ബെംഗളൂരുവില്‍നിന്ന് ബസ് വഴി കടത്തിയത് എംഡിഎംഎയും ലഹരി ഗുളികകളും; തൃശ്ശൂരിൽ യുവാവ് അറസ്റ്റിൽ
തൃശ്ശൂര്‍: എംഡിഎംഎയുമായി യുവാവ് പിടിയിൽ. തൃശ്ശൂര്‍ പൂത്തോള്‍ സ്വദേശി വിഷ്ണുവിനെയാണ് 42 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍നിന്ന് കടത്തിയ ലഹരി മരുന്നുമായണ് യുവാവിനെ മണ്ണുത്തി പോലീസും തൃശ്ശൂര്‍ ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ കുതിരാനില്‍വെച്ചാണ് വിഷ്ണുവിനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ബെംഗളൂരുവില്‍നിന്ന് വരികയായിരുന്ന ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ബസിലുണ്ടായിരുന്ന വിഷ്ണുവില്‍നിന്ന് എം.ഡി.എം.എ.യും ലഹരിഗുളികകളും കണ്ടെടുത്തത്. പിടിയിലായ വിഷ്ണു നേരത്തെയും ലഹരിക്കടത്തില്‍ പങ്കാളിയായിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. തൃശ്ശൂര്‍ റെയില്‍വേ…

