ഓൺലൈൻ തട്ടിപ്പിന് മലയാളി യുവാക്കളെ കംബോഡിയയിലേക്ക് കടത്തിയ സംഭവം; സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
കൊല്ലം: ഓൺലൈൻ ആയി പണം തട്ടുന്നതിനുള്ള ജോലി ചെയ്യിക്കാൻ യുവാക്കളെ കംബോഡിയയിലേയ്ക്ക് കടത്തിയ സംഘത്തിലെ ഒരാൾ കൂടെ പിടിയിലായി. ആലപ്പുഴ സ്വദേശിയായ ജെയ്‌സിനെ ആണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവർ മൂന്നായി. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഒരു പ്രതി കഴിഞ്ഞയാഴ്ച പൊലീസിന്‍റെ പിടിയിലായിരുന്നു. വെള്ളിമൺ സ്വദേശിയായ പ്രവീണിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മറ്റൊരു പ്രതിയെ പിടികൂടാൻ പൊലീസിന് ആയത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ജയ്സിനെ ആണ് വെസ്റ്റ് പോലീസ് അറസ്റ്റ്…

