പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി; 29 വയസുകാരന് 61 വർഷം തടവും നാല് ലക്ഷം രൂപ പിഴയും
കൽപറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 61 വർഷം തടവ് ശിക്ഷ. മേപ്പാടി വിത്തുകാട് സമരഭൂമിയിലെ കാർമൽകുന്ന് കോളനിയിലെ കൃഷ്ണനെയാണ് (29) കൽപറ്റ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. നാല് ലക്ഷം രൂപ പിഴയൊടുക്കാനും കൽപറ്റ ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതി ജഡ്ജി കെ.ആർ.സുനിൽകുമാർ ഉത്തരവിട്ടു. അതിജീവിതയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നൽകാൻ വിധിയായി.മൂന്നു വകുപ്പുകൾ പ്രകാരം 20 വർഷം വീതം തടവും ഓരോ ലക്ഷം രൂപ പിഴയും മറ്റൊരു വകുപ്പ് പ്രകാരം…

