മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് പതിവ്; യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
കോഴിക്കോട്: മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ. പേരാമ്പ്ര കൂത്താളി ആയിഷ മന്‍സിലില്‍ അബ്ദുള്ള മനാഫ് (26), കണ്ണൂര്‍ പള്ളിക്കുന്ന് ലിജാസ് ഹൗസില്‍ ലിജാ ജയന്‍ (27) എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ സരയൂ ഗോള്‍ഡ് എന്ന ജ്വല്ലറിയില്‍ മുക്കുപണ്ടം പണയം വച്ച് 1,30,000 രൂപ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്. മറ്റൊരു സ്ഥാപനത്തില്‍ നിന്ന് സമാന രീതിയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരുവരും പിടിയിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുന്‍പും…

