വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കൊല്ലം: സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടപുറം സാരംഗി വിലാസത്തിൽ സംഗീത് (24) ആണ് അറസ്റ്റിലായത്. വീട്ടിൽ ആളില്ലാത്ത സമയങ്ങളിലും രാത്രികാലങ്ങളിലും അതിക്രമിച്ച് കയറിയാണ് പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാർ കാര്യം തിരക്കിയപ്പോൾ പെൺകുട്ടിയെ കാണാൻ എത്തിയതെന്ന് പറഞ്ഞു. തുടർന്ന് ഇരുവരുടെയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി. അപ്പോഴാണ് ഇയാൾ നിരന്തരം കുട്ടിയെ പീഡിപ്പിച്ചിരുന്നതായി വിവരം ലഭിക്കുന്നത്. വിവരം…

Read More

കൊക്കയ്ൻ, മെത്താംഫിറ്റമിൻ, ക‌ഞ്ചാവ് അടക്കം ലഹരി വസ്തുക്കളുമായി യുവതിയടക്കം 6 പേര്‍ കൊച്ചിയിൽ പിടിയിൽ

കൊച്ചി: എളമക്കരയില്‍ ലഹരി മരുന്നുമായി യുവതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി. കൊക്കയ്ൻ, മെത്താംഫിറ്റമിൻ , ക‌ഞ്ചാവ് അടക്കമുളളവയാണ് ഇവരിൽ നിന്ന് പിടികൂടിയത്.രഹസ്യ വിവിരത്തെ തുടര്‍ന്ന് എളമക്കരയിലെ ലോ‍ഡ്ജിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ അറസ്റ്റിലായത്.പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായ പ്രതികൾ.പിടിയിലായവരിൽ ചിലർ മുൻപ് സമാന കേസുകളിൽ അറസ്റ്റിലായവരാണെന്ന് പൊലീസ് പറയുന്നു.പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.

Read More

ലക്കിഡ്രോ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’ എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിനാണ് കേസ്. ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തുക എന്ന സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തത്. ചായപ്പൊടി വില്‍പ്പനക്കും പ്രൊമോഷനും എന്ന വ്യാജേന ചായപ്പൊടി പാക്കറ്റിനോടൊപ്പം ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നു എന്നാണ് എഫ്‌ഐആറിലുള്ളത്. ദിവസേന നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് കൊണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി…

Read More

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്ക അറസ്റ്റിൽ

പൊൻകുന്നം : പൊൻകുന്നത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പലതവണകളായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്കയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് കൊട്ടാടിക്കുന്ന് ഭാഗത്ത് തെക്കേചെറ്റയിൽ വീട്ടിൽ പുഷ്പകുമാരി പി.കെ (52) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പൊൻകുന്നത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പല തവണകളായി മുക്കുപണ്ടം പണയം വച്ച് മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു….

Read More

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി; പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. കൂട്ടുകാർക്കൊപ്പം കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു ഫർഹാൻ. കുളത്തിൽ അകപ്പെട്ട ഫർഹാനെ പതിനഞ്ച് മിനിറ്റിനകം കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചു. പട്ടാമ്പി ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പട്ടാമ്പി സേവന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ബലമുരുഗൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

     തമിഴ്നാട്ടിലെ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നുമാണ് ഇന്നലെ രാത്രി തൃശൂർ വിയ്യൂർ അതിസുരക്ഷാ ജയിലിന് സമീപത്തു വെച്ച് ഇയാൾ ഓടി രക്ഷപ്പെട്ടത്. തമിഴ്നാട്ടിൽ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. നിരവധി മോഷണ കേസുകളിലെ പ്രതിയും ഗുണ്ടയുമാണ് രക്ഷപ്പെട്ട തമിഴ്നാട് ആലംങ്കുളം സ്വദേശി ബാലമുരുകൻ. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നുമാണ് വിയ്യൂർ അതി സുരക്ഷാ ജയിൽ പരിസരത്തു വെച്ച്…

Read More

നടൻ ചന്തു ആത്മഹത്യ ചെയ്ത നിലയില്‍; ജീവനൊടുക്കിയത് കാമുകിയും നടിയുമായ പവിത്രയുടെ വിയോഗത്തെ തുടർന്ന്

ഹൈദരാബാദ്: നടൻ ചന്തു ആത്മഹത്യ ചെയ്ത നിലയില്‍. കാമുകിയും നടിയുമായ പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചതിനു പിന്നാലെ ആണ് തെലുങ്ക് ടെലിവിഷന്‍ താരം ചന്തു (ചന്ദ്രകാന്ത്) ജീവനൊടുക്കിയത്. മണികൊണ്ടയിലെ വീട്ടിൽ വച്ചാണ് ചന്തു ആത്മഹത്യ ചെയ്തത്. ചന്തുവും പവിത്രയും തമ്മിൽ പ്രണയത്തിലായിരുന്നു. പവിത്രയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ചന്തു അസ്വസ്ഥനും വിഷാദാവസ്ഥയിലുമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ചന്തുവിനെ മരിച്ച നിലയില്‍ കണ്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്…

Read More

വഴി പിരിഞ്ഞ ദമ്പതികൾ 14 വർഷത്തിന് ശേഷം മകൾക്ക് വേണ്ടി വീണ്ടും വിവാഹിതരായി

ആലപ്പുഴ: ഒരിക്കല്‍ വഴിപിരിഞ്ഞവര്‍ 14 വര്‍ഷത്തിനുശേഷം വീണ്ടും സ്‌നേഹത്തിന്റെ വഴിയിലെത്തി. ശുഭനിമിഷത്തിനു സാക്ഷിയായി ഏക മകള്‍. ആലപ്പുഴ കുടുംബക്കോടതിയാണ് വിവാഹമോചിതരായ ദമ്പതിമാരുടെ അപൂര്‍വ പുനഃസമാഗമത്തിനു വേദിയായത്. ഇവരുടെ ഒത്തുചേരലിനു നിമിത്തമായത് മകളുടെ സുരക്ഷിതമായ ഭാവിയെന്ന ഉത്തരവാദിത്വം. കോടതി ഇടപെടലില്‍ അഭിഭാഷകരുടെ സാന്നിധ്യത്തിലായിരുന്നു അവര്‍ വീണ്ടും കൈകോര്‍ത്തത്. ഏക മകള്‍ അഹല്യക്ക് വേണ്ടിയാണ് ആലപ്പുഴ സനാതനപുരം സ്വദേശികളായ സുബ്രഹ്മണ്യനും കൃഷ്ണകുമാരിയും വീണ്ടും വിവാഹിതരാകുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓഫീസ് അസിസ്റ്റന്റായ ആലപ്പുഴ സനാതനപുരം അശ്വതി നിവാസില്‍ സുബ്രഹ്മണ്യന്‍ എസ്…

Read More

വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് സ്കൂൾ അനുവദിക്കരുത് : ഹൈക്കോടതി

കൊച്ചി: സ്‌കൂളുകളിലെ ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുമായി ബന്ധമില്ലാത്ത പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കരുതെന്ന് ഹൈക്കോടതി. ‘സ്‌കുളുകളുടെ, പ്രത്യേകിച്ച് സര്‍ക്കാര്‍ സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുമായി ബന്ധമില്ലാത്ത പരിപാടികള്‍ക്കുവേണ്ടി എങ്ങനെയാണ് അനുവദിക്കാനാവുക’ ഇക്കാര്യത്തില്‍ ആലോചനകളും നടപടികളും ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെയാണ് ഉത്തരവ്. തിരുവനന്തപുരം മണ്ണന്തല ഗവ. സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയം മതപരമായ ഒരു ചടങ്ങിന് വിട്ടു നല്‍കാത്ത പ്രധാനാധ്യാപികയുടെ നടപടി ചോദ്യം ചെയ്ത് എസ്.എന്‍.ഡി.പി യോഗം മണ്ണന്തല ശാഖ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്….

Read More

അനാഥയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; ഒന്നര വര്‍ഷത്തിന് ശേഷം പ്രതികള്‍ അറസ്റ്റില്‍

മലപ്പുറം: അനാഥ സ്ത്രീയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പാറയില്‍ പി. മുഹമ്മദ് ഷാഫി (30), പട്ടാമ്പി പരദൂര്‍ മാര്‍ക്കശ്ശേരിയില്‍ മുഹമ്മദ് ഷെബീല്‍ (28), കൊണ്ടോട്ടി പുളിക്കല്‍ വല്ലിയില്‍ മുഹമ്മദ് ഫൈസല്‍ (28) എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 2022ലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെ കുന്നമംഗലം ഓടയാടിയിലെ ഫ്‌ലാറ്റിലെത്തിച്ച് പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെത്തുടര്‍ന്ന് സ്ത്രീ ഒന്നരവര്‍ഷമായി അബോധാവസ്ഥയിലായിരുന്നു. അതിജീവിതയുടെ ആരോഗ്യം മെച്ചപ്പെട്ടതോടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial