അറ്റു

ആലുവ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് കോഴിക്കോട് സ്വദേശിയായ വയോധികന്റെ കൈ അറ്റു. കോഴിക്കോട് ചേവായൂർപറമ്പിൽ ശ്രീപദം ശശിധരൻ എന്നയാളാണ് ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുമ്പോൾ വീണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെ ആലുവ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. മകളും മരുമകനും ചേർന്ന് ഇയാളെ ട്രെയിനിൽ കയറ്റി വിട്ടെങ്കിലും ട്രെയിൻ ഓടിത്തുടങ്ങിയതോടെ ചാടി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഒരു കൈ പൂർണ്ണമായി അറ്റുപോയ ഇയാളെ ഉടൻ ആർപിഎഫിന്റെ നേതൃത്വത്തിൽ ആശുപത്രിയിലാക്കി.

Read More

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് സ്ത്രീകൾ പിടിയിൽ

പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാലമോഷണം. ആഭരണം പൊട്ടിച്ചെടുത്ത് ഓടിയ മൂന്ന് സ്ത്രീകളെ പിടികൂടി. മോഷ്ടിച്ച് കടന്നു കളയുന്നതിനിടെ ഓട്ടോ ഡ്രൈവറാണ് ഇവരെ പിടികൂടിയത്. പിടിയിലായ പ്രതികൾ തമിഴ്‍നാട് സ്വദേശികളാണ്. മൂന്നുപേരും ക്ഷേത്രത്തിന് ചുറ്റുമതിലിന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിനിടെയാണ് പിടിയിലായത്. സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയ്ക്ക് കൈമാറിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത ഓട്ടോ ഡ്രൈവര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെ പൊലീസിന് കൈമാറി. പൊട്ടിച്ചെടുത്ത മാല…

Read More

എരുമത്തെരുവ് ലോഡ്‌ജ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 2 പേർ റിമാൻഡിൽ

മാനന്തവാടി: എരുമത്തെരുവ് സന്നിധി ലോഡ്‌ജ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 2 പേർ റിമാൻഡിൽ. കണ്ണൂർ പിണറായി അണ്ടല്ലൂർ കടവ് കണ്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമീർ (23), തലശ്ശേരി കോടിയേരി മൂഴിക്കര ഫിർദൗസ് മൻസിൽ മിൽഹാസ് (22) എന്നിവരെയാണു മാനന്തവാടി എസ്ഐ കെ.കെ. സോബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലോഡ്‌ജിലെ ജീവനക്കാരനായ തിരുനെല്ലി സ്വദേശി യു.കെ. രാജനാണു മർദനമേറ്റത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അഡ്വാൻസ് തുക നൽകാതെ മുറി നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്നു പ്രകോപിതരായ ഇരുവരും…

Read More

പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; വിജയകരമായി പുറത്തെടുത്തു.

കോട്ടയം:ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയ എല്‍ഇഡി ബള്‍ബ് വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ കുരുന്നാണ് ജീവിതത്തിലേക്ക് തിരികെ മടങ്ങുന്നത്. നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി…

Read More

വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ മർദിച്ചു; പ്രതി അറസ്റ്റിൽ

വർക്കല: ഇടവ കാപ്പിൽ സ്വദേശിനിയായ 95കാരിയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച് പരിക്കേൽപിച്ച ഇടവ സ്വദേശി യുവാവ് പിടിയിൽ. സിയാദ് (24) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 19നാണ് സംഭവം നടന്നത്. വയോധികയുടെ മാനസികാസ്വാസ്ഥ്യമുള്ള മൂത്തമകളെ സിയാദ് ഭയപ്പെടുത്തി ഓടിച്ചു. യുവതി വീടിന് മുന്നിലൂടെ സമീപത്തെ അംഗൻവാടിയിലേക്ക് ഓടിക്കയറി. പിന്തുടർന്നെത്തിയ സിയാദ് യുവതി വീട്ടിലുണ്ടെന്ന ധാരണയിൽ അതിക്രമിച്ചുകയറി വയോധികയോട് മകളെ തിരക്കി. ഇല്ലെന്ന് പറഞ്ഞതോടെ അക്രമസക്തനായ സിയാദ് വയോധികയുടെ വായിൽ തുണി തിരികിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. അതിക്രമത്തിൽ മുഖത്ത്…

Read More

വില്‍പ്പനക്കായി സൂക്ഷിച്ച 83 വിദേശ മദ്യ കുപ്പികളുമായി യുവാവ് അറസ്റ്റില്‍

കണ്ണൂർ:തളിപ്പറമിൽ എണ്‍പത്തിമൂന്ന് കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍.വടക്കെ പുരയില്‍ വി.പി.ഷെജു (40)വിനെയാണ് 41.500 ലിറ്റര്‍ മദ്യവുമായി പിടികൂടിയത്.തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവും സംഘവും മാതമംഗലം, രാമപുരം, തവിടുശ്ശേരി, പയ്യന്നൂര്‍, ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ്രാമപുരത്തെ ഷൈജുവിന്റെ വീടിന് സമീപത്തുള്ള കുളിമുറിപ്പുരയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 83 വിദേശമദ്യക്കുപ്പികളിലായി നാല്പത്തിയൊന്നര ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തത്. ഇയാളുടെപേരില്‍ അബ്കാരി കേസെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വിനീഷ്, എം.കലേഷ്. ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. രാമപുരത്തെ പ്രധാന മദ്യവില്‍പ്പനക്കാരനാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial