ജിയോ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മൊബൈൽ റീചാർജ് നിരക്കുകളിൽ വൻ വർദ്ധനവ്

മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടാനൊരുങ്ങി റിലയൻസ് ജിയോ.12 മുതൽ 27 ശതമാനം വരെ വർധനവിനാണ് കമ്പനിയുടെ നീക്കം. ജൂലൈ മൂന്ന് മുതൽ നിരക്ക് വർധിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അൺലിമിറ്റഡ് 5ജി സേവനങ്ങളിലും ജിയോ മാറ്റം വരുത്തിയിട്ടുണ്ട്. റിലയൻസ് ജിയോ രണ്ടര വർഷത്തിന് ശേഷമാണ് സേവനനിരക്കുകളിൽ മാറ്റം വരുത്തുന്നത്. ഡാറ്റ ആഡ് ഓൺ പാക്കിന്റെ നിരക്ക് 15 രൂപയിൽ നിന്നും 19 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. 27 ശതമാനമാണ് പ്ലാനിൽ വർദ്ധനവ് വന്നിരിക്കുന്നത്.ഇനി മുതൽ 2 ജി.ബി ഡാറ്റ…

Read More

നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി; കർണാടകയിൽ രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം

         ബെംഗളൂരു : കർണാടകയിലെ ഹാവേരിയിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർ മരിച്ചു. നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഹാവേരിയിലെ ബ്യാദ്‍ഗി താലൂക്കിൽ ഗുണ്ടനഹള്ളി ക്രോസിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം ശിവമൊഗ്ഗയിലെ ഭദ്രാവതി സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. വിവിധ ക്ഷേത്രങ്ങളിൽ…

Read More

ദിവസങ്ങൾക്കു മുമ്പ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടി വയോധികന് ദാരുണാന്ത്യം; തെങ്ങ് വീണ് ലൈൻ പൊട്ടിയത് അറിയിച്ചിട്ടും നടപടിയുണ്ടായില്ല

തിരുവനന്തപുരം: തെങ്ങ് വീണ് ദിവസങ്ങൾക്ക് മുൻപ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടി വയോധികൻ മരിച്ചു. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് ആണ് സംഭവം. നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബു (68) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ റോഡിലൂടെ നടന്നുവന്നപ്പോഴാണ് വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേറ്റ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തെങ്ങ് മറിഞ്ഞ് വൈദ്യുതി ലൈനിനുമേൽ വീണത്. വൈദ്യുതി കമ്പി പൊട്ടിവീണത് സമീപവാസികൾ മാരായമുട്ടം കെഎസ്ഇബി ഓഫീസിൽ അറിയിച്ചിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്….

Read More

ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശം അയച്ചു; വിവരം വീട്ടിൽ പറഞ്ഞതോടെ പക; വിദ്യാർത്ഥിനിയുടെ കണ്ണില്‍ക്കുത്തി ആക്രമിച്ച് യുവാവ്

കോഴിക്കോട്: സമൂഹമാധ്യമത്തില്‍ അശ്ലീല സന്ദേശം അയച്ച വിവരം വീട്ടില്‍ പറഞ്ഞതിന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചു. സംഭവത്തിൽ കോഴിക്കോട് പുത്തൂര്‍ സ്വദേശി മിര്‍ഷാദിനെതിരെ കൊടുവള്ളി പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാളുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ കണ്ണിനാണ് പരിക്കേറ്റത്. പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ മാസം 22നാണ് കേസിന് ആസ്പദമായ സംഭവം. പ്രതി പരാതിക്കാരിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് ഒരു അശ്ലീല സന്ദേശം അയയ്ക്കുകയും വിദ്യാര്‍ത്ഥിനി അത് പ്രതിയുടെ വീട്ടുകാരോട് പറയുകയും ചെയ്തു. ഇതിന് പ്രതികാരമായാണ്…

Read More

റേഷൻ കടകൾ രണ്ട് ദിവസം അടച്ചിടും

തിരുവനന്തപുരം:  റേഷൻ കടകൾ അടച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് റേഷൻ കട ഉടമകളുടെ സംഘടന. ജൂലൈ 8, 9 തീയതികളിലാണ് സംസ്ഥാന വ്യാപകമായി സമരം നടത്തുന്നത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിടാനാണ് തീരുമാനം. സർക്കാർ റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക. 2018 ലെ റേഷൻ വ്യാപാരി വേതന പാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് റേഷൻ കടകളുടെ സമരം.

Read More

നീറ്റ് പരീക്ഷ ക്രമക്കേട്: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളെ സഹായിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്ത് സിബിഐ

              നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. മനീഷ് പ്രകാശ്, അശുതോഷ് കുമാര്‍ എന്നിവരെയാണ് പട്‌നയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ നിന്ന് പത്തുപേരെ സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹസാരിബാഗില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സംശയിക്കുന്ന സ്‌കൂളിലെ ജീവനക്കാരെയാണ് സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് ഡസനോളം വരുന്ന വിദ്യാര്‍ത്ഥികളെ മനീഷ് കുമാര്‍ ഒഴിഞ്ഞ സ്‌കൂളിലേക്ക് തന്റെ കാറിലെത്തിച്ച് ചോദ്യപേപ്പര്‍ നല്‍കിയെന്നാണ് സിബിഐ സംഘം കണ്ടെത്തിയത്. അശുതോഷാണ് വിദ്യാര്‍ത്ഥികള്‍ക്ക് താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയത്. ഇന്ന്…

Read More

ചില്ലറ ചോദിച്ച കണ്ടക്ടറുടെ കൈ കടിച്ചു മുറിച്ചു; യുവാവ് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം. കോട്ടയം ബസിലെ കണ്ടക്ടർ സജികുമാറിനെ ആണ് പ്രതിയായ മുബീൻ ആക്രമിച്ചത്. ചില്ലറ ചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പ്രതി കണ്ടക്ടറുടെ കൈയിൽ പ്രതി കടിച്ചു മുറിവേൽപ്പിച്ചു. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ തലക്കും മുഖത്തും മുറിവേറ്റിട്ടുണ്ട്. പ്രതി മുബീനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

കളിയിക്കാവിള കൊലപാതകം; ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷം; പ്രതിയുടെ ഭാര്യ കസ്റ്റഡിയിൽ

       കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷമെന്ന് കേസിലെ പ്രതി അമ്പിളി. ആശുപത്രി ഉപകരണങ്ങളുടെ ഡീലർ സുനിലാണ് ക്ലോറോഫോം നൽകിയതെന്ന് മൊഴി നൽകിയത്. പ്രതിയുടെ ഭാര്യ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്ന് കണ്ടെടുത്ത 7.5 ലക്ഷം ഭർത്താവ് അമ്പിളി തന്നതെന്ന് ഭാര്യ മൊഴി നൽകി. രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കത്തിച്ച ബാഗ് പുഴയിൽ കളഞ്ഞെന്ന് അമ്പിളിയുടെ ഭാര്യ പറഞ്ഞു. കൊലപാതക ശേഷം അമ്പിളി തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ എത്തുന്നതിന്റെ സിസിടിവിദൃശ്യങ്ങൾ പുറത്തുവന്നു. മെഡിക്കൽ…

Read More

കളക്ടറുടെ കർശന നിർദേശം മറികടന്ന് ട്യൂഷൻ ക്ലാസ്സ്‌; പ്രതിഷേധവുമായി കെ.എസ്.യു

    പത്തനംതിട്ട : കളക്ടറുടെ നിർദേശം കാറ്റിൽ പറത്തി ട്യൂഷൻ സെന്റർ തുറന്ന് ക്ലാസ്സ്‌ എടുത്തു. പത്തനംതിട്ട മൈലപ്രയിലാണ് സംഭവം. കളക്ടറുടെ കർശന നിർദേശം മറികടന്ന് തുറന്ന ട്യൂഷൻ സെന്ററിലേക്ക് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തി. എന്നാൽ ട്യൂഷൻ എടുത്തിട്ടില്ലെന്നാണ് അധ്യാപകരുടെ പ്രതികരണം. ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയാണ് പത്തനംതിട്ട ജില്ലാ കളക്ടർ അവധി അറിയിപ്പ് നൽകിയത്….

Read More

കമ്പോഡിയയിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതിയായ ആലപ്പുഴ സ്വദേശി അറസ്റ്റിൽ

ആലപ്പുഴ: കമ്പോഡിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിലായി. കമ്പോഡിയയിൽ ഓൺലൈൻ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് രണ്ടു പേരിൽ നിന്നായി 1,60,000 രൂപ വീതം വാങ്ങിയത്. കേസിൽ ആലപ്പുഴ ഇരവുകാട് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ മനൂഫ് (30) ആണ് പിടിയിലായത്. നെടുമ്പാശ്ശേരി എയർപോട്ടിൽ വഴി കമ്പോഡിയയിലേക്ക് അയച്ച് ജോലിയും ശമ്പളവും കൊടുക്കാതെയും തിരികെ നാട്ടിലേയ്ക്ക് കയറ്റിവിടാതിരിക്കുകയും ചെയ്യുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial