Headlines

മുംബൈയില്‍ എമിറേറ്റ്സ് വിമാനമിടിച്ച് 36 അരയന്നങ്ങള്‍ കൊല്ലപ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം

മുംബൈയില്‍ എമിറേറ്റ്സ് വിമാനമിടിച്ച് 36 അരയന്നങ്ങള്‍ കൊല്ലപ്പെട്ടു. മുംബൈയിലെ ഘട്കോപ്പറിലെ പന്ത്നഗറിലെ ലക്ഷ്മി നഗര്‍ മേഖലയില്‍ വച്ചാണ് എമിറേറ്റ്സ് വിമാനം ഇടിച്ചുണ്ടായ അപകടത്തില്‍ 36 അരയന്നങ്ങള്‍ കൊല്ലപ്പെട്ടത്. മുംബൈയിലെ ഘാട്കോപ്പറിന് സമീപമുള്ള പ്രദേശത്താണ് 36 അരയന്നങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്നറിയാന്‍ തിരച്ചില്‍ ആരംഭിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എമിറേറ്റ്സ് വിമാനമായ ഇകെ 508 രാത്രി 9.18ന് ഈ മേഖലയിലൂടെ കടന്നു പോകുമ്പോഴായിരുന്നു കൂട്ടമായി പറന്നിരുന്ന പക്ഷികള്‍ ഇടിച്ചതായി മുംബൈ വിമാനത്താവള വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്….

Read More

ചിങ്ങോലി ജയറാം വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം, ഓരോ ലക്ഷം രൂപ പിഴ

ആലപ്പുഴ: മാവേലിക്കര ചിങ്ങോലി ജയറാം വധക്കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ (ഹരീഷ് -36), കലേഷ് ഭവനത്തിൽ കലേഷ് (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ജയറാമിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. 2020 ജൂലായ്‌ 19-നു രാത്രി 7.30-നാണ് നെടിയാത്ത് പുത്തൻവീട്ടിൽ ജയറാമി (31) നെ കൊലപ്പെടുത്തുന്നത്. ചിങ്ങോലി പഴയ വില്ലേജ്…

Read More

ഇതര സംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ചനിലയിൽ; കണ്ടെത്തിയത് കൊച്ചിയിൽ വയോധികയുടെ വീട്ടിൽ

കൊച്ചി: വയോധികയുടെ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയായ ഒഡീഷ സ്വദേശ് മനീഷ് കുമാർ ഐസ്‌വാളാണ് മരിച്ചത്. ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് ഇതര സംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ചനിലയിൽ; കണ്ടെത്തിയത് കൊച്ചിയിൽ വയോധികയുടെ വീട്ടിൽപറഞ്ഞുപറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മനീഷ് കുമാർ താമസിച്ചിരുന്നത്…

Read More

പെരുമ്പയിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; 75 പവൻ സ്വർണം നഷ്ടപ്പെട്ടു

കണ്ണൂർ: പെരുമ്പയില്‍ വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുൻവാതില്‍ തകര്‍ത്ത് വൻ കവര്‍ച്ച. 75 പവൻ സ്വര്‍ണം മോഷിടിക്കപെട്ടതായാണ് സ്ഥിരീകരണം. പെരുമ്പ സ്വദേശി റഫീഖ് എന്ന പ്രവാസിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. മറ്റെന്തെങ്കിലും വീട്ടീൽ നിന്നും പോയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പെരുമ്പയില്‍ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. ഇന്നലെ നടന്ന കവര്‍ച്ചയില്‍ 75 പവൻ സ്വര്‍ണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും പോയിട്ടുണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇന്ന് പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. റഫീഖിന്‍റെ ഭാര്യയും മക്കളും റഫീഖിന്‍റെ…

Read More

ഒഴുകിവരുന്ന തേങ്ങ കണ്ട് തോട്ടിലേക്ക് എടുത്തുചാടി; പത്തനംതിട്ടയിൽ അറുപതുകാരൻ മുങ്ങിമരിച്ചു

പത്തനംതിട്ട: തേങ്ങ ഒഴുകിവരുന്നത് കണ്ട് എടുക്കാനായി തോട്ടിലേക്ക് ചാടി മുങ്ങിമരിച്ച ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത് മൃതദേഹം കണ്ടത്. അതേസമയം മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കാണാതായ ബിഹാർ സ്വദേശി നരേഷിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ നീന്തുന്നതിനിടയിലാണ് നരേഷ് ഒഴുക്കിൽപ്പെട്ടത്. രാത്രി വൈകിയും പത്തനംതിട്ട ജില്ലയിൽ ഒറ്റപെട്ട ശക്തമായ മഴ പെയ്തു.

Read More

മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിന്‍വലിച്ചു, എട്ട് ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു. എന്നാല്‍ ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട്…

Read More

മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിൽ; ഖജനാവിൽ നിന്ന് പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിലെന്ന് വിവരാവകാശ രേഖ. യാത്രയ്ക്കായി സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കിയിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷാ ഉദ്യോഗസ്ഥരോ ഒപ്പമുണ്ടായിരുന്നില്ല. മുഹമ്മദ് റിയാസ്, ഗണേഷ് കുമാർ എന്നിവരുടെ യാത്രയും സ്വന്തം ചെലവിലാണ്. സ്വകാര്യ സന്ദർശനമായതിനാൽ യാത്ര സ്വന്തം ചിലവിൽ ആയിരുന്നു എന്നും വിവരാവകാശ രേഖയിൽ പറയുന്നു.

Read More

പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞുവീണ് അറുപത്തിയൊന്നുകാരിയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വീടിന്റെ ചുമരിടിഞ്ഞുവീണ് അറുപത്തിയൊന്നുകാരി മരിച്ചു. പോത്തൻകോട് ഇടത്തറ സ്വദേശി ശ്രീകലയാണ് മരിച്ചത്. മഴയിൽ കുതിർന്നിരുന്ന പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ആയിരുന്നു സംഭവം. പഴയ വീടിന്റെ ഒരു ഭാഗം പൂർണമായും പൊളിച്ചുനീക്കിയിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരത്ത് ശക്തമായ മഴയായിരുന്നു. ഈ മഴയിൽ കുതിർന്ന അവസ്ഥയിലായിരുന്നു ചുമരുണ്ടായിരുന്നത്. ഇന്ന് രാവിലെ ഈ ഭാഗത്ത് നിന്ന് വീട്ടമ്മയുടെ മുകളിലേക്ക് ചുമര് ഇടിഞ്ഞുവീഴുകയായിരുന്നു.

Read More

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

കൊച്ചി: സിപിഎം നേതാവ് ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ കെ സുധാകരന്‍ വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ സുധാകരനെതിരെ തെളിവുകളുടെ അഭാവം ഉണ്ടെന്ന് കോടതി വിലയിരുത്തി. വധശ്രമക്കേസില്‍ കെ സുധാകരനെതിരെ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ,…

Read More

എലിവിഷം കൊണ്ടു പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ടു പല്ല് തേച്ച യുവതി മരിച്ചു. തിരിച്ചിറപ്പള്ളിയിലാണ് ദാരുണ സംഭവം. കെകെ നഗർ സ്വദേശി രേവതി (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് ടൂത്ത് പേസ്റ്റാണെന്നു തെറ്റിദ്ധരിച്ച് രേവതി എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്റ്റ് എടുത്തു പല്ല് തേച്ചത്. പിന്നീട് യുവതി ജോലിക്ക് പോകുകയും ചെയ്തു. വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛർദ്ദിച്ചതായി ബന്ധുക്കൾ വ്യക്തമാക്കി. പിന്നാലെ ബന്ധുക്കൾ യുവതിയെ തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial