പഞ്ചാബിൽ വെള്ളത്തർക്കത്തിന്റെ പേരിൽ വെടിവെപ്പ്; നാല് പേർ മരിച്ചു

പഞ്ചാബിലെ ഗുർദാസ്പൂരിൽ വെള്ളത്തർക്കത്തിന്റെ പേരിൽ വെടിവെപ്പ്. രണ്ട് സംഘങ്ങൾ ചേരിതിരിഞ്ഞാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ നാല് പേർ മരിച്ചു. അറുപത് റൗണ്ടോളം വെടിവെച്ചുവെന്നാണ് റിപ്പോർട്ട്. കൃഷിക്കായുള്ള വെള്ളത്തിന് വേണ്ടിയാണ് തർക്കം ഉണ്ടായത്. രണ്ടു സംഘങ്ങളിൽ നിന്നും 2 പേർ വീതമാണ് മരിച്ചത്.ശ്രീ ഹർഗോവിന്ദ് പൂരിലെ വിധ്വ ഗ്രാമത്തിലാണ് സംഭവം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. 60 റൗണ്ടോളം ഒരു കാറിന് നേരെ വെടിയുതിർത്തെന്നാണ് പ്രാഥമിക പരിശോധനക്ക് ശേഷം പൊലീസ് നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികൾ തന്നെയാണ്…

Read More

ഡോ. വന്ദന ദാസിന്റെ ഓർമ്മയ്ക്കായി ക്ലിനിക്; പണിയുന്നത് വിവാഹത്തിനായി കരുതിവച്ച പണമുപയോ​ഗിച്ച്

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്ക് വേണ്ടി ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആഗ്രഹം സഫലമാകുന്നു. വന്ദനയുടെ പേരിൽ മാതാപിതാക്കളായ കെ.ജി മോഹൻദാസും ടി. വസന്തകുമാരിയും ചേർന്നാണ് ക്ലിനിക് നിർമ്മിക്കുന്നത്. വന്ദനയുടെ വിവാഹച്ചെലവുകൾക്കായി മാതാപിതാക്കൾ കരുതി വച്ചിരുന്ന പണമുപയോഗിച്ചാണ് ഇവിടെ ക്ലിനിക് പണിയുന്നത്. തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക് നിർമ്മിക്കുന്നത്. ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക് എന്ന പേരിലാകും ക്ലിനിക് പ്രവർത്തിക്കുക. ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ വീടായ…

Read More

‘ആവേശം മോഡൽ’ ഗുണ്ടാനേതാവിന്റെ ജന്മദിന പാർട്ടി; 32 പേർ പിടിയിൽ

തൃശൂർ: ആവേശം മോഡലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാനേതാവിന്റെ പിറന്നാൾ പാർട്ടി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 16 പേരുൾപ്പെടെ 32 പേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത 16 പേരെ പൊലീസ് താക്കീത് ചെയ്തു രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉൾപ്പെടെ ബാക്കി 16 പേർക്കെതിരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി. പാർട്ടി തുടങ്ങുന്നതിന് മുൻപേ പൊലീസെത്തിയതോടെ ഗുണ്ടാത്തലവൻ മൈതാനത്ത് എത്താതെ മുങ്ങി. ഞായറാഴ്ച ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപത്താണു സംഭവം. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീൽ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇന്നലെ…

Read More

കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടം; നഷ്ടമായത് 105 ജീവനുകൾ; പെരുമൺ ദുരന്തത്തിന്റെ ഓർമകൾക്ക് 36 വയസ്

പെരുമൺ ദുരന്തത്തിന് ഇന്ന് മുപ്പത്തിയാറ് ആണ്ട്. കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി ദുരന്തത്തിൽ 105 പേർക്കാണ് ജീവൻ നഷ്ടമായത്. മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകൾ പെരുമൺകാരെ വിട്ടുമാറിയിട്ടില്ല. 1988 ജൂലൈ എട്ടിനാണ് രാജ്യത്തെയാകെ ഞെട്ടിച്ച ആ ദുരന്തമുണ്ടാകുന്നത്. ഉച്ചയ്ക്ക്, അഷ്ടമുടികായലിനു കുറുകെയുള്ള പെരുമൺ റെയിൽപാലത്തിൽ വെച്ച് ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഐലൻഡ് എക്സ്പ്രസ് പാളം തെറ്റി. ഒൻപതു കോച്ചുകൾ കായലിൽ പതിച്ചു. യാത്രക്കാരുടെ സ്വപ്നങ്ങൾ നിമിഷനേരം കൊണ്ട് തലകീഴ്മേൽ മറിഞ്ഞു. പതിനാലു…

Read More

പിന്നണി ​ഗായകൻ പി.വി വിശ്വനാഥൻ അന്തരിച്ചു

കണ്ണൂർ: പിന്നണി ഗായകൻ പി.വി വിശ്വനാഥൻ (55) അന്തരിച്ചു. ജയസൂര്യ അഭിനയിച്ച ‘വെള്ളം’ എന്ന സിനിമയിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് കടക്കുന്നത്. ചിത്രത്തിലെ ‘ഒരു കുറി കണ്ടു നാം’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.നിരവധി ആൽബങ്ങൾക്കും സംഗീതം ഒരുക്കിയിട്ടുണ്ട്. ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. ഗാനമേള വേദികളിലും സജീവമായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് നടക്കും. അവിവാഹാതിനാണ്

Read More

വിശ്വാസികളെ കൂടെ നിർത്തണം, ജനങ്ങളോട് വിനയത്തോടെ പെരുമാറണം; പാർട്ടി പിഴവുകൾ ചൂണ്ടിക്കാട്ടി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്നും പാർട്ടിക്ക് തന്ന കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിശ്വാസികളെ കൂടെ നിർത്തണമെന്നും ജനങ്ങളോട് വിനയത്തോടെ പെരുമാറണം എന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് അനുഭാവികൾ വിട്ടുനിൽക്കരുത് എന്നും എം വി ഗോവിന്ദൻ. സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു എന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്ന് എം വി ഗോവിന്ദൻ…

Read More

ആലപ്പുഴയിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; ബാർബർ അറസ്റ്റിൽ

ആലപ്പുഴ: വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ബാർബർ അറസ്റ്റിൽ. കായംകുളം ചാങ്കൂർ പടീറ്റതിൽ വീട്ടിൽ മധുസൂദനൻ (36) ആണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്. മാവേലിക്കര പോലീസ് ഇൻസ്പെക്ടർ ബിജോയ് എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത് കുമാർ, അരുൺ ഭാസ്ക്കർ, സിവിൽ പോലീസ് പോലീസ് ഓഫീസർമാരായ ജിതിൻ കൃഷ്ണ, അനന്തമൂർത്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ജൂൺ 28ന് ആയിരുന്നു സംഭവം.വീടിന്…

Read More

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ച് കെഎസ്ഇബി

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ പുനഃസ്ഥാപിച്ചത്. തിരുവമ്പാടിയിൽ സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച പ്രശ്നത്തിന് ഇതോടെ പരിഹാരമായി. വിവാദമായതിന് പിന്നാലെ സർക്കാർ നിർദ്ദേശപ്രകാരം കളക്ടർ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

Read More

17 വയസുകാരന് ജീവൻ നഷ്ടപ്പെട്ടത് പിറന്നാൾ ദിനത്തിൽ; ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി ഷോക്കേറ്റ കൗമാരക്കാരൻ മരിച്ചു

കൊച്ചി: ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി ഷോക്കേറ്റ കൗമാരക്കാരൻ മരിച്ചു. പോണേക്കര സ്വദേശി ആന്‍റണി ജോസാണ് മരിച്ചത്. പിറന്നാൾ ദിനത്തിൽ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയപ്പോഴായിരുന്നു 17 വയസുകാരന് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് വെന്‍റിലേറ്ററിലായിരുന്നു ചികിത്സയിലിരിക്കെയായിരുന്നു ആന്‍റണി ജോസിന്റെ മരണം. ഇന്ന് വൈകിട്ട് ഇടപ്പള്ളി നോർത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. റെയിൽപാളം മുറിച്ചു കടക്കാൻ സാധിക്കാത്തതിനാൽ ട്രെയിനിന് മുകളിൽ കയറി മറുവശത്തെത്താൻ ശ്രമിക്കവെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ആന്റണി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.

Read More

വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടിൽ കയറി മർദ്ദിച്ചു; മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം: വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടിൽ കയറി മർദ്ദിച്ചു. മലപ്പുറം കോട്ടക്കലിലാണ് സംഭവം. മധ്യവയ്സകൻറെ അയൽക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും ചേർന്നാണ് ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനിരയായ ആളുടെ അയൽവാസികൂടിയായ തയ്യിൽ അബ്ദു, ഇയാളുടെ മകൻ നാഫി ഇവരുടെ ബന്ധു ജാഫർ എന്നിവരാണ് അറസ്റ്റിലായത്. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയാണ് മർദനത്തിനിരയായത്. വീട്ടിൽ നിന്നും വിളിച്ചിറക്കി മണിക്കൂറുകളോളം വിചാരണ നടത്തിയാണ് ഇദ്ദേഹത്തെ മർദ്ദിച്ചത്. ഇതിൻറെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial