പ്രണയം നടിച്ച് പീഡനം; പോക്‌സോ കേസിൽ കണ്ടക്ടർ അറസ്റ്റിൽ
പാലക്കാട്: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയ സ്വകാര്യ ബസിലെ കണ്ടക്ടർ അറസ്റ്റിൽ. തെക്കേ വാവനൂർ സ്വദേശി ഷിഹാബിനെയാണ് (24) തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. സിം കാർഡ് ബ്ലോക് ചെയ്ത് മുങ്ങിയ പ്രതിയെ സൈബർ സെല്ലാണ് ട്രാക്ക് ചെയ്തത്. ഇയാൾ നിരവധി പോക്‌സോ കേസിലെ പ്രതി കൂടിയാണ്. ബസിൽ കയറുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെടും. പിന്നീട് ഫോൺ നമ്പർ കൈമാറും. പരിചയം പ്രണയമാകുന്നതോടെ പീഡനം തുടങ്ങും. ഇതായിരുന്നു പ്രതിയുടെ രീതി. ഒരു വിദ്യാർത്ഥിനി സ്കൂളിൽ വരാതിരുന്നതിനെ…

