പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ, തേടി ഇറങ്ങിയ പൊലീസിന് മുന്നിൽ പ്രതി, ഓടി രക്ഷപ്പെടാൻ ശ്രമം, ഒടുവിൽ പിടിയിൽ
തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. വടക്കേക്കാട് നാലാംകല്ല് കുന്നനയിൽ ഷക്കീറിനെയാണ് ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ സി സുന്ദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2023 സെപ്തംബർ 19-ന് പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസ്സിലാണ് അറസ്റ്റ്, പീഡനത്തിനിരയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട അതിജീവിതയുടെ പരാതിയിൽ വടക്കേക്കാട് പൊലീസ് പോക്സോ ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഷക്കീർ…

